യുഎഇയിൽ നിന്ന് ദസറ-ദീപാവലി കാലത്ത് നാട്ടിലേക്ക് വരുന്നവരുടെ ശ്രദ്ധയ്ക്ക്; ടിക്കറ്റ് വില കൂടും, ഇപ്പോൾ ലാഭം

ദുബായ്: ദസറയും ദീപാവലിയും ആഘോഷിക്കാൻ നാട്ടിലേക്ക് പോകാൻ ഒരുങ്ങുന്ന യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് താരതമ്യേന കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റുകൾ ലഭ്യമാണ്. എന്നാൽ ഉത്സവ സീസണിലേക്ക് അടുക്കുന്നതോടെ യാത്രക്കാരുടെ എണ്ണം വർധിക്കാൻ തുടങ്ങിയിട്ടുണ്ട്. ഒക്ടോബർ പകുതിയോടെ വിമാന ടിക്കറ്റ് നിരക്കുകൾ വീണ്ടും ഉയരാൻ സാധ്യതയുണ്ടെന്നാണ് ട്രാവൽ ഏജൻസികളുടെ വിലയിരുത്തൽ.

ഈ വർഷം ഒക്ടോബർ 20നാണ് ദസറ. തുടർന്ന് നവംബർ 8ന് ദീപാവലി ആഘോഷിക്കും. കുടുംബത്തോടൊപ്പം ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായി യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് പ്രവാസികൾ കൂട്ടത്തോടെ യാത്ര ചെയ്യുന്ന കാലമാണിത്. അതിനാൽ ഈ ദിവസങ്ങളോട് അടുക്കുമ്പോൾ വിമാന ടിക്കറ്റുകളുടെ ആവശ്യകത സാധാരണയായി വർധിക്കാറുണ്ട്. അതിനാൽ ആവശ്യക്കാർ പെട്ടെന്ന് ബുക്ക് ചെയ്യുന്നതാവും നല്ലത്.

uae

ഒക്ടോബർ 19 മുതൽ നവംബർ 9 വരെയുള്ള യാത്രകൾ പരിശോധിക്കുമ്പോൾ ദുബായിൽ നിന്ന് ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്കുള്ള ചില വിമാന ടിക്കറ്റുകൾക്ക് ഇപ്പോൾ 1500 ദിർഹത്തിൽ താഴെയാണ് നിരക്ക്. ദുബായിൽ നിന്ന് മുംബൈയിലേക്ക് ഏകദേശം 1072 ദിർഹം മുതലും ന്യൂഡൽഹിയിലേക്ക് ഏകദേശം 1439 ദിർഹം മുതലുമാണ് ടിക്കറ്റ് ലഭിക്കുന്നത്. കൊച്ചിയിലേക്കുള്ള നിരക്ക് ഏകദേശം 1,042 ദിർഹം മുതലും ബെംഗളൂരുവിലേക്ക് 945 ദിർഹം മുതലും ഹൈദരാബാദിലേക്ക് 1017 ദിർഹം മുതലുമാണ്.

അതേസമയം, ചില രണ്ടാംനിര ഇന്ത്യൻ നഗരങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക് താരതമ്യേന കൂടുതലാണ്. വിമാന സർവീസുകളുടെ എണ്ണം കുറവായതാണ് ഇതിന് പ്രധാന കാരണങ്ങളിലൊന്ന്. പരിശോധിച്ച കാലയളവിൽ ദുബായിൽ നിന്ന് വാരണാസിയിലേക്കുള്ള ടിക്കറ്റിന് ഏകദേശം 2303 ദിർഹവും ജയ്‌പൂരിലേക്കുള്ള ടിക്കറ്റിന് ഏകദേശം 1426 ദിർഹവുമാണ് നിരക്ക്.

ഷാർജയിൽ നിന്ന് യാത്ര ചെയ്യുന്നവർക്കും താരതമ്യേന കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ലഭിക്കുന്നുണ്ട്. എയർ അറേബ്യ സർവീസുകളിൽ ഷാർജയിൽ നിന്ന് മുംബൈയിലേക്ക് ഏകദേശം 1072 ദിർഹം മുതലും ബെംഗളൂരുവിലേക്ക് 945 ദിർഹം മുതലുമാണ് നിരക്ക്. ചെന്നൈയിലേക്ക് ഏകദേശം 1205 ദിർഹവും കൊച്ചിയിലേക്ക് 1042 ദിർഹവും തിരുച്ചിറപ്പള്ളിയിലേക്ക് ഏകദേശം 1370 ദിർഹവുമാണ് ടിക്കറ്റ് നിരക്ക്.

എന്നാൽ വിമാന ടിക്കറ്റ് നിരക്കുകൾ സ്ഥിരമല്ല. സീറ്റുകളുടെ ലഭ്യത, യാത്രാ തീയതി, ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയം എന്നിവ അനുസരിച്ച് നിരക്കിൽ മാറ്റമുണ്ടാകാം. ദസറയും ദീപാവലിയും അടുത്തുവരുന്നതോടെ ഇന്ത്യയിലേക്കുള്ള യാത്രക്കാരുടെ എണ്ണം കൂടുന്നതിനാൽ പ്രധാന നഗരങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക് ഇനിയും ഉയരാൻ സാധ്യതയുണ്ട്.

അതിനാൽ ഉത്സവകാലത്ത് നാട്ടിലേക്ക് പോകാൻ പദ്ധതിയിടുന്നവർ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്യുന്നത് നിരക്ക് പരിശോധിച്ച് തീരുമാനിക്കുന്നതിന് സഹായകരമായേക്കാം. കേരളത്തിലെ മറ്റ് നഗരങ്ങളായ കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കും ഇപ്പോൾ ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ നിരക്ക് കുറവാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma