യുഎഇ പ്രവാസികളുടെ ശ്രദ്ധയ്ക്ക്; വർക്ക് വിസയുടെ കാലാവധി കഴിഞ്ഞവർക്ക് എത്ര നാൾ രാജ്യത്ത് തുടരാം?
ദുബായ്: ജോലിക്കായി പല രാജ്യങ്ങളിലേക്കും കുടിയേറുന്നവരിൽ മുൻപന്തിയിൽ നിൽക്കുന്നത് പലപ്പോഴും മലയാളികളാണ്. മുൻപൊക്കെ ഗൾഫ് രാജ്യങ്ങളിലാണ് കൂടുതലായി മലയാളികൾ പോയിരുന്നതെങ്കിൽ ഇന്ന് യൂറോപ്പും അമേരിക്കയും ഒക്കെയാണ് ലക്ഷ്യം, പ്രത്യേകിച്ച് യുവാക്കളുടെ. എങ്കിലും യുഎഇ അടക്കമുള്ള ജിസിസി രാജ്യങ്ങൾ മലയാളികളുടെ ഇഷ്‌ടപ്പെട്ട ഇടമാണ്. അവിടെ പോവുന്നവർ നിർബന്ധമായും ചില ജോലി നിയമങ്ങൾ അറിഞ്ഞിരിക്കണം.
യുഎഇയിൽ ഒരു ജീവനക്കാരൻ ജോലിയിൽ നിന്ന് പിരിയുകയോ രാജിവെക്കുകയോ ചെയ്യുമ്പോൾ, തൊഴിലുടമ വർക്ക് പെർമിറ്റ് റദ്ദാക്കണം. മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയത്തിന്റെ മാർഗനിർദ്ദേശങ്ങൾ പ്രകാരമാണിത്. തൊഴിൽ നിയമം സംബന്ധിച്ച 2021-ലെ ഫെഡറൽ ഡിക്രി നിയമം നമ്പർ 33 നടപ്പിലാക്കുന്നതിനുള്ള 2022-ലെ ക്യാബിനറ്റ് പ്രമേയം നമ്പർ 1-ലെ ആർട്ടിക്കിൾ 7(3) ഈ നടപടിക്രമങ്ങൾ വ്യക്തമാക്കുന്നു.

തൊഴിൽ പെർമിറ്റ് റദ്ദാക്കുന്നതിനുള്ള നടപടിക്രമങ്ങൾ:
1. മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള മാർഗങ്ങളിലൂടെ തൊഴിൽ പെർമിറ്റ് റദ്ദാക്കുന്നതിനുള്ള അപേക്ഷ സമർപ്പിക്കുക;
2. ആവശ്യമായ വിവരങ്ങളും അനുബന്ധ രേഖകളും പൂർത്തിയാക്കുക.
3. തൊഴിൽ പെർമിറ്റ് നൽകുന്നതിലെ കാലതാമസത്തിനോ അല്ലെങ്കിൽ അത് പുതുക്കുന്നതിൽ പരാജയപ്പെട്ടതിനോ ഉണ്ടായ പിഴകൾ അടയ്ക്കുക, ഉണ്ടെങ്കിൽ.
4. ജീവനക്കാരന് ലഭിക്കേണ്ട എല്ലാ ആനുകൂല്യങ്ങളും നൽകിയിട്ടുണ്ടെന്ന് സ്ഥാപനം രേഖാമൂലം സമ്മതിക്കുക.
5. മന്ത്രിയോ അദ്ദേഹം ചുമതലപ്പെടുത്തുന്നവരോ നിശ്ചയിക്കുന്ന മറ്റേതെങ്കിലും വ്യവസ്ഥകൾ പാലിക്കുക
എത്രനാൾ തുടരാം?
റെസിഡൻസി വിസ റദ്ദാക്കിയാൽ, രേഖയിലുള്ള ഗ്രേസ് പിരീഡ് വരെ രാജ്യത്ത് തങ്ങാൻ വ്യക്തിക്ക് അനുവാദമുണ്ട്. ഈ സമയപരിധിക്കുള്ളിൽ രാജ്യം വിടുകയോ വിസ സ്‌റ്റാറ്റസ് മാറ്റുകയോ ചെയ്യണം. ഗ്രേസ് പിരീഡിന് ശേഷവും അനധികൃതമായി താമസിച്ചാൽ അഡ്‌മിനിസ്ട്രേറ്റീവ് പിഴ ചുമത്തും. ഇത് 2021-ലെ ഫെഡറൽ ഡിക്രി നിയമം നമ്പർ 29 (യുഎഇ ഇമിഗ്രേഷൻ നിയമം) ആർട്ടിക്കിൾ 11 വ്യക്തമാക്കുന്നു.
'ഏതെങ്കിലും വിദേശിയുടെ വിസയോ താമസാനുമതിയോ റദ്ദാക്കപ്പെടുകയോ കാലാവധി കഴിഞ്ഞിട്ടും പുതുക്കാതിരിക്കുകയോ ചെയ്‌ത ശേഷം, ഈ നിയമത്തിന്റെ എക്‌സിക്യൂട്ടീവ് റെഗുലേഷൻസ് നിർണയിച്ച സമയപരിധിക്കുള്ളിൽ രാജ്യം വിട്ടുപോകാതിരിക്കുകയോ ചെയ്യുന്ന പക്ഷം, കാലാവധി കഴിഞ്ഞ അന്നു മുതൽ രാജ്യത്ത് നിയമവിരുദ്ധമായി താമസിക്കുന്ന ഓരോ ദിവസത്തിനും അഡ്‌മിനിസ്ട്രേറ്റീവ് പിഴ ചുമത്തും. ഈ പിഴയുടെ മൂല്യം മന്ത്രിമാരുടെ കൗൺസിലിന്റെ തീരുമാനപ്രകാരം നിശ്ചയിക്കും' എന്നതാണ് കാര്യം.
വിസ റദ്ദാക്കിയ ശേഷം ഗ്രേസ് പിരീഡിൽ യുഎഇയിൽ താമസിക്കാമെന്ന് ഈ നിയമം വ്യക്തമാക്കുന്നു. ഈ സമയത്ത് പുതിയ ജോലി ലഭിക്കുകയാണെങ്കിൽ, ഗ്രേസ് പിരീഡ് അവസാനിക്കുന്നതിന് മുമ്പ് പുതിയ തൊഴിലുടമ വഴി വർക്ക് പെർമിറ്റിന് അപേക്ഷിച്ച് റെസിഡൻസി സ്‌റ്റാറ്റസ് രാജ്യത്ത് നിന്നുകൊണ്ട് തന്നെ മാറ്റാവുന്നതാണ്.
പുതിയ വർക്ക് പെർമിറ്റ് അംഗീകരിക്കപ്പെട്ടാൽ, യുഎഇ വിട്ടുപോകാതെ പുതിയ റെസിഡൻസി വിസയ്ക്ക് അപേക്ഷിക്കാം, അല്ലെങ്കിൽ രാജ്യത്തുനിന്ന് പുറത്തുപോകാതെ വിസിറ്റ്/ടൂറിസ്‌റ്റ് വിസ നേടാം. ഗ്രേസ് പിരീഡിൽ ജോലി ലഭിക്കുന്നില്ലെങ്കിൽ, യുഎഇ വിട്ടുപോകാതെ വിസിറ്റ്/ടൂറിസ്‌റ്റ് വിസ നേടുന്നതിനായി ദുബായിലെ ജനറൽ ഡയറക്‌ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിൽ നിന്ന് നിയമോപദേശം തേടാം.
-
യുഎഇയിൽ പെട്രോൾ വില കുതിക്കുന്നു; പ്രവാസികളുടെ ബജറ്റ് താളം തെറ്റുമോ? -
ഇന്ധനവില വര്‍ധിപ്പിക്കാനൊരുങ്ങി യുഎഇ? ആഗോള എണ്ണ വിലയില്‍ 57% വര്‍ധനവ് -
യുഎഇ പെട്രോള്‍, ഡീസല്‍ വില കുത്തനെ കൂട്ടി; പ്രതിസന്ധി രൂക്ഷം എന്ന സൂചന, ഏപ്രില്‍ 1 മുതല്‍ -
ഇറാന്റെ നീക്കം സൗദിക്കും ഖത്തറിനും കൊടുത്തത് ഉഗ്രന്‍ പണി; പക്ഷേ, ഈ മുസ്ലിം രാജ്യത്തിന് നേട്ടം -
സൗദി അറേബ്യയ്ക്ക് എട്ടിന്റെ പണി; ഹോര്‍മുസ് മാത്രമല്ല, ബാബുല്‍ മന്തിബും അടയും, ക്രൂഡ് വില 116ല്‍ -
യുഎഇയിൽ അധ്യാപകരാകാൻ സുവർണ്ണാവസരം! ഇന്ത്യൻ സ്കൂളിൽ വൻ നിയമനം; ഉടൻ അപേക്ഷിക്കൂ -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ!












Click it and Unblock the Notifications