യുഎഇ നിവാസികർ അറിയാൻ; നബി ദിനത്തിന് പൊതു അവധി, എല്ലാവർക്കും ഗുണമാവുമോ? അറിയാം
ദുബായ്: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് പൊതു അവധി പ്രഖ്യാപിച്ച് യുഎഇ ഭരണകൂടം. ഓഗസ്‌റ്റ് 28 വെള്ളിയാഴ്‌ച യുഎഇയിലെ ഫെഡറൽ സർക്കാർ സ്ഥാപനങ്ങളിലെയും സ്വകാര്യ മേഖലയിലെയും ജീവനക്കാർക്ക് ഔദ്യോഗിക പൊതുഅവധി ലഭിക്കും. മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
സർക്കാർ മേഖലയിലും സ്വകാര്യ മേഖലയിലും അവധിക്ക് അർഹരായ ജീവനക്കാർക്ക് ഈ ദിവസം ജോലിയിൽ നിന്ന് അവധി ലഭിക്കും. പ്രവാചകന്റെ ജന്മദിനം ആചരിക്കുന്നതിനായാണ് പൊതുഅവധി അനുവദിച്ചിരിക്കുന്നത്. 'മൗലിദ് അൽ നബി' എന്നും അറിയപ്പെടുന്ന നബി ദിനത്തിൽ ഇതോടെ പ്രവാസികൾക്ക് അടക്കം അവധി ലഭിക്കുമെന്ന് ഉറപ്പായി. യുഎഇയിൽ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള പൊതുഅവധികളിൽ ഒന്നാണിത്.

എല്ലാ വർഷവും രാജ്യത്തുടനീളം ഈ ദിനം ആചരിക്കാറുണ്ട്. യുഎഇയിലെ ഏകീകൃത പൊതുഅവധി സംവിധാനത്തിന്റെ ഭാഗമായാണ് ഇത്തവണയും പ്രവാചകന്റെ ജന്മദിനത്തിന് ഒരു ദിവസത്തെ അവധി അനുവദിച്ചിരിക്കുന്നത്. പൊതുമേഖലയിലും സ്വകാര്യ മേഖലയിലും ജോലി ചെയ്യുന്നവർക്ക് ഒരേ ദിവസം അവധി ലഭിക്കുന്ന രീതിയിലാണ് രാജ്യത്തെ പൊതുഅവധി ക്രമീകരണം.
2024ലെ 27-ാം മന്ത്രിസഭാ തീരുമാനപ്രകാരം ഇസ്ലാമിക കലണ്ടറിലെ റബീഉൽ അവ്വൽ 12 പ്രവാചകന്റെ ജന്മദിനം ആചരിക്കുന്നതിനുള്ള ഔദ്യോഗിക അവധിയായി നിശ്ചയിച്ചിട്ടുണ്ട്. ഈ അവസരത്തിൽ ഒരു ദിവസത്തെ അവധിയാണ് അനുവദിച്ചിരിക്കുന്നത്. സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ പൊതുഅവധികൾ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയമാണ് പ്രഖ്യാപിക്കുന്നത്.
ഫെഡറൽ മന്ത്രാലയങ്ങളിലെയും സർക്കാർ സ്ഥാപനങ്ങളിലെയും അവധികൾ സാധാരണയായി ഫെഡറൽ സർക്കാർ മാനവ വിഭവശേഷി അതോറിറ്റിയാണ് പ്രഖ്യാപിക്കുന്നത്. ഈ വർഷം പ്രവാചകന്റെ ജന്മദിന അവധി വെള്ളിയാഴ്‌ചയാണ് വരുന്നത്. സാധാരണയായി തിങ്കൾ മുതൽ വെള്ളി വരെ ജോലി ചെയ്യുന്ന ജീവനക്കാർക്ക് വെള്ളിയാഴ്‌ച മുതൽ ഞായറാഴ്‌ച വരെ തുടർച്ചയായി മൂന്ന് ദിവസത്തെ അവധി ലഭിക്കാനുള്ള സാധ്യതയുണ്ട്.
എന്നാൽ എല്ലാ ജീവനക്കാരുടെയും ജോലി സമയം ഒരുപോലെയായിരിക്കണമെന്നില്ല. സ്ഥാപനത്തിന്റെ പ്രവർത്തനരീതി, ജോലി ചെയ്യുന്ന മേഖല, ജോലി സമയക്രമം എന്നിവ അനുസരിച്ച് അവധിയിലും ജോലി ക്രമീകരണങ്ങളിലും വ്യത്യാസമുണ്ടാകാം. വെവ്വേറെ ഷിഫ്റ്റുകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് നിലവിലുള്ള തൊഴിൽ നിയമങ്ങൾ പാലിച്ചുകൊണ്ട് സ്വന്തം ജീവനക്കാരുടെ ജോലി ക്രമീകരിക്കാനും സാധിക്കും.
പൊതുഅവധി സംബന്ധിച്ച വിവരം നേരത്തെ തന്നെ പ്രഖ്യാപിച്ചതിനാൽ സ്ഥാപനങ്ങൾക്ക് അവരുടെ പ്രവർത്തനങ്ങൾ ക്രമീകരിക്കാനും ജീവനക്കാർക്ക് അവധി ഉപയോഗപ്പെടുത്തുന്നതിനുമുള്ള തയ്യാറെടുപ്പുകൾ നടത്താനും സാധിക്കും. സാധാരണ ജോലി സമയക്രമമുള്ളവർക്ക് ഇതിലൂടെ മൂന്ന് ദിവസത്തെ നീണ്ട വാരാന്ത്യ അവധിക്കാൻ അവസരം ഒരുങ്ങുന്നത്. എന്നാൽ എല്ലാവർക്കും ഒരുപോലെ ഇതിന്റെ ഗുണം ലഭിക്കില്ലെന്ന് അറിയണം.


Click it and Unblock the Notifications