ദുബായിൽ ഉത്സവ സീസണിൽ സ്വർണം വാങ്ങിയാൽ ലാഭം ഉറപ്പ്; വിലയിൽ കാര്യമായ കുറവ്, 500 ദിർഹത്തിൽ താഴെ

ദുബായ്: അസംസ്‌കൃത എണ്ണവില ഉയർന്നതോടെ വീണ്ടും പണപ്പെരുപ്പ ആശങ്കകൾക്ക് കാരണമായ സാഹചര്യത്തിൽ യുഎഇയിൽ ഉൾപ്പെടെ സ്വർണവിലയിൽ ഇടിവ് തുടരുന്നു. ഇത് പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി അടുത്ത പലിശനിരക്ക് തീരുമാനത്തിൽ വർധന വരുത്തണോ എന്ന കാര്യത്തിൽ അമേരിക്കൻ ഫെഡറൽ റിസർവിനെ വീണ്ടും ചിന്തിപ്പിച്ചേക്കും.

കഴിഞ്ഞ ദിവസം 0.6 ശതമാനം ഇടിഞ്ഞ സ്വർണവില ദുബായിൽ ഔൺസിന് 4140 ഡോളറിന് സമീപമാണ് തുടരുന്നത്. അഞ്ചു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിനടുത്ത് അസംസ്‌കൃത എണ്ണവില തുടരുകയാണ്. ഹോർമുസ് കടലിടുക്കിൽ അധികാരം ഉറപ്പിക്കുകയല്ലാതെ മറ്റു വഴികളില്ലെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. റഷ്യയിലേക്ക് ഡീസൽ കയറ്റുമതി ചെയ്യാനുള്ള ട്രംപിന്റെ കരാറിനോടും അമേരിക്കൻ നിയമനിർമാതാക്കൾ എതിർപ്പ് പ്രകടിപ്പിച്ചു.

gold

യുഎഇയിൽ ഒറ്റരാത്രികൊണ്ട് സ്വർണവില ഗ്രാമിന് രണ്ട് മുതൽ അഞ്ച് ദിർഹം വരെ കുറഞ്ഞിരുന്നു. ചൊവ്വാഴ്‌ച 24 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 497 ദിർഹമാണ്. ഇതോടെ വില 500 ദിർഹത്തിന് താഴെയെത്തി. 22 കാരറ്റിന് 460.25 ദിർഹവും 18 കാരറ്റിന് 378.25 ദിർഹവും 14 കാരറ്റിന് 295 ദിർഹവുമാണ് വില. ഇന്ത്യയിൽ ഇന്ന് വിജയദശമി ആഘോഷിക്കുന്നതിനിടെ യുഎഇയിലെ പ്രവാസികൾക്ക് കുറഞ്ഞ വിലയിൽ സ്വർണം വാങ്ങാനുള്ള അവസരമാണിത്. കഴിഞ്ഞ രണ്ടാഴ്‌ചയെ അപേക്ഷിച്ച് വില താഴ്ന്ന നിലയിലാണ്.

പണപ്പെരുപ്പം നിയന്ത്രിക്കാൻ ശ്രമിക്കുന്ന അമേരിക്കൻ ഫെഡറൽ റിസർവിന്റെ അടുത്ത നീക്കം എന്തായിരിക്കുമെന്നാണ് ഇതോട് കൂടി വ്യാപാരികൾ ഉറ്റുനോക്കുന്നത്. അടുത്തയാഴ്‌ച നടക്കുന്ന യോഗത്തിന് മുന്നോടിയായി പൊതുപ്രസ്‌താവനകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്ന കാലയളവ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ഫെഡറൽ റിസർവ് ചെയർമാൻ കെവിൻ വാർഷ് പലിശനിരക്ക് നിലവിലെ നിലയിൽ തുടരുമെന്ന സൂചനയാണ് നൽകിയത്.

പലിശനിരക്കിൽ കാൽ ശതമാനത്തിന്റെ വർധനയുണ്ടാകാനുള്ള സാധ്യത 20 ശതമാനത്തിൽ താഴെയായി കുറഞ്ഞു. കഴിഞ്ഞ മാസം അവസാനത്തോടെ ഇത് മൂന്നിൽ രണ്ടോളം ആയിരുന്നു. സെപ്റ്റംബറിൽ ആറു ശതമാനത്തിലധികം ഇടിഞ്ഞ സ്വർണവില ഒക്ടോബറിൽ ഭൂരിഭാഗം സമയവും ഔൺസിന് 4,100 ഡോളറിന് മുകളിൽ തുടരുകയാണ്. അമേരിക്കൻ ഡോളർ ശക്തമായി തുടരുകയും ബോണ്ട് വരുമാനം ഉയർന്ന നിലയിൽ തുടരുകയും ചെയ്‌തിട്ടും വില ഈ നിലവാരത്തിൽ സ്ഥിരത കൈവരിച്ചിട്ടുണ്ട്.

ഫെബ്രുവരി അവസാനത്തോടെ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം ആരംഭിച്ച സമയത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ സ്വർണത്തിന് ഇപ്പോഴും ഏകദേശം 20 ശതമാനം ഇടിവുണ്ട്. ഈ വർഷം അവസാനിക്കുന്നതിന് മുമ്പ് പലിശനിരക്ക് വീണ്ടും ഉയർത്താൻ 90 ശതമാനം സാധ്യതയുണ്ടെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ. പലിശ ലഭിക്കാത്ത നിക്ഷേപമായതിനാൽ പലിശനിരക്ക് ഉയരുന്നത് സ്വർണത്തിന് പ്രതികൂലമാണ്.

സ്വർണത്തിന്റെ അന്താരാഷ്ട്ര വിപണിവില 0.1 ശതമാനം കുറഞ്ഞ് ഔൺസിന് 4,140.91 ഡോളറിലെത്തിയിട്ടുണ്ട്. വെള്ളിവില 0.25 ശതമാനം ഉയർന്ന് ഔൺസിന് 57.28 ഡോളറായി. പ്ലാറ്റിനം, പല്ലേഡിയം എന്നിവയുടെ വിലയിലും നേരിയ ഇടിവുണ്ടായി. അമേരിക്കൻ ഡോളറിന്റെ മൂല്യത്തിലെ മാറ്റങ്ങൾ നിരീക്ഷിക്കുന്ന ബ്ലൂംബെർഗ് ഡോളർ സൂചികയിൽ കാര്യമായ മാറ്റമുണ്ടായില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma