യുഎഇയിൽ സ്വർണം വാങ്ങുന്നതിന് ചിലവേറും; ഇന്നും വില കൂടി, 24 കാരറ്റിന് 493.5 ദിർഹമായി, 22 കാരറ്റ് വില?

ദുബായ്: ദുബായിൽ സ്വർണവില വീണ്ടും ഉയർന്നു. കഴിഞ്ഞ ദിവസത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഒരു ഗ്രാമിന് പരമാവധി 5 ദിർഹം വരെ അധികം നൽകേണ്ട സാഹചര്യമാണുള്ളത്. രാവിലെ 9 മണിയോടെ തന്നെ 24 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 493.50 ദിർഹമായി ഉയർന്നിരുന്നു. ഇന്നലെ ഇത് 488.50 ദിർഹം ആയിരുന്നു. അതേസമയം, 22 കാരറ്റ് സ്വർണത്തിന്റെ വില 452.25 ദിർഹത്തിൽ നിന്ന് 457 ദിർഹമായും ഉയർന്നു.

ഈ വർധനയോടെ സ്വർണവില ജൂലൈ മാസത്തിന്റെ തുടക്കത്തിൽ രേഖപ്പെടുത്തിയ നിലവാരത്തിലേക്ക് തിരിച്ചെത്തി. എങ്കിലും ഈ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിനേക്കാളും കഴിഞ്ഞ ആഴ്‌ച മറികടന്ന 500 ദിർഹം എന്ന നിലവാരത്തേക്കാളും ഇപ്പോഴത്തെ വില കുറവാണ്. ജൂലൈ മാസത്തിൽ സ്വർണവിലയിൽ വലിയ ചാഞ്ചാട്ടങ്ങളാണ് ഉണ്ടായത്.

gold

മാസത്തിന്റെ തുടക്കത്തിൽ 24 കാരറ്റ് സ്വർണം ഗ്രാമിന് 489.75 ദിർഹം ആയിരുന്നു വില. തുടർന്ന് ആദ്യവാരത്തിൽ ഇത് 500 ദിർഹത്തിന് മുകളിലേക്ക് ഉയർന്നു. ജൂലൈ 4, 5 തീയതികളിൽ 24 കാരറ്റ് സ്വർണവില ഗ്രാമിന് 503 ദിർഹത്തിലെത്തി, ഈ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. അതേ ദിവസങ്ങളിൽ 22 കാരറ്റ് സ്വർണവില 466 ദിർഹം വരെ ഉയർന്നിരുന്നു.

പിന്നീട് വിലയിൽ ഇടിവുണ്ടായി. ജൂലൈ 16, 17 തീയതികളിൽ 24 കാരറ്റ് സ്വർണവില 481.50 ദിർഹമായും, 22 കാരറ്റ് സ്വർണം 446 ദിർഹമായും താഴ്ന്നു. തുടർന്ന് വിപണി വീണ്ടും കരകയറി. ജൂലൈ 20-ന് 483 ദിർഹമായിരുന്ന 24 കാരറ്റ് സ്വർണവില ജൂലൈ 22-ന് 500.75 ദിർഹമായി ഉയർന്നു. പിന്നീട് ഇത് 487.50 ദിർഹമായി താഴ്ന്നെങ്കിലും വീണ്ടും 493.50 ദിർഹമായി ഉയർന്നിരിക്കുകയാണ്.

നിലവിലെ നിരക്ക് കണക്കാക്കുമ്പോൾ, 24 കാരറ്റ് സ്വർണവില ജൂലൈയിലെ ഏറ്റവും ഉയർന്ന നിരക്കിനേക്കാൾ 9.50 ദിർഹം കുറവാണ് ഇപ്പോഴും. അന്താരാഷ്ട്ര വിപണിയിലും സ്വർണവില ഉയർന്നു. ഔൺസിന് 4,100 ഡോളറിന് മുകളിലേക്ക് സ്വർണവില എത്തിയതോടെ ഏകദേശം 1.6 ശതമാനം വർധന രേഖപ്പെടുത്തി. കഴിഞ്ഞ ആഴ്‌ചയും ഏകദേശം 1 ശതമാനം വില വർധിച്ചിരുന്നു.

വാരാന്ത്യത്തിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം താൽക്കാലികമായി ശമിച്ചതാണ് ഈ വിലവർധനയ്ക്ക് പ്രധാന കാരണം. ഇതോടെ എണ്ണവിതരണത്തെയും പണപ്പെരുപ്പത്തെയും കുറിച്ചുള്ള ആശങ്കകൾ കുറഞ്ഞു. ഇറാനെതിരായ ആക്രമണങ്ങൾ അമേരിക്ക യാതൊരു ഔദ്യോഗിക വിശദീകരണവുമില്ലാതെ നിർത്തിവച്ചിരുന്നു.

മറുവശത്ത് തിരിച്ചടിക്കില്ലെന്ന സൂചന നൽകിയ ഇറാൻ, ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽഗതാഗതം സംബന്ധിച്ച് ഒമാനുമായി ചർച്ചകളും നടത്തിയിരുന്നു. നേരത്തെ കഴിഞ്ഞയാഴ്‌ച തുടക്കത്തിൽ എണ്ണവിലയും താഴ്ന്നിരുന്നു. ബ്രെന്റ് ക്രൂഡ് വില ബാരലിന് 90 ഡോളറിന് താഴെയായി. എന്നാൽ അതിപ്പോൾ വീണ്ടും തിരിച്ചുവന്നിരിക്കുകയാണ്, നിലവിൽ 100 ഡോളറിന് മുകളിലേക്ക് എത്തിയിട്ടുണ്ട് വില.

അതിനിടെ സ്വർണവില ഔൺസിന് 4,000 ഡോളറിന് സമീപം തന്നെ തുടരുകയാണ്. വില താഴുമ്പോൾ നിക്ഷേപകർ കൂടുതൽ വാങ്ങുന്നതാണ് ഈ നിലവാരത്തിന് മുകളിലായി സ്വർണവില നിലനിൽക്കാൻ സഹായിക്കുന്നതെന്ന് വിപണി നിരീക്ഷകർ വിലയിരുത്തുന്നു. എങ്കിലും ഫെബ്രുവരി അവസാനം അമേരിക്കയും ഇസ്രയേലും ഇറാനെതിരെ ആക്രമണം ആരംഭിക്കുന്നതിന് മുമ്പുണ്ടായിരുന്ന നിരക്കിനെ അപേക്ഷിച്ച് സ്വർണവില ഇപ്പോഴും 20 ശതമാനത്തിലധികം താഴെയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+