Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയിൽ കമ്പനി മാറുകയോ ജോലി വിടുകയോ ചെയ്യുന്നവർ അറിയാൻ; ഗ്രാറ്റുവിറ്റിയിൽ ഇക്കാര്യം ശ്രദ്ധിക്കണം

ദുബായ്: യുഎഇയിൽ ഒരു ജോലി അവസാനിപ്പിച്ച് സ്ഥാപനത്തിൽ നിന്ന് പിരിയുമ്പോൾ ലഭിക്കുന്ന എൻഡ് ഓഫ് സർവീസ് ഗ്രാറ്റുവിറ്റി സാധാരണയായി അന്തിമ സാമ്പത്തിക സെറ്റിൽമെന്റിലെ പ്രധാനപ്പെട്ടൊരു തുകയായിരിക്കും. എന്നാൽ തൊഴിലുടമയ്ക്ക് തോന്നുന്നത് പോലെ തുക അതിൽ നിന്ന് പിടിച്ചുവയ്ക്കാൻ നിയമപരമായി അനുമതിയില്ല എന്നത് പ്രവാസികൾ അടക്കമുള്ള പലർക്കും അറിയാത്ത കാര്യമായിരിക്കും.

ആ പണി ഞങ്ങള്‍ ചെയ്യില്ല..! ഇറാന്റെ ഹോര്‍മുസിലെ ടോള്‍പിരിവ് നിര്‍ദേശം തള്ളി ഒമാന്‍
ആ പണി ഞങ്ങള്‍ ചെയ്യില്ല..! ഇറാന്റെ ഹോര്‍മുസിലെ ടോള്‍പിരിവ് നിര്‍ദേശം തള്ളി ഒമാന്‍

യുഎഇ തൊഴിൽ നിയമപ്രകാരം ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രമാണ് തൊഴിലുടമയ്ക്ക് എൻഡ് ഓഫ് സർവീസ് ആനുകൂല്യത്തിൽ നിന്ന് തുക കുറയ്ക്കാൻ കഴിയുക. കുടിശ്ശികയുള്ള വായ്‌പകൾ, അച്ചടക്ക നടപടികളുമായി ബന്ധപ്പെട്ട പിഴകൾ, കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള ബാധ്യതകൾ, ജീവനക്കാരൻ വരുത്തിയ നാശനഷ്‌ടങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

uae

ജീവനക്കാരന്റെ എൻഡ് ഓഫ് സർവീസ് ഗ്രാറ്റുവിറ്റിയിൽ നിന്ന് തുക കുറയ്ക്കാനുള്ള തൊഴിലുടമയുടെ അവകാശം 2021ലെ ഫെഡറൽ ഡിക്രി-ലോ നമ്പർ 33-ലെ ആർട്ടിക്കിൾ 51(7), 2022ലെ കാബിനറ്റ് റെസല്യൂഷൻ നമ്പർ 1-ലെ ആർട്ടിക്കിൾ 29 എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയന്ത്രിക്കപ്പെടുന്നത്. നിയമപ്രകാരമോ കോടതി വിധിയുടെ അടിസ്ഥാനത്തിലോ ജീവനക്കാരൻ നൽകേണ്ടിവരുന്ന തുക മാത്രമാണ് തൊഴിലുടമയ്ക്ക് എൻഡ് ഓഫ് സർവീസ് ആനുകൂല്യത്തിൽ നിന്ന് കുറയ്ക്കാൻ സാധിക്കുക.

വായ്‌പകളും അധികമായി നൽകിയ തുകയും: ജീവനക്കാരൻ എടുത്ത വായ്‌പ തിരിച്ചടയ്ക്കാനുള്ള കുടിശ്ശികയോ, ജീവനക്കാരന് അർഹതയുള്ളതിലും അധികമായി നൽകിയ തുകയോ ഗ്രാറ്റുവിറ്റിയിൽ നിന്ന് കുറയ്ക്കാൻ തൊഴിലുടമയ്ക്ക് സാധിക്കും.

പെൻഷൻ, ഇൻഷുറൻസ് സംഭാവനകളിലെ കുടിശ്ശിക: യുഎഇയിൽ നിലവിലുള്ള നിയമങ്ങൾക്കനുസരിച്ച് പെൻഷൻ, ഇൻഷുറൻസ് പദ്ധതികളിലേക്കുള്ള ജീവനക്കാരന്റെ സംഭാവനയുമായി ബന്ധപ്പെട്ട് കുടിശ്ശികയുള്ള തുക തിരിച്ചുപിടിക്കാനും നിയമപരമായ വ്യവസ്ഥകളുണ്ട്.

അച്ചടക്ക നടപടികളുമായി ബന്ധപ്പെട്ട പിഴകൾ: ജീവനക്കാരൻ നിയമലംഘനമോ സ്ഥാപനത്തിലെ ചട്ടലംഘനമോ നടത്തിയിട്ടുണ്ടെങ്കിൽ, സ്ഥാപനത്തിൽ നിലവിലുള്ളതും മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം അംഗീകരിച്ചതുമായ ശിക്ഷാ വ്യവസ്ഥകൾക്ക് വിധേയമായി തുക കുറയ്ക്കാൻ സാധിക്കും.

കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള കടബാധ്യതകൾ: ജീവനക്കാരനെതിരെ കോടതി പുറപ്പെടുവിച്ച വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി നൽകേണ്ട കടബാധ്യതകളും ഗ്രാറ്റുവിറ്റിയിൽ നിന്ന് കുറയ്ക്കാവുന്നതാണ്.

ജീവനക്കാരൻ വരുത്തിയ നാശനഷ്‌ടം: ജീവനക്കാരന്റെ തെറ്റോ തൊഴിലുടമയുടെ നിർദേശങ്ങൾ ലംഘിച്ചതോ മൂലം സ്ഥാപനത്തിന്റെ ഉപകരണങ്ങൾ, യന്ത്രങ്ങൾ, ഉൽപന്നങ്ങൾ അല്ലെങ്കിൽ മറ്റ് വസ്‌തുക്കൾ നശിക്കുകയോ നഷ്‌ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്‌താൽ, അതിന്റെ നഷ്‌ടപരിഹാരത്തിനാവശ്യമായ തുക ഗ്രാറ്റുവിറ്റിയിൽ നിന്ന് കുറയ്ക്കാൻ കഴിയും.

യുഎഇ തൊഴിൽ നിയമത്തിൽ, ജോലി ചെയ്യുന്ന കാലയളവിൽ ശമ്പളത്തിൽ നിന്ന് തുക കുറയ്ക്കുന്നതിന് ഉള്ളതുപോലെ, ഗ്രാറ്റുവിറ്റിയിൽ നിന്ന് കുറയ്ക്കാവുന്ന തുകയ്ക്ക് എല്ലാവർക്കും ബാധകമായ ഒരൊറ്റ ശതമാന പരിധി നിശ്ചയിച്ചിട്ടില്ല. ഗ്രാറ്റുവിറ്റിയിൽ നിന്ന് ഒരു തുക കുറച്ചിട്ടുണ്ടെങ്കിൽ, അത് ഏത് നിയമവിഭാഗത്തിന്റെ അടിസ്ഥാനത്തിലാണെന്ന് തൊഴിലുടമയോട് രേഖാമൂലം വ്യക്തമാക്കാൻ ആവശ്യപ്പെടുക.

കടല്‍ ഭരിക്കാന്‍ സൗദി അറേബ്യ; 700 ദശലക്ഷം റിയാലിന്റെ ഇന്‍ഷുറന്‍സ് പദ്ധതി തയ്യാര്‍, ലണ്ടനില്‍ ചര്‍ച്ച
കടല്‍ ഭരിക്കാന്‍ സൗദി അറേബ്യ; 700 ദശലക്ഷം റിയാലിന്റെ ഇന്‍ഷുറന്‍സ് പദ്ധതി തയ്യാര്‍, ലണ്ടനില്‍ ചര്‍ച്ച

നിയമപരമായി സാധുവായ ഓരോ കുറവും മുകളിൽ പറഞ്ഞിരിക്കുന്ന ഈ അഞ്ച് വിഭാഗങ്ങളിൽ ഏതെങ്കിലും ഒന്നുമായി വ്യക്തമായി ബന്ധിപ്പിക്കാൻ കഴിയുന്നതായിരിക്കണം. അന്തിമ സെറ്റിൽമെന്റിലോ ഗ്രാറ്റുവിറ്റി കണക്കിലോ നിങ്ങൾക്ക് തർക്കമുള്ള തരത്തിൽ തുക കുറച്ചിട്ടുണ്ടെങ്കിൽ, അതിനെക്കുറിച്ച് രേഖാമൂലം എതിർപ്പ് രേഖപ്പെടുത്താതെ പൂർണ സമ്മതപത്രത്തിലോ റിലീസിലോ ഒപ്പിടുന്നത് ഒഴിവാക്കുക. കാരണം, പിന്നീട് നിങ്ങളുടെ അവകാശവാദം ഉന്നയിക്കുമ്പോൾ ഇത് നിങ്ങളുടെ നിലപാടിനെ ദുർബലമാക്കാൻ സാധ്യതയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+