ഒമാൻ തീരത്ത് എണ്ണ ടാങ്കറിന് നേരെ ഡ്രോൺ ആക്രമണം; ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു
ഒമാൻ തലസ്ഥാനമായ മസ്‌കത്തിന്റെ തീരത്ത് നിന്ന് ഏകദേശം 52 നോട്ടിക്കൽ മൈൽ അകലെ വെച്ച്, എണ്ണ ടാങ്കറിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം ഉണ്ടായതായി റിപ്പോർട്ട്. റിപ്പബ്ലിക് ഓഫ് മാർഷൽ ദ്വീപുകളുടെ പതാക വഹിച്ച കപ്പലിലെ ഒരു ഇന്ത്യൻ ക്രൂ അംഗം ആക്രമണത്തിൽ കൊല്ലപ്പെട്ടു. കപ്പലിൽ സ്ഫോടനവും തീപിടുത്തവും ഉണ്ടായതായാണ് ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്റർ ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
സംഭവസമയത്ത് 'എം.കെ.ഡി വിയോം' എന്ന് പേരുള്ള ഈ ടാങ്കർ ഏകദേശം 59,463 മെട്രിക് ടൺ ചരക്ക് വഹിച്ചാണ് സഞ്ചരിച്ചിരുന്നത്. ആക്രമണത്തിൽ കപ്പലിന്റെ പ്രധാന എൻജിൻ റൂമിൽ വൻ സ്‌ഫോടനം സംഭവിക്കുകയും തുടർന്ന് തീ പടരുകയുമായിരുന്നു. കപ്പലിലുണ്ടായിരുന്ന ജീവനക്കാരെ രക്ഷപ്പെടുത്താൻ മാരിടൈം സെക്യൂരിറ്റി സെന്റർ ഉടൻ തന്നെ നടപടികൾ സ്വീകരിച്ചു. പനാമയുടെ പതാക വഹിക്കുന്ന മറ്റൊരു വാണിജ്യ കപ്പലിന്റെ സഹായത്തോടെയാണ് ടാങ്കറിലുണ്ടായിരുന്ന 21 അംഗ ജീവനക്കാരെ ഒഴിപ്പിച്ചത്. ഇതിൽ 16 പേർ ഇന്ത്യക്കാരാണ്. കൂടാതെ നാല് ബംഗ്ലാദേശി പൗരന്മാരും ഒരു ഉക്രേനിയൻ പൗരനും സംഘത്തിലുണ്ടായിരുന്നു.

ഒമാൻ നേവി നിലവിൽ ആക്രമണത്തിനിരയായ ടാങ്കറിന്റെ അവസ്ഥ നിരീക്ഷിച്ചു വരികയാണ്. സമുദ്രമേഖലയിലൂടെ സഞ്ചരിക്കുന്ന മറ്റ് കപ്പലുകൾക്ക് ആവശ്യമായ നാവിഗേഷൻ മുന്നറിയിപ്പുകളും അധികൃതർ നൽകുന്നുണ്ട്. കഴിഞ്ഞ ദിവസവും സമാനമായ രീതിയിൽ ഖസബ് തുറമുഖത്തിന് സമീപം ഒരു എണ്ണ ടാങ്കർ ലക്ഷ്യമാക്കി ആക്രമണം നടന്നിരുന്നു. അന്ന് 'സ്കൈലൈറ്റ്' എന്ന കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ നാല് ജീവനക്കാർക്ക് പരിക്കേൽക്കുകയും കപ്പലിലുണ്ടായിരുന്ന 20 പേരെ സുരക്ഷിതമായി ഒഴിപ്പിക്കുകയും ചെയ്തിരുന്നു. ഈ സംഘത്തിലും 15 ഇന്ത്യക്കാർ ഉൾപ്പെട്ടിരുന്നു എന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു.
ഇന്ന് നടന്ന മറ്റൊരു സംഭവത്തിൽ സൗദി അറേബ്യയിലെ റാസ്തനൂറയിലുള്ള അരാംകോ(Saudi Aramco) എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെ നടന്ന ഇറാന്റെ ഡ്രോൺ ആക്രമണ ശ്രമം സൗദി പ്രതിരോധ സേന പരാജയപ്പെടുത്തി. ആക്രമണത്തിനായി എത്തിയ രണ്ട് ഡ്രോണുകളെ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുൻപുതന്നെ പ്രതിരോധ സേന വെടിവെച്ചിട്ടതയാണ് വിവരം. ഷാഹിദ് 136 എന്ന ഡ്രോൺ ആണ് വെടിവെച്ചിട്ടത്. ആക്രമണശ്രമത്തിനിടെ ഡ്രോണുകളുടെ അവശിഷ്ടങ്ങൾ പ്ലാന്റിന് മുകളിൽ പതിച്ചതിനെത്തുടർന്ന് ചെറിയ തോതിൽ തീപിടുത്തം ഉണ്ടായെ
ഗൾഫ് മേഖലയിലെ വർദ്ധിച്ചുവരുന്ന സൈനിക സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ഇത്തരം ആക്രമണങ്ങൾ ആഗോളതലത്തിൽ വലിയ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്. സമുദ്ര ഗതാഗതത്തിനും ഊർജ്ജ വിതരണ ശൃംഖലയ്ക്കും നേരെയുള്ള തുടർച്ചയായുള്ള ഈ വെല്ലുവിളികൾക്കെതിരെ ശക്തമായ പ്രതിരോധ നടപടികൾ സ്വീകരിക്കേണ്ടത് അനിവാര്യമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. കൊല്ലപ്പെട്ട ഇന്ത്യക്കാരന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ബന്ധപ്പെട്ടവർ സ്വീകരിക്കും.
-
ഖത്തറിന്റെ ആ മോഹം നടന്നേക്കില്ല; 10000 കോടിക്ക് 5 പദ്ധതി മതിയാകില്ല, പ്ലാന്‍ ബി കണ്ടെത്തിയേക്കും -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ഇറാനെ വരുതിയിലാക്കാന്‍ അമേരിക്ക; ചര്‍ച്ചകള്‍ക്കിടയിലും ആക്രമണം തുടര്‍ന്ന് ഇസ്രായേലും ഇറാനും -
ഹിറ്റ്ലറെ വിറപ്പിച്ച ആ അമേരിക്കൻ സൈന്യം ഇറാനിലേക്ക്; വൻ യുദ്ധത്തിന് കളമൊരുങ്ങുന്നു? -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ












Click it and Unblock the Notifications