Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായ് അൽ റുവിയ ഇടനാഴിയുടെ നിർമ്മാണം പൂർത്തിയായി; 3.5 കി.മീ ദൈർഘ്യം, യാത്രാ സമയം 4 മിനിറ്റായി കുറയും!

ദുബായ്: ജിസിസി രാജ്യങ്ങളിൽ ഗതാഗത സൗകര്യങ്ങൾക്ക് ഏറ്റവും പ്രാധാന്യം നൽകുന്ന ഇടമാണ് യുഎഇ. അതിൽ തന്നെ ഇക്കാര്യത്തിൽ ദുബായ് നഗരം ഒരുപടി മുന്നിലാണ്. ഇപ്പോഴിതാ നിർണായകമായ ഒരു പദ്ധതി കൂടി ഇതുമായി ബന്ധപ്പെട്ട് ഭരണാധികാരികൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ദുബായിലെ റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയാണ് അൽ റുവിയ സ്ട്രീറ്റിന്റെ നിർമ്മാണം പൂർത്തിയാക്കിയതായി പ്രഖ്യാപിച്ചത്.

3.5 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പ്രധാന പാത, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിനെ ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റുമായി നേരിട്ട് ബന്ധിപ്പിച്ച്, നഗരത്തിന്റെ അതിവേഗം വളരുന്ന പ്രദേശങ്ങളിലെ യാത്രാ സൗകര്യം മെച്ചപ്പെടുത്തുവാൻ ലക്ഷ്യമിട്ടുള്ളതാണ്. ദുബായ് നഗരത്തിന്റെ വികസനത്തിന് മുതൽകൂട്ടാവുന്ന പാത കൂടിയാണിതെന്ന് നിസംശയം പറയാം.

dubai

ഈ പാത ദുബായ് സിലിക്കൺ ഓയാസിസ്, നദ് ഹസ, ദുബായ് ഇന്റർനാഷണൽ അക്കാദമിക് സിറ്റി, വാർസൺ 4 എന്നിവയുൾപ്പെടെയുള്ള പ്രധാന താമസ, വിദ്യാഭ്യാസ കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ഒന്നാണ്. നഗരവൽക്കരണം, ജനസംഖ്യാ വർധന, വർധിച്ചുവരുന്ന ട്രാഫിക് ഡിമാൻഡ് എന്നിവ ഉൾക്കൊള്ളുന്ന ആർടിഎയുടെ വിപുലമായ റോഡ് ശൃംഖല നവീകരണ പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പാക്കിയിരിക്കുന്നത്.

വികസനത്തിന്റെ ഭാഗമായി, ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റിലെ റൗണ്ട്എബൗട്ട് ഒരു സിഗ്നൽ ജംഗ്ഷനായി മാറ്റുകയും ചെയ്‌തിട്ടുണ്ടെന്നത് എടുത്തുപറയേണ്ട കാര്യമാണ്. ഇത് മേഖലയിലെ ഗതാഗത സുരക്ഷയും ഒഴുക്കും മെച്ചപ്പെടുത്തുമെന്നതാണ് മറ്റൊരു ഗുണം. മാത്രമല്ല പൗരന്മാരുടെ ആരോഗ്യമുള്ള ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനായി 2 കിലോമീറ്റർ സൈക്കിൾ പാതകളും ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഈ നവീകരണം അൽ നഹ്യാൻ സ്ട്രീറ്റിലെ ഗതാഗത ശേഷി 40 ശതമാനം വരെ വർധിപ്പിക്കുമെന്നാണ് വിലയിരുത്തൽ. കൂടാതെ പാത തുറന്നതോടെ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലേക്കുള്ള യാത്രാസമയം പത്ത് മിനിറ്റിൽ നിന്ന് നാല് മിനിറ്റായി കുറയും. ഇത് 60 ശതമാനം സമയലഭമാണ് നൽകുക. 2030ഓടെ 80,000-ത്തിലധികം താമസക്കാർക്ക് ഈ പാത പ്രയോജനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

അതേസമയം, അൽ റുവിയ സ്ട്രീറ്റ് ദുബായിലെ അടിസ്ഥാന സൗകര്യ വികസനത്തിൽ വളരെ നിർണായകമാണ്. ഇത് താമസ, വാണിജ്യ, സേവന മേഖലകളെ ബന്ധിപ്പിച്ച് എമിറേറ്റിലുടനീളം സുഗമവും സുരക്ഷിതവുമായ യാത്രകൾ ഉറപ്പാക്കുന്നു. പദ്ധതി ഭാവിയെ കൂടി മുന്നിൽ കണ്ട് ആർടിഎ നടപ്പാക്കിയതാണെന്ന് ഇത് വ്യക്തമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+