ദുരിതക്കയത്തിൽ ദുബായ്; റദ്ദാക്കിയത് നൂറുകണക്കിന് വിമാന സർവീസുകൾ, നിരവധി കുടുംബങ്ങൾ കുടുങ്ങിക്കിടക്കുന്നു
ദുബായ്: സമാനതകൾ ഇല്ലാത്ത പ്രതിസന്ധിയിലൂടെയാണ് ദുബായും യുഎഇയും കഴിഞ്ഞ രണ്ട് ദിവസങ്ങളായി കടന്നുപോവുന്നത്. അപ്രതീക്ഷിതമായി പെയ്‌തിറങ്ങിയ മഴയ്ക്കും കൊടുങ്കാറ്റിനും മറുപടിയില്ലാതെ വിറങ്ങലിച്ചു നിൽക്കുകയാണ് നഗരം. ഏറ്റവും ഒടുവിൽ ലഭ്യമായ വിവരങ്ങൾ അനുസരിച്ച് ദുബായ് വിമാനത്താവളത്തിലെ സ്ഥിതിഗതികൾ എല്ലാം തന്നെ താറുമാറായ നിലയിലാണ്.
കനത്ത മഴയും കാറ്റും കാരണം നൂറുകണക്കിന് വിമാന സർവീസുകളാണ് റദ്ദാക്കിയത്. അതിലേറെ സർവീസുകൾ വൈകുകയും ചെയ്യുന്നു. ഇതോടെ വിവിധ ദേശങ്ങളിലേക്ക് യാത്ര ചെയ്യേണ്ടയിരുന്ന കുടുംബങ്ങൾ അടക്കം നിരവധി യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങി കിടക്കുകയാണ്. പ്രശ്‌നപരിഹാരം എപ്പോഴുണ്ടാവും എന്ന കാര്യത്തിൽ ആർക്കും കൃത്യമായ മറുപടിയില്ല.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഫ്ലൈറ്റുകൾ ബന്ധിപ്പിക്കുന്നതിനുള്ള പ്രധാന കേന്ദ്രങ്ങളിൽ ഒന്നായ ദുബായ് ഇന്റർനാഷണൽ എയർപോർട്ടിലേക്കും തിരിച്ചുമുള്ള 290 ഫ്ലൈറ്റുകളാണ് ബുധനാഴ്‌ച മാത്രം റദ്ദാക്കിയതെന്നാണ് ഫ്ലൈറ്റ് അവെയർ ഡാറ്റ വ്യക്തമാക്കുന്നത്. കൂടാതെ 440ഓളം സർവീസുകൾ വൈകുകയും ചെയ്യുന്നുവെന്നാണ് റിപ്പോർട്ട്.
വ്യാഴാഴ്‌ചയും ഈ സാഹചര്യത്തിൽ സമാനമായി വിമാന സർവീസുകൾ റദ്ദാക്കാനും, വൈകാനും ഇടയുണ്ടെന്നാണ് വിവരം. വിമാനത്താവളത്തിന്റെ പ്രവർത്തനം പഴയ നിലയിൽ പുനഃസ്ഥാപിക്കാൻ സമയം എടുക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം മാത്രം 8 കോടിയോളം യാത്രക്കാർക്ക് സേവനം നൽകിയ ലോകത്തിലെ തന്നെ ഏറ്റവും വലിയ വിമാനത്താവളങ്ങളിൽ ഒന്നാണ് ദുബായിലേത്.
ഏറ്റവും ഒടുവിൽ പുറത്തിറക്കിയ നിർദ്ദേശ പ്രകാരം എയർലൈനുകളുടെ കൃത്യമായ ഉറപ്പോടെ മാത്രം ടെർമിനൽ ഒന്നിലേക്ക് യാത്രക്കാർക്ക് പ്രവേശിക്കാൻ അനുമതിയുള്ളൂ. കൂടാതെ പരമാവധി വിമാനത്താവളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്. കഴിഞ്ഞ ദിവസം വിമാനത്താവളത്തിൽ വെള്ളം കയറിയത് കാര്യങ്ങൾ കൂടുതൽ ദുഷ്‌കരമാക്കിയിരുന്നു.
കൂടുതൽ കാറ്റും മഴയ്ക്കുമുള്ള സാധ്യത പ്രവചിക്കപ്പെടുന്നതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ ഉള്ള എല്ലാവരോടും സുരക്ഷിതമായി ഇരിക്കാനാണ് അധികൃതർ ആവശ്യപ്പെടുന്നത്. ദുബായ് ഇന്റർനാഷണൽ എയർപോർട്ട് മാത്രമല്ല നഗരത്തിലെ മറ്റൊരു വിമാനത്താവളമായ ദുബായ് വേൾഡ് സെൻട്രലിലും സ്ഥിതി വ്യത്യസ്‌തമല്ല.
അതേസമയം, ഇന്ന് കൊച്ചിയിൽ നിന്നുള്ള 3 വിമാനങ്ങൾ ഇന്നും റദ്ദാക്കിയിട്ടുണ്ട്. ഇതിന് പുറമെ രാവിലെ 10.30 ന് പുറപ്പെടേണ്ട എമിറേറ്റ്സ് വിമാനം 12.30ന് മാത്രമേ യാത്ര തിരിക്കുകയുള്ളൂ. ബുധനാഴ്‌ച രാത്രി 10.20ന് പോകേണ്ട സ്പൈസ് ജെറ്റ് വിമാനം ഇന്ന് ഉച്ചയ്ക്ക് 12.15ന് മാത്രമേ പുറപ്പെടുകയുള്ളൂ എന്നാണ് ഏറ്റവും ഒടുവിൽ ലഭ്യമായ വിവരം.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications