അക്ഷയ തൃതീയയെ വരവേൽക്കാൻ ഒരുങ്ങി ദുബായ്; സ്വർണ വിപണിയിൽ വൻ ഓഫറുകൾ..! മടിക്കാതെ വാങ്ങാം
ദുബായ്: അക്ഷയ തൃതീയ അടുക്കാനിരിക്കെ, ദുബായിലെ സ്വർണ വിപണി സജീവമായ ഒരുക്കങ്ങളിലാണ്. ഇന്ത്യൻ പ്രവാസികളും വിനോദസഞ്ചാരികളും സ്വർണത്തിനും ആഭരണങ്ങൾക്കും ആകർഷകമായ കിഴിവുകൾക്കായി കാത്തിരിക്കുന്നു. പ്രധാന ആഭരണ ശൃംഖലകൾ നിരക്ക് സംരക്ഷണം, പണിക്കൂലിയിളവുകൾ, സ്വർണ നാണയ സമ്മാനങ്ങൾ തുടങ്ങിയ പ്രമോഷനുകൾ ദുബായിലെ സ്‌റ്റോറുകളിൽ വാഗ്‌ദാനം ചെയ്യാനൊരുങ്ങുന്നതായാണ് സൂചന.
ഇന്ത്യൻ കലണ്ടർ പ്രകാരം, 2026 ലെ അക്ഷയ തൃതീയ ഏപ്രിൽ 19-നോടടുത്താണ് വരുന്നത്. സ്വർണം വാങ്ങാൻ ഏറ്റവും ശുഭകരമായ ദിവസമായാണ് ഈ ഉത്സവം കണക്കാക്കപ്പെടുന്നത്. ദുബായിലെ ജ്വല്ലറികളിൽ, സ്വർണവില റെക്കോർഡ് ഉയരത്തിലായിരിക്കുമ്പോളും, ഈ സമയത്ത് ഇന്ത്യൻ വാങ്ങലുകാരിൽ നിന്ന് വലിയ ഡിമാൻഡ് സാധാരണമായി അനുഭവപ്പെടാറുണ്ട്.

ഏപ്രിൽ പകുതിയായിട്ടും, ദുബായിലെ പല റീട്ടെയിലർമാരും അക്ഷയ തൃതീയ 2026-നായുള്ള വിശദമായ സ്‌കീമുകൾ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ചിലർ പ്രഖ്യാപിച്ചിട്ടുമുണ്ട്. എന്നിരുന്നാലും, മുൻകാല ഓഫറുകൾ ചില വ്യക്തമായ പാറ്റേണുകൾ കാണിക്കുന്നു. ജ്വല്ലറികൾ മുൻകൂർ ബുക്കിംഗ്, വില സംരക്ഷണം, ചെറിയ തുകയ്ക്കുള്ള വാങ്ങലുകൾ എന്നിവ സംയോജിപ്പിക്കുന്നു. സ്വർണത്തേക്കാൾ അന്താരാഷ്ട്ര വില കുറഞ്ഞ വജ്രങ്ങൾക്കും അവർ പ്രചാരം നൽകാറുണ്ട്.
ഇത്തവണത്തെ അക്ഷയ തൃതീയ ഓഫറുകൾ
അക്ഷയതൃതീയയോടനുബന്ധിച്ച് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് പ്രത്യേക ശേഖരങ്ങളും ആകർഷകമായ ഓഫറുകളും അവതരിപ്പിച്ചു. 3000 ദിർഹം മൂല്യമുള്ള ഡയമണ്ടും അമൂല്യ രത്നക്കല്ല് ആഭരണങ്ങളും വാങ്ങുമ്പോൾ സൗജന്യ ക്യാഷ് വൗച്ചറുകൾ ലഭിക്കും. തിരഞ്ഞെടുക്കപ്പെട്ട ഡിസൈനുകളിലെ ഡയമണ്ടിന്റെ മൂല്യത്തിലും സ്വർണാഭരണങ്ങളുടെ പണിക്കൂലിയിലും 40 ശതമാനം വരെ കിഴിവ് വാഗ്‌ദാനം ചെയ്യുന്നുമുണ്ട്.
22 കാരറ്റ് പഴയ സ്വർണാഭരണങ്ങൾക്ക്, എവിടെ നിന്ന് വാങ്ങിയതാണെങ്കിലും, നഷ്‌ടമില്ലാത്ത കൈമാറ്റം ഉറപ്പാക്കുന്നു. 1.99 ശതമാനം മുതൽ ആരംഭിക്കുന്ന പണിക്കൂലിയിൽ ചെയിനുകളും വളകളും സ്വന്തമാക്കാം.
അറക്കൽ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ആകട്ടെ, സ്വർണാഭരണങ്ങളുടെ പണിക്കൂലിയിലും ഡയമണ്ട് ആഭരണങ്ങളിലും 80 ശതമാനം വരെ കിഴിവ് വാഗ്‌ദാനം ചെയ്യുന്നു. 3500 ദിർഹം മൂല്യമുള്ള ഡയമണ്ട് ആഭരണങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് 2026 മെയ് 5 വരെ അര ഗ്രാം സ്വർണാനാണയം സൗജന്യമായി ലഭിക്കും.
വേറെയും പ്രമുഖ ജ്വല്ലറികൾ മികച്ച ഓഫറുകൾ ഒരുക്കിയിട്ടുണ്ട്. സിറോയ ജ്വല്ലേഴ്‌സും അക്ഷയതൃതീയക്ക് പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ചു. സ്വാഭാവികവും ലാബ്-ഗ്രോൺ ആയതുമായ എല്ലാ ഡയമണ്ട് ആഭരണങ്ങൾക്കും 70 ശതമാനം വരെ കിഴിവുണ്ട്. തിരഞ്ഞെടുക്കപ്പെട്ട സ്വർണാഭരണങ്ങൾക്ക് പണിക്കൂലിയില്ല. ഓരോ വാങ്ങലിനും ഉറപ്പായ സമ്മാനങ്ങളും അവർ നൽകുന്നു.
ദുബായിലെ അക്ഷയതൃതീയ ദിനങ്ങളിൽ സ്വർണാഭരണ വിൽപ്പന ഗണ്യമായി വർക്കുന്നതാണ് ഇതുവരെയുള്ള പതിവ്. വലിയ ദക്ഷിണേഷ്യൻ പ്രവാസികളും ദുബായുടെ ആഗോള സ്വർണ വ്യാപാര കേന്ദ്രമെന്ന ഖ്യാതിയുമാണ് ഇതിന് കാരണം. എന്നാൽ ഇക്കുറി യുദ്ധം ഉണ്ടാക്കിയ സാമ്പത്തിക ബാധ്യതകൾ മുന്നിൽ ഉള്ളതിനാൽ സ്വർണ വിൽപ്പന ഉത്സവകാലത്ത് യുഎഇയിൽ എത്രത്തോളം ഉയരുമെന്നത് പ്രവചനാതീതമാണ്.
-
ഇറാന് വന്‍ വിജയം; 10000 കോടി ഡോളര്‍ കൈയ്യിലെത്തും, അമേരിക്ക വിട്ടുവീഴ്ച ചെയ്തെന്ന് റിപ്പോര്‍ട്ട് -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
യുഎഇ നിവാസികൾ ജാഗ്രത പാലിക്കണം; അബുദാബിയിലും ദുബായിലും കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട് -
ഗള്‍ഫില്‍ ട്വിസ്റ്റ്? ചര്‍ച്ചകള്‍ക്കിടെ പാകിസ്താന് പട്ടാളം സൗദി അറേബ്യയില്‍, യുദ്ധ വിമാനങ്ങളും -
യുഎഇ കൊടുത്തത് എട്ടിന്റെ പണി; പാകിസ്താനെ സഹായിക്കാന്‍ ഖത്തറും സൗദി അറേബ്യയും രംഗത്ത് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളര്‍ വിട്ട് എല്ലാവരും പൊന്നിലേക്ക്, ദുബായിലും സ്വര്‍ണവില മുകളിലേക്ക് തന്നെ..! -
51 ദിവസങ്ങള്‍ കൂടി... അത് കഴിഞ്ഞാല്‍ ദുബായ് ചുട്ടുപൊള്ളും! ശരിക്കുള്ള ചൂട് വരാന്‍ പോകുന്നേ ഉള്ളൂ -
സൗദി അറേബ്യ മറുകണ്ടം ചാടിയോ; തുര്‍ക്കിക്ക് വാതില്‍ തുറന്നു, പാകിസ്താന് മുഖ്യ കേന്ദ്രം -
സ്വര്‍ണം വില കുറയും; ക്രൂഡ് ഓയില്‍ വില കൂടും, ഹോര്‍മുസ് ഉപരോധത്തിന് അമേരിക്ക -
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
മീന പണം എറിഞ്ഞ് പണം കൊയ്യുന്നു; 10 കോടി 100 കോടിയാക്കിയ ബുദ്ധി, വീട് വില്‍പ്പന ചര്‍ച്ച -
ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;പീനിയ ഫ്ലൈ ഓവർ 4 ദിവസത്തേക്ക് അടച്ചിടും..ഏത് വഴി പോകണം? അറിയാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ













Click it and Unblock the Notifications