സ്വർണത്തില്‍ യുകെയെ പിന്തള്ളി ദുബായ് രണ്ടാമത്: എന്തുകൊണ്ട് യുഎഇ എമിറേറ്റ് ഗോള്‍ഡ് ഹബ്ബ് ആകുന്നു
ലോകത്തിലെ രണ്ടാമത്തെ വലിയ സ്വർണ വ്യാപാര കേന്ദ്രമാണെങ്കിലും സ്വന്തമായി ഒരു സ്വർണ ഖനി പോലുമില്ലാത്ത മേഖലയാണ് ദുബായ്. ആഫ്രിക്ക, റഷ്യ, തുർക്കി തുടങ്ങിയ മേഖലകളില്‍ നിന്നാണ് ദുബായ് പ്രധാനമായും സ്വർണം ഇറക്കുമതി ചെയ്യുന്നത്. 2023-ൽ യുകെയെ പിന്നിട്ട് ദുബായ് രണ്ടാമത്തെ ഏറ്റവും വലിയ സ്വർണ വിപണന കേന്ദ്രം എന്ന നേട്ടം സ്വന്തമാക്കിയെങ്കിലും ഈ സ്വർണത്തിന്റെ ഉറവിടങ്ങൾ സംബന്ധിച്ച് പല വിവാദങ്ങളും ഉയർന്നു വരുന്നുണ്ട്. പ്രത്യേകിച്ച് റഷ്യയിൽ നിന്നും സുഡാനില്‍ നിന്നുമുള്ള ഇറക്കുമതി സംബന്ധിച്ച്.
ആഫ്രിക്കയാണ് ദുബായിലേക്കുള്ള സ്വർണത്തിന്റെ ഏറ്റവും വലിയ ഉറവിടം. 2023-ൽ മാലി (9.7%), ഘാന (8.3%), ഗിനി, സുഡാൻ, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നാണ് ഭൂരിഭാഗം സ്വർണവും യു എ ഇയിലേക്ക് എത്തിയത്. ഈ രാജ്യങ്ങൾ സ്വർണ ഖനനത്തിലൂടെ സാമ്പത്തികമായി ശക്തരാണ്. എന്നാൽ ചിലപ്പോൾ സംഘർഷമേഖലകളിൽ നിന്നുള്ള 'ബ്ലഡ് ഗോൾഡ്' (സംഘർഷ സ്വർണം) വിവാദങ്ങൾക്ക് കാരണമാകുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് സുഡാന്‍ വിഷയം.

2024-ല്‍ പ്രസിദ്ധീകരിച്ച നിരവധി റിപ്പോര്‍ട്ടുകള്‍ പ്രകാരം സുഡാനില്‍നിന്നുള്ള സ്വര്‍ണ ഇറക്കുമതി 70 ശതമാനം വര്‍ധിച്ചു. ഈ വര്‍ധനയ്ക്ക് പിന്നില്‍ സുഡാനിലെ ആഭ്യന്തര കലാപങ്ങളും അനൗദ്യോഗിക ഖനനരീതികളും കാരണമായതായി സൂചനകളുണ്ട്. ആഫ്രിക്കയില്‍ ഖനനം ചെയ്ത സ്വര്‍ണം പലപ്പോഴും ഇടനില രാജ്യങ്ങളിലൂടെ ദുബായിലേക്കാണ് എത്തുന്നത്.
റഷ്യയിൽ നിന്നുള്ള ഇറക്കുമതി 2022-ൽ 9.4% ആയിരുന്നു, യുക്രൈൻ സംഘർഷത്തെത്തുടർന്നുള്ള പാശ്ചാത്യ ഉപരോധങ്ങൾ കാരണം റഷ്യ സാധാരണ വിപണികളിൽ നിന്ന് വിലക്കപ്പെട്ടപ്പോള ദുബായ് പോലുള്ള 'ന്യൂട്രൽ' കേന്ദ്രങ്ങളിലേക്ക് അവർ അധിമായി തിരിഞ്ഞു. തുർക്കി വഴിയാണ് റഷ്യയില്‍ നിന്നുള്ള സ്വർണം പ്രധാനമായും റഷ്യയിലേക്ക് എത്തുന്നത്. സ്വിറ്റ്സർലൻഡ് നിന്നും ശുദ്ധീകരിച്ച സ്വർണം ദുബായ് വിപണികളിലേക്ക് വലിയ തോതില്‍ വിതരണം ചെയ്യുന്നുണ്ട്. യുകെ, സിംബാബ്വെ തുടങ്ങിയവയും മറ്റ് പ്രധാന സ്രോതസ്സുകളാണ്.
ഇന്ത്യ, ചൈന പോലുള്ള വലിയ ഉപഭോക്തൃ വിപണികളിലേക്കുള്ള ഗേറ്റ്‌വേയായും ദുബായ് പ്രവർത്തിക്കുന്നു. ലോകത്തിന്റെ 20-30% സ്വർണ വ്യാപാരവും ഈ രാജ്യങ്ങളിലാണ് നടക്കുന്നത്. എന്നാൽ, കള്ളക്കടത്തും ധാർമികമല്ലാത്ത ഉറവിടങ്ങളും സംബന്ധിച്ച് ലണ്ടൻ ബുള്ളിയൻ മാർക്കറ്റ് അസോസിയേഷൻ (LBMA) പോലുള്ള സ്ഥാപനങ്ങൾ ദുബായിക്ക് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാല്‍ യുഎഇ സർക്കാർ ഇതിനെതിരെ നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചു.
ദുബായ് സ്വര്‍ണ ഹബ് ആയി വളരാന്‍ കാരണമായത് അതിന്റെ നികുതി സൗകര്യങ്ങളുമാണ്. സ്വര്‍ണ ഇറക്കുമതിക്കും എക്സ്പോര്‍ട്ടിനും വളരെ കുറഞ്ഞ നികുതിയാണ് നിലവിലുള്ളത്. ഇതുവഴി ദുബായ് സ്വര്‍ണ വ്യാപാരികള്‍ക്ക് ആഗോളതലത്തില്‍ മത്സരക്ഷമമായ വിലയില്‍ സ്വര്‍ണം വില്‍ക്കാന്‍ സാധിക്കുന്നു. "ദുബായ് ഗോള്‍ഡ് സൂക്" പോലുള്ള വിപുലമായ വിപണികളും Dubai Multi Commodities Centre (DMCC) പോലുള്ള റഗുലേറ്ററി ബോഡികളും ഈ വ്യാപാരത്തിന് ആധുനിക സംവിധാനങ്ങളായി പ്രവർത്തിക്കുന്നു.
സ്വര്‍ണ വിപണിയിലെ ഈ വലിയ പങ്കാളിത്തം ദുബായിയെ സ്വര്‍ണത്തിന്റെ "ഗ്ലോബല്‍ ട്രാന്‍സിറ്റ് ഹബ്" ആക്കി മാറ്റിയിരിക്കുന്നു. ആഫ്രിക്കയില്‍ ഖനനം ചെയ്യപ്പെടുന്ന സ്വര്‍ണവും യൂറോപ്പില്‍ റഫൈന്‍ ചെയ്യപ്പെടുന്നതും അവസാനമായി ദുബായിലൂടെയാണ് ഏഷ്യയിലേക്കും ഇന്ത്യയിലേക്കും ഒഴുകുന്നത്. ഈ രീതിയില്‍ ദുബായ് സ്വര്‍ണത്തിന്റെ ഉത്പാദകന്‍ അല്ലെങ്കിലും, അതിന്റെ വ്യാപാര കുത്തകയും ലോജിസ്റ്റിക് ശക്തിയും കൊണ്ട് ലോക സ്വര്‍ണ വിപണിയില്‍ അനിവാര്യമായ സ്ഥാനം സ്വന്തമാക്കിയിരിക്കുന്നു.
ചുരുക്കത്തില്‍, ദുബായ് സ്വര്‍ണം ഉത്പാദിപ്പിക്കുന്നില്ല, പക്ഷേ ആഫ്രിക്ക, യൂറോപ്പ്, ഏഷ്യ എന്നീ മൂന്ന് ഭൂഖണ്ഡങ്ങളെയും ബന്ധിപ്പിക്കുന്ന ആഗോള സ്വര്‍ണ പാതയിലെ പ്രധാന കേന്ദ്രമാണ് യു എ ഇ. അതിന്റെ നികുതി സൗകര്യങ്ങളും, വേഗമേറിയ വ്യാപാര സംവിധാനങ്ങളും, റഫൈനിംഗ് സൗകര്യങ്ങളും, അതിനെ ലോകത്തിലെ രണ്ടാമത്തെ വലിയ സ്വര്‍ണ ഹബ്ബായി ഉയര്‍ത്തിയിരിക്കുന്നു.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications