Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായിൽ ഇനി ഡ്രൈവർ ഇല്ലാത്ത കാറിൽ കേറാം; റോബോടാക്‌സി പ്രഖ്യാപിച്ച് ആർടിഎ, ആദ്യം 65 ഇടങ്ങളിൽ..!

ദുബായ്: ഭാവിലേക്കുള്ള ദുബായിയുടെ കാൽവെപ്പ് കൂടുതൽ വേഗത്തിലാക്കി, ഡ്രൈവറില്ലാ റോബോടാക്‌സി സേവനത്തിന്റെ ഒന്നാം ഘട്ടം പ്രഖ്യാപിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). യുഎസ് ആസ്ഥാനമായ സ്വയംഭരണ വാഹന കമ്പനിയായ ക്രൂയിസുമായി സഹകരിച്ചാണ് ഈ പദ്ധതിക്ക് തുടക്കമിട്ടത്. ഇത്തരം സ്വയം നിയന്ത്രിത വാഹനങ്ങൾ ഇപ്പോൾ ദുബായിയുടെ ഗതാഗത ശൃംഖലയുടെ ഭാഗമായി മാറുകയാണ്.

ജുമൈറ, ഉം സുഖൈം പ്രദേശങ്ങളെ കേന്ദ്രീകരിച്ച് 65 പ്രധാന സ്ഥലങ്ങളിലാണ് ആദ്യഘട്ടത്തിൽ റോബോടാക്‌സി സേവനങ്ങൾ ലഭ്യമാക്കുക. 2030-ഓടെ നഗരത്തിലെ 25 ശതമാനം യാത്രാസംവിധാനങ്ങളും സ്വയം നിയന്ത്രിതമാക്കുക എന്ന ദുബായുടെ ലക്ഷ്യത്തിലേക്കുള്ള നാഴികക്കല്ലാണിത്. സ്‌മാർട്ട് മൊബിലിറ്റിയിൽ ദുബായിയെ ആഗോള തലത്തിൽ ശക്തരാക്കാൻ ഇത് സഹായിക്കും.

dubairobotaxis

ഈ ഡ്രൈവറില്ലാ ടാക്‌സി വിന്യാസം ദുബായിയുടെ സ്‌മാർട്ട് സ്വയം നിയന്ത്രിത ഗതാഗത തന്ത്രത്തിന്റെ ഭാഗമാണ്. 65 കേന്ദ്രങ്ങളെ രണ്ടു പ്രധാന സോണുകളായി തിരിച്ചാണ് സേവനം ലഭ്യമാക്കുന്നത്; ഒന്നാം സോണിൽ 17ഉം, രണ്ടാം സോണിൽ 48ഉം സ്ഥലങ്ങളാണുള്ളത്. 2026-ന്റെ തുടക്കത്തിൽ വാണിജ്യ സേവനങ്ങളുടെ വിപുലീകരണത്തിന് മുന്നോടിയായാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

ഈ സംരംഭത്തിന് പിന്നിൽ ബൈഡു അപ്പോളോ ഗോയുടെ സ്വയംഭരണ വാഹന പ്രോഗ്രാമാണ്. ദുബായ് സയൻസ് പാർക്കിലെ ഓട്ടോണമസ് വെഹിക്കിൾസ് ഓപ്പറേഷൻസ് ആൻഡ് കൺട്രോൾ സെന്ററാണ് ഇതിന് പിന്തുണ നൽകി വരുന്നത്. ചൈനയ്ക്ക് പുറത്ത് ബൈഡു സ്ഥാപിക്കുന്ന ആദ്യത്തെ ഇത്തരമൊരു കേന്ദ്രമാണിത്.

2000 ചതുരശ്ര മീറ്റർ വിസ്‌തീർണ്ണമുള്ള ഈ കേന്ദ്രത്തിൽ നിന്നാണ് ദുബായ് നഗരത്തിലെ റോബോടാക്‌സി ഫ്ലീറ്റിന്റെ ദൈനംദിന കാര്യങ്ങൾ നിയന്ത്രിക്കുന്നത്. തത്സമയ നിരീക്ഷണം, പരിപാലനം, സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ, ചാർജിംഗ്, സുരക്ഷാ മേൽനോട്ടം, പ്രവർത്തനങ്ങൾ എന്നിവയെല്ലാം ഈ കേന്ദ്രത്തിനായിരിക്കും.

സുരക്ഷാ ഡ്രൈവറില്ലാതെ പൊതു റോഡുകളിൽ പൂർണ്ണമായും സ്വയംഭരണ വാഹനങ്ങൾ പ്രവർത്തിപ്പിക്കാൻ ബൈഡു അപ്പോളോ ഗോയ്ക്ക് ദുബായിൽ ആർടിഎ പ്രത്യേക അനുമതി നൽകിയിരിക്കുകയാണ് ഇപ്പോൾ. വാണിജ്യപരമായ സ്വയംഭരണ ഗതാഗതത്തിനുള്ള ഒരു സുപ്രധാന മുന്നേറ്റമാണിത്.

വിറൈഡ്, ഊബർ പോലുള്ള അന്താരാഷ്ട്ര കമ്പനികളും ഈ രംഗത്ത് പരീക്ഷണങ്ങൾ തുടങ്ങിയിട്ടുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം. ജുമൈറ, ഉം സുഖൈം പ്രദേശങ്ങളിലെ ഉപയോക്താക്കൾക്ക് ഊബർ ആപ്പ് വഴി റോബോടാക്‌സികൾ ബുക്ക് ചെയ്യാനുള്ള അവസരമുണ്ട്. വിപുലമായ റൈഡ്-ഹെയ്‌ലിംഗ് പരീക്ഷണങ്ങളുടെ തുടക്കമാണിത്.

ആർടിഎ നിർണ്ണയിച്ച കൃത്യതയേറിയ പിക്കപ്പ്, ഡ്രോപ്പ്-ഓഫ് പോയിന്റുകളിലൂടെയാണ് റോബോടാക്‌സി സേവനം ലഭ്യമാവുക. പ്രധാനപ്പെട്ട സ്ഥലങ്ങളെയും വാസസ്ഥലങ്ങളെയും ചുറ്റിപ്പറ്റിയാണ് ഈ പോയിന്റുകൾ എന്നതാണ് ശ്രദ്ധേയമായ കാര്യം. തിരക്കേറിയ ടൂറിസ്‌റ്റ്, വാണിജ്യ, റെസിഡൻഷ്യൽ കേന്ദ്രങ്ങളാണ് ഇതിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+