Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായ് എയര്‍പോര്‍ട്ട് മാറും... കൂറ്റന്‍ വിമാനത്താവളം വരുന്നു; വീണ്ടും റെക്കോര്‍ഡിന് യുഎഇ

ദുബായ്: ലോകത്ത് ഏറ്റവും തിരക്കേറിയ വിമാനത്താവളമാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം. കൊവിഡ് കാലത്ത് അല്‍പ്പം തിരക്ക് കുറഞ്ഞെങ്കിലും ഇപ്പോള്‍ വീണ്ടും പഴയ പ്രതാപം തിരിച്ചുപിടിച്ചിരിക്കുകയാണ് വിമാനയാത്രക്കാരുടെ ഈ ഇഷ്ട കേന്ദ്രം. ഇനിയും യാത്രക്കാര്‍ കൂടുമെന്നാണ് അധികൃതര്‍ കരുതുന്നത്. റെക്കോര്‍ഡ് യാത്രക്കാരുടെ എണ്ണത്തിലേക്കാണ് ഈ വര്‍ഷം കുതിച്ചുകൊണ്ടിരിക്കുന്നത്.

ഈ സാഹചര്യത്തില്‍ അധികൃതര്‍ നിലവിലുള്ളതിനേക്കാള്‍ വലിയ വിമാനത്താവളത്തെ കുറിച്ച് ചിന്തിക്കുകയാണ്. പുതിയ അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഡിസൈന്‍ രൂപകല്‍പ്പന ചെയ്യുന്നുണ്ടെന്ന് ദുബായ് എയര്‍പോര്‍ട്ട് സിഇഒ പോള്‍ ഗ്രിഫിത്ത്‌സ് പറഞ്ഞു. ദൂബായ് നഗരത്തോട് ചേര്‍ന്ന് തന്നെയാണ് പുതിയ വിമാനത്താവളവും വരുന്നത്. ഒട്ടേറെ തൊഴില്‍ അവസരങ്ങളും ഇതോടൊപ്പമുണ്ടാകും.

dubai-airport

2030 ആകുമ്പോള്‍ പുതിയ വിമാനത്താവളം പ്രവര്‍ത്തനസജ്ജമാകും. ദുബായ് എയര്‍ഷോയിലാണ് സിഇഒ ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. ഗള്‍ഫ് മേഖലയിലെ വ്യോമയാന രംഗം അടിമുടി മാറുകയാണ്. സൗദി അറേബ്യയും വ്യോമയാന രംഗത്ത് വന്‍തോതില്‍ നിക്ഷേപം ഇറക്കുന്നുണ്ട്. റിയാദിനെ വിമാനയാത്രക്കാരുടെ ഹബ്ബാക്കി മാറ്റാനുള്ള ശ്രമത്തിലാണ് സൗദി അറേബ്യ.

പ്രതിവര്‍ഷം 12 കോടി യാത്രക്കാരാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ശേഷി. ഈ വര്‍ഷം 8.7 കോടിയിലെത്തുമെന്നാണ് കരുതുന്നത്. വൈകാതെ 12 കോടിയിലെത്തുമെന്നും അധികൃതര്‍ പ്രതീക്ഷിക്കുന്നു. ഈ സാഹചര്യത്തിലാണ് വിശാലമായ പുതിയ വിമാനത്താവളത്തിന്റെ നടപടികള്‍ വേഗത്തിലാക്കുന്നത്. 2030ല്‍ പുതിയ വിമാനത്താവളം യാഥാര്‍ഥ്യമാകുമെന്നാണ് അധികൃതരുടെ വിശ്വാസം.

അടുത്ത ഏതാനും മാസങ്ങള്‍ക്കകം പുതിയ വിമാനത്താവളത്തിന്റെ രൂപകല്‍പ്പനയില്‍ അന്തിമ തീരുമാനമാകും. 2019ലാണ് ഇതിന് മുമ്പ് ദുബായ് വിമാനത്താവളം വഴി കൂടുതല്‍ യാത്രക്കാരെത്തിയത്. കൊവിഡ് വ്യാപിച്ചതോടെ യാത്രക്കാരുടെ എണ്ണത്തിലും കുറവ് വന്നു. ഈ വര്‍ഷം സെപ്തംബര്‍ വരെ 6.45 കോടിയിലെത്തി യാത്രക്കാര്‍. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 40 ശതമാനം കൂടുതലാണിത്.

ഇസ്രായേല്‍ പലസ്തീന്‍ യുദ്ധം നടക്കുന്ന സാഹചര്യത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ കുറവ് വരുമെന്ന് പ്രതീക്ഷിച്ചിരുന്നു എങ്കിലും അതുണ്ടായിട്ടില്ല. യുദ്ധം പശ്ചിമേഷ്യയുടെ സാമ്പത്തിക രംഗത്തെ ബാധിക്കുമെന്നും ടൂറിസം മേഖല തകര്‍ന്നേക്കുമെന്നും നേരത്തെ പ്രവചനങ്ങളുണ്ടായിരുന്നു. എന്നാല്‍ നേരിയ തോതില്‍ മാത്രമാണ് ദുബായിയെ യുദ്ധം ബാധിച്ചതെന്ന് പോള്‍ ഗ്രിഫിത്സ് പറയുന്നു.

ദുബായ് എയര്‍പാര്‍ട്ടിന്റെ ഇരട്ടി സൗകര്യമുള്ള വിമാനത്താവളമാണ് നിര്‍മിക്കാന്‍ പോകുന്നത്. ഇതോടെ റെക്കോര്‍ഡുകളുടെ ഏടുകളില്‍ ദുബായുടെയും യുഎഇയുടെയും പേര് ഒരു തവണ കൂടി എഴുതപ്പെടും. അതേസമയം, കുവൈത്ത്, സൗദി അറേബ്യ തുടങ്ങിയ ജിസിസി രാജ്യങ്ങളും വ്യോമയാന രംഗത്തും റിയര്‍ എസ്‌റ്റേറ്റ്, ടൂറിസം മേഖലയിലും കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+