Get Updates
Get notified of breaking news, exclusive insights, and must-see stories!

30 കിമീ ദൂരം, 14 സ്‌റ്റേഷനുകൾ, ചിലവ് 20 ബില്യൺ ദിർഹം..! ദുബായിലെ ആദ്യ ബ്ലൂലൈൻ മെട്രോ സ്‌റ്റേഷന് തറക്കല്ലിട്ടു

ദുബായ്: നഗരം കാത്തിരിക്കുന്ന സ്വപ്‌ന പദ്ധതിയായ ബ്ലൂ ലൈനിലെ ആദ്യത്തെ മെട്രോ സ്‌റ്റേഷന് തറക്കല്ലിട്ട് ദുബായ് ഭരണാധികാരി. 2029 സെപ്റ്റംബർ 9 മുതൽ നഗരത്തിലൂടെ കൂടുതൽ യാത്രക്കാരെ ഒരേസമയം എത്തിക്കുന്നതിനുള്ള പുതിയ പദ്ധതിയുടെ ഭാഗമായുള്ള ആദ്യ മെട്രോ സ്‌റ്റേഷനാണ് ഇന്ന് തറക്കല്ലിട്ടത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ഒപ്പം ദുബായ് ഭരണാധികാരി കൂടിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ശിലാസ്ഥാപന പ്രധാനമായും പങ്കെടുത്തത്.

ചടങ്ങിനിടെ, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മെട്രോ സ്‌റ്റേഷനായ എമാർ പ്രോപ്പർട്ടീസ് സ്‌റ്റേഷന്റെ രൂപകൽപ്പന അനാച്ഛാദനം ചെയ്‌തു. അതിൽ ഒരു രാജകീയ സ്വർണ്ണ സിലിണ്ടർ പോലുള്ള ഘടനയാണ് പ്രദർശിപ്പിച്ചിരുന്നത്. അതിന്റെ പുറംഭാഗത്ത് കൊത്തുപണികളും ഉണ്ടായിരുന്നു എന്നതാണ് ശ്രദ്ധേയം. ഇതിന്റെ ചിത്രങ്ങൾ ഉൾപ്പെടെ പുറത്തുവിട്ടിട്ടുണ്ട്.

dubaimetroblueline

ജൂൺ 9ന് നടന്ന ചടങ്ങ്, ഈ ദിവസം നടന്ന നിരവധി ചരിത്ര സംഭവങ്ങളുടെ പരമ്പരയുടെ തുടർച്ചയാണ്. 2009-9-ന് രാത്രി 9 മണിക്ക് 9-ാം മിനിറ്റിന്റെ കൃത്യം 9-ാം സെക്കൻഡിലാണ് റെയിൽവേ ശൃംഖല തുറന്നതോടെ, ദുബായ് മെട്രോയുടെ ചരിത്രത്തിലെ സവിശേഷമായ ഒരേട് ആരംഭിച്ചത്. അത് കൂടി കണക്കിലെടുത്താണ് ജൂൺ ഒൻപതിന് തറക്കല്ലിടൽ ചടങ്ങുകൾ നിശ്ചയിച്ചത്.

ദുബായ് മെട്രോയുടെ ഇരുപതാം വാർഷികത്തോടനുബന്ധിച്ചാണ് ബ്ലൂ ലൈൻ ശൃംഖലയുടെ ആരംഭവുമെന്നതാണ് ശ്രദ്ധേയം. പ്രവർത്തനം തുടങ്ങിയ ശേഷം ഇതുവരെ 2.527 ബില്യണിലധികം യാത്രക്കാരെ വഹിച്ചുകൊണ്ട് വളർന്നുവരുന്ന റെയിൽവേ ശൃംഖലയ്ക്ക് ആദരം അർപ്പിച്ചുകൊണ്ടാണ് ദുബായ് നഗരത്തെ അടിമുടി മാറ്റിമറിക്കാൻ കെൽപ്പുള്ള പദ്ധതി അണിയറയിൽ ഒരുങ്ങുന്നത്.

ലോകത്തിലെ ഉയരം കൂടി മെട്രോ സ്‌റ്റേഷൻ

ചടങ്ങിനിടെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മെട്രോ സ്‌റ്റേഷനായ, 74 മീറ്റർ ഉയരമുള്ള എമാർ പ്രോപ്പർട്ടീസ് സ്‌റ്റേഷന്റെ രൂപകൽപ്പന ദുബായ് ഭരണാധികാരി അംഗീകരിക്കുകയും ചെയ്‌തു. പ്രവർത്തനം തുടങ്ങുന്നതോടെ അകമഴിഞ്ഞ സംയോജിത വാണിജ്യ, നിക്ഷേപ അവസരങ്ങളും സ്‌റ്റേഷൻ വാഗ്‌ദാനം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ക്രോസിംഗ് ഗേറ്റ്‌വേ എന്ന ആശയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ സ്‌റ്റേഷന്റെ രൂപകൽപ്പന തയ്യാറാക്കിയിരിക്കുന്നത്. ലോകത്തിലെ തന്നെ മുൻനിര ഡിസൈൻ സ്‌റ്റുഡിയോകളിൽ ഒന്നായ പ്രശസ്‌ത അമേരിക്കൻ വാസ്‌തുവിദ്യാ സ്ഥാപനമായ സ്‌കിഡ്മോർ, ഓവിംഗ്‌സ് & മെറിൽ (എസ്ഒഎം) ആണ് ഇത് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്‌.

എന്താണ് ബ്ലൂ ലൈൻ പദ്ധതി?

ബ്ലൂ ലൈൻ മൊത്തം 30 കിലോമീറ്റർ നീളത്തിൽ വ്യാപിച്ചുകിടക്കുന്നതാണ്. 15.5 കിലോമീറ്റർ ഭൂഗർഭത്തിലും 14.5 കിലോമീറ്റർ നിലത്തുനിന്ന് മുകളിലുമായിരിക്കും ഇതിന്റെ ഡിസൈൻ എന്നാണ് നിലവിലെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 20.5 ബില്യൺ ദിർഹം അഥവാ 47,800 കോടിയോളം രൂപയുടേതാണ് ഈ പദ്ധതി.

ഗ്രീൻ ലൈനിലെ ക്രീക്ക് സ്‌റ്റേഷൻ, റെഡ് ലൈനിലെ സെന്റർ പോയിന്റ് സ്‌റ്റേഷൻ, ദുബായ് ഇന്റർനാഷണൽ സിറ്റി സ്‌റ്റേഷൻ 1 തുടങ്ങിയ പ്രധാന ഇന്റർചേഞ്ച് പോയിന്റുകളും ദുബായ് ക്രീക്ക് ഹാർബറിലെ ഐക്കോണിക് സ്‌റ്റേഷനും ഉൾപ്പെടെ 14 സ്‌റ്റേഷനുകളുള്ള ബ്ലൂ ലൈൻ നഗരത്തിന്റെ ഗതാഗത ശൃംഖലയുടെ വികസനത്തിൽ ഒരു നിർണായക ഘടകമായി മാറും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+