Get Updates
Get notified of breaking news, exclusive insights, and must-see stories!

വൻ ഹിറ്റായി ദുബായിലെ ഗ്രീൻ കോറിഡോർ പദ്ധതി; നിർണായകമായ ലോജിസ്‌റ്റിക്‌സ് പാതയായി മാറുന്നു

ദുബായ്: കസ്‌റ്റംസിന്റെ അടിയന്തര വ്യാപാര സൗകര്യമൊരുക്കാനായി ആരംഭിച്ച ഗ്രീൻ കോറിഡോർ പദ്ധതിക്ക് ലഭിക്കുന്നത് വലിയ സ്വീകാര്യത. ഏതാനും ആഴ്‌ചകൾക്കുള്ളിൽ ഇത് ഗൾഫിലെ ഏറ്റവും പ്രധാനപ്പെട്ട ബദൽ ലോജിസ്‌റ്റിക്‌സ് പാതയായി മാറിയിരിക്കുകയാണ് ഇപ്പോൾ. തടസപ്പെട്ട സമുദ്രപാതകളിൽ നിന്ന് ചരക്ക് ഗതാഗതം വഴിതിരിച്ചുവിട്ട് മേഖലയിലുടനീളം വ്യാപാരം സുഗമമാക്കാൻ ഇത് സഹായിക്കുന്നു.

ഗൾഫ് രാജ്യങ്ങളിൽ ഒന്നടങ്കം ഒരേ ദിവസം പെരുന്നാൾ! സൗദി, യുഎഇ, ഒമാൻ എന്നിവിടങ്ങളിൽ മാസപ്പിറവി കണ്ടു
ഗൾഫ് രാജ്യങ്ങളിൽ ഒന്നടങ്കം ഒരേ ദിവസം പെരുന്നാൾ! സൗദി, യുഎഇ, ഒമാൻ എന്നിവിടങ്ങളിൽ മാസപ്പിറവി കണ്ടു

2026 മാർച്ചിൽ ഒമാൻ കസ്‌റ്റംസുമായി സഹകരിച്ചാണ് ഈ പദ്ധതി പ്രവർത്തനക്ഷമമാക്കിയത്. പ്രധാന ഷിപ്പിംഗ് റൂട്ടുകളെയും ആഗോള വിതരണ ശൃംഖലകളെയും ബാധിച്ച പ്രാദേശിക സംഭവവികാസങ്ങളോടുള്ള പ്രതികരണമായിരുന്നു ഇത്. പരമ്പരാഗത കടൽപ്പാതകളിലെ തടസ്സങ്ങൾ ആരംഭിച്ച് 72 മണിക്കൂറിനുള്ളിൽ ഇടനാഴി പ്രവർത്തനക്ഷമമായെന്ന് ദുബായ് കസ്‌റ്റംസ് അറിയിച്ചു. ഇത് ആഗോള വ്യാപാര കേന്ദ്രങ്ങൾ നേരിടുന്ന വെല്ലുവിളിയെ പ്രതിഫലിക്കുന്നു.

green corridor

ഷിപ്പിംഗ് തടസങ്ങൾ, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, വർദ്ധിച്ച ഇൻഷുറൻസ് ചെലവുകൾ, തിരക്ക് എന്നിവ സമുദ്രപാതകളെ ബാധിക്കുമ്പോൾ, അസ്ഥിരകാലങ്ങളിൽ ചരക്ക് നീക്കം നിലനിർത്താൻ ബദൽ ഗതാഗത ശൃംഖലകൾ ആവശ്യമാണ്. ഈ ആവശ്യം നിറവേറ്റാനാണ് ദുബായുടെ ഗ്രീൻ കോറിഡോർ രൂപകൽപ്പന ചെയ്‌തത്‌.

എന്താണ് 'ഗ്രീൻ കോറിഡോർ' പദ്ധതി?

ഹത്ത അതിർത്തി വഴി ഒമാനെയും ദുബായിയെയും ബന്ധിപ്പിക്കുന്ന അതിവേഗ കസ്‌റ്റംസ് പാതയാണ് ഗ്രീൻ കോറിഡോർ എന്ന പേരിൽ അറിയപ്പെടുന്നത്. ഒമാനിൽ നിന്നെത്തുന്ന ചരക്കുകൾക്ക് ലളിതമായ കസ്‌റ്റംസ് നടപടിക്രമങ്ങളോടെ കരമാർഗം ദുബായിലെത്തി, സാധാരണ ഷിപ്പിംഗ് റൂട്ടുകളിലെ കാലതാമസം ഒഴിവാക്കാം.

ജെബൽ അലി തുറമുഖം, ദുബായിലെ പ്രാദേശിക വിപണി, പുനർകയറ്റുമതി പ്രവർത്തനങ്ങൾ എന്നിവ ലക്ഷ്യമാക്കിയുള്ള കണ്ടെയ്‌നറുകൾക്ക്, കസ്‌റ്റംസ് മേൽനോട്ടത്തിൽ ബദൽ കരമാർഗങ്ങളിലൂടെ സഞ്ചരിക്കാൻ ഇത് അവസരം നൽകുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്ന്. ഇത് യാത്ര സുഗമാക്കുന്നു.

ആഗോള വിതരണ ശൃംഖലകളിൽ സമ്മർദ്ദം നേരിട്ടപ്പോൾ പ്രാദേശിക, അന്താരാഷ്ട്ര ചരക്ക് നീക്കം നിലനിർത്താൻ സഹായിച്ച ഒരു "അത്യന്താപേക്ഷിതമായ വ്യാപാര ധമനി" എന്നാണ് ദുബായ് കസ്‌റ്റംസ് ഈ ഇടനാഴിയെ വിശേഷിപ്പിച്ചത്. സമുദ്രപാതകളിൽ നിന്ന് ചരക്കുകൾ വഴിതിരിച്ചുവിട്ട്, വേഗത്തിലുള്ള ചരക്ക് നീക്കം ആവശ്യമുള്ള ബിസിനസുകൾക്ക് കാലതാമസം കുറയ്ക്കുന്ന ബദൽ മാർഗമായി പാത ഇതോടെ മാറുകയും ചെയ്‌തു.

മക്കയിലും മദീനയിലും രാഷ്ട്രീയ കൊടികളും മുദ്രാവാക്യങ്ങളും പാടില്ല; നി​ർ​ദേ​ശ​വു​മാ​യി 'സ്മാ​ർ​ട്ട് റോ​ബോ​ട്ടും'
മക്കയിലും മദീനയിലും രാഷ്ട്രീയ കൊടികളും മുദ്രാവാക്യങ്ങളും പാടില്ല; നി​ർ​ദേ​ശ​വു​മാ​യി 'സ്മാ​ർ​ട്ട് റോ​ബോ​ട്ടും'

പ്രാദേശിക ഷിപ്പിംഗ് റൂട്ടുകളിലെയും സമുദ്ര വ്യാപാര പ്രവർത്തനങ്ങളിലെയും തടസങ്ങളോടുള്ള പ്രതികരണമായാണ് ഗ്രീൻ കോറിഡോർ ആരംഭിച്ചത്. ദുബായ് കസ്‌റ്റംസ് പ്രത്യേക സംഭവങ്ങൾ പറഞ്ഞില്ലെങ്കിലും, ഷിപ്പിംഗ് കാലതാമസം, റൂട്ട് മാറ്റങ്ങൾ, വർധിച്ച ചരക്ക്, ഇൻഷുറൻസ് ചെലവുകൾ, ബദൽ തുറമുഖങ്ങളിലെ തിരക്ക് എന്നിവയുൾപ്പെടെയുള്ള പ്രവർത്തന വെല്ലുവിളികൾ നിലവിലുണ്ടായിരുന്ന സമയം കൂടിയാണിത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+