ഇനി മസ്‌കിന്റെ കളി യുഎഇയിലും; സ്‌റ്റാർലിങ്കിന് രാജ്യത്ത് 10 വർഷത്തേക്ക് ലൈസൻസ് അനുവദിച്ചു

അബുദാബി: യുഎഇയിൽ സാറ്റലൈറ്റ് ബ്രോഡ്ബാൻഡ് സേവനം നൽകുന്നതിനായി സ്‌റ്റാർലിങ്കിന് 10 വർഷത്തെ ലൈസൻസ് അനുവദിച്ചു. ഇതോടെ ഉപഗ്രഹങ്ങൾ ഉപയോഗിച്ച് രാജ്യത്തുടനീളം പൊതുജനങ്ങൾക്ക് ടെലികമ്മ്യൂണിക്കേഷൻ സേവനം നൽകുന്ന ശൃംഖല നിർമിക്കാനും പ്രവർത്തിപ്പിക്കാനും നിയന്ത്രിക്കാനും കമ്പനിക്ക് സാധിക്കും. യുഎഇയിലെ ടെലികമ്മ്യൂണിക്കേഷൻ മേഖലയിലെ നിയന്ത്രണ സ്ഥാപനമായ ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റിയാണ് ലൈസൻസ് അനുവദിച്ചത്.

സെപ്റ്റംബറില്‍ ഇന്ധനവില കുറയും..? ആശ്വാസത്തില്‍ യുഎഇ വാഹന ഉടമകള്‍
സെപ്റ്റംബറില്‍ ഇന്ധനവില കുറയും..? ആശ്വാസത്തില്‍ യുഎഇ വാഹന ഉടമകള്‍

ആവശ്യമായ സാങ്കേതിക, നിയന്ത്രണ മാനദണ്ഡങ്ങൾ പാലിച്ചതിന് ശേഷം യുഎഇയിൽ അതിവേഗ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനം നൽകാൻ സ്‌റ്റാർലിങ്കിന് പുതിയ ജനറൽ സ്പേസ് സർവീസസ് ലൈസൻസ് വഴി സാധിക്കും. രാജ്യത്ത് നിലവിലുള്ള ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾക്ക് പുറമേ മറ്റൊരു കണക്റ്റിവിറ്റി സംവിധാനം കൂടി ഇതോടെ ലഭ്യമാകും. ഫൈബർ-ഓപ്റ്റിക് കണക്ഷനുകൾ, 5ജി നെറ്റ്‌വർക്ക് തുടങ്ങിയ നിലവിലെ സംവിധാനങ്ങൾക്ക് പുറമേ ഉപഗ്രഹ അധിഷ്‌ഠിത ഇന്റർനെറ്റ് കൂടി ലഭ്യമാകുന്നതോടെ യുഎഇയുടെ ഡിജിറ്റൽ കണക്റ്റിവിറ്റി കൂടുതൽ വിപുലമാകും.

elon musk

വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സർക്കാർ ഏജൻസികൾക്കും സ്‌റ്റാർലിങ്കിന്റെ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനം ഉപയോഗിക്കാനാകും. ഇതിന് പുറമേ സമുദ്രഗതാഗത മേഖലയിലും വ്യോമയാന മേഖലയിലും ഉപഗ്രഹ കണക്റ്റിവിറ്റി നൽകാനും കമ്പനിക്ക് അനുമതിയുണ്ട്. കടലിൽ സഞ്ചരിക്കുന്ന കപ്പലുകൾക്കും വിമാനങ്ങൾക്കും സാധാരണ ടെറസ്ട്രിയൽ നെറ്റ്‌വർക്കുകളിൽ നിന്ന് വ്യത്യസ്‌തമായ ഒരു ആശയവിനിമയ സംവിധാനം ഇതിലൂടെ ലഭ്യമാകും.

രാജ്യത്ത് ലഭ്യമായ കണക്റ്റിവിറ്റി സംവിധാനങ്ങളുടെ എണ്ണം വർധിപ്പിക്കാനും ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളുടെ വിശ്വാസ്യത ശക്തിപ്പെടുത്താനും പുതിയ സാങ്കേതികവിദ്യ സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. സാധാരണ ടെലികോം സംവിധാനങ്ങൾ ലഭ്യമല്ലാത്ത സാഹചര്യങ്ങളിലും അവയ്ക്ക് തടസം നേരിടുന്ന സമയത്തും സാറ്റലൈറ്റ് നെറ്റ്‌വർക്കുകൾ ഒരു ബദൽ ആശയവിനിമയ മാർഗമായി പ്രവർത്തിക്കാനാകും. അടിയന്തര സാഹചര്യങ്ങളിലും മറ്റ് അസാധാരണ സാഹചര്യങ്ങളിലും നിർണായക സേവനങ്ങൾക്കായി അധിക കണക്റ്റിവിറ്റി സംവിധാനം ഉറപ്പാക്കാൻ ഇത് സഹായിക്കും.

സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനങ്ങൾ നൽകുമ്പോൾ സുരക്ഷ, വിശ്വാസ്യത, ഉപഭോക്തൃ സംരക്ഷണം തുടങ്ങിയ മേഖലകളിലെ കർശനമായ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ടെന്നും റെഗുലേറ്ററി അതോറിറ്റി വ്യക്തമാക്കി. ഉപഭോക്താക്കൾക്ക് സുരക്ഷിതവും വിശ്വാസയോഗ്യവുമായ സേവനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുള്ള നിയന്ത്രണങ്ങൾക്കു കീഴിലായിരിക്കും സ്റ്റാർലിങ്കിന്റെ പ്രവർത്തനം.

പരമ്പരാഗത ഫിക്‌സഡ്, മൊബൈൽ നെറ്റ്‌വർക്കുകൾക്ക് പുറമേ യുഎഇയുടെ ആശയവിനിമയ അടിസ്ഥാന സൗകര്യങ്ങളെ സാറ്റലൈറ്റ് സാങ്കേതികവിദ്യയിലേക്കും വ്യാപിപ്പിക്കുന്നതാണ് പുതിയ തീരുമാനം. വിദൂര പ്രദേശങ്ങളിൽ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് നൽകുന്നതിനും വിമാനങ്ങൾ, കപ്പലുകൾ തുടങ്ങിയ സഞ്ചരിക്കുന്ന ഉപയോക്താക്കൾക്ക് കണക്റ്റിവിറ്റി ഉറപ്പാക്കുന്നതിനും സാറ്റലൈറ്റ് സേവനങ്ങളുടെ ഉപയോഗം ലോകമെമ്പാടും വർധിച്ചുവരികയാണ്.

ഈ സാഹചര്യത്തിൽ യുഎഇയിലും സാറ്റലൈറ്റ് അധിഷ്‌ഠിത ഇന്റർനെറ്റ് സേവനങ്ങൾക്ക് കൂടുതൽ പ്രാധാന്യം ലഭിക്കുകയാണ്. വ്യത്യസ്‌ത ആശയവിനിമയ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നത് രാജ്യത്തിന്റെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയ്ക്ക് കൂടുതൽ പിന്തുണ നൽകുമെന്നും ഭാവിയിൽ സാറ്റലൈറ്റ് ടെലികമ്മ്യൂണിക്കേഷൻ രംഗത്തുണ്ടാകുന്ന വേഗത്തിലുള്ള മാറ്റങ്ങളെ നേരിടാൻ യുഎഇയുടെ അടിസ്ഥാന സൗകര്യങ്ങളെ കൂടുതൽ സജ്ജമാക്കുമെന്നുമാണ് അധികൃതർ പറയുന്നത്.

ഖത്തര്‍ പ്ലാന്‍ മാറ്റി; പ്രധാനമന്ത്രി ഇറാനില്‍, ഹോര്‍മുസ് വഴി പ്രത്യേക ഇടനാഴി, ഇറാന്‍ പണം വാങ്ങുമോ?
ഖത്തര്‍ പ്ലാന്‍ മാറ്റി; പ്രധാനമന്ത്രി ഇറാനില്‍, ഹോര്‍മുസ് വഴി പ്രത്യേക ഇടനാഴി, ഇറാന്‍ പണം വാങ്ങുമോ?

10 വർഷത്തേക്കുള്ള ലൈസൻസ് ലഭിച്ചതോടെ യുഎഇയിൽ സാറ്റലൈറ്റ് ബ്രോഡ്ബാൻഡ് സേവനങ്ങൾ വിപുലീകരിക്കുന്നതിന് സ്‌റ്റാർലിങ്കിന് ഔദ്യോഗിക നിയന്ത്രണ സംവിധാനത്തിനുള്ളിൽ പ്രവർത്തിക്കാൻ അവസരം ലഭിച്ചു. ഇതിനകം തന്നെ ശക്തമായ ഡിജിറ്റൽ കണക്റ്റിവിറ്റിയുള്ള യുഎഇയിൽ നിലവിലുള്ള ഫൈബർ, 5ജി സംവിധാനങ്ങൾക്ക് പുറമേ സാറ്റലൈറ്റ് ഇന്റർനെറ്റും ലഭ്യമാകുന്നതോടെ രാജ്യത്തെ ഇന്റർനെറ്റ് കണക്റ്റിവിറ്റിക്ക് പുതിയൊരു സാധ്യത കൂടി തുറക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+