യുഎഇ നിവാസികൾക്ക് ആശ്വാസമായി എത്തിഹാദ് റെയിൽ; വാരാന്ത്യ സർവീസുകൾ പ്രഖ്യാപിച്ചു, നിരക്ക് അറിയാം

ദുബായ്: യുഎഇയിലെ എത്തിഹാദ് റെയിൽ യാത്രക്കാർക്ക് കൂടുതൽ സൗകര്യമൊരുക്കി പുതിയ സ്‌റ്റേഷനുകൾ പ്രവർത്തനം ആരംഭിച്ചു. ദുബായിലെ അൽ യലായിസ് സ്‌റ്റേഷനും ഷാർജയിലെ അൽ ദൈദ് സ്‌റ്റേഷനും തുറന്നതോടെ രാജ്യത്തെ വിവിധ നഗരങ്ങളിലേക്ക് ട്രെയിൻ യാത്ര കൂടുതൽ എളുപ്പമായി. യാത്രക്കാരുടെ വർധിച്ച ആവശ്യകത പരിഗണിച്ച് വാരാന്ത്യങ്ങളിൽ അധിക സർവീസുകളും എത്തിഹാദ് റെയിൽ പ്രഖ്യാപിച്ചിട്ടുണ്ട്.

നിലവിൽ ദുബായ്, അബുദാബി, ഫുജൈറ, അൽ ദൈദ് എന്നീ നഗരങ്ങളിലേക്കാണ് യാത്രക്കാർക്ക് ട്രെയിൻ സർവീസ് ഉപയോഗിക്കാനാകുന്നത്. ദുബായിൽ നിന്ന് അബുദാബിയിലേക്ക് വാരാന്ത്യങ്ങളിൽ രാവിലെ 7.14, 8.14, ഉച്ചയ്ക്ക് 1.14, 1.43, വൈകിട്ട് 5.14, 6.14 എന്നീ സമയങ്ങളിൽ സർവീസുകളുണ്ട്. ഈ യാത്രയ്ക്ക് ടിക്കറ്റ് നിരക്ക് 39 ദിർഹം മുതൽ ആരംഭിക്കുന്നു. ദുബായിൽ നിന്ന് ഫുജൈറയിലേക്ക് ഉച്ചയ്ക്ക് 1.57ന് സർവീസുണ്ട്. നിരക്ക് 29 ദിർഹം മുതലാണ്.

etihad rail

അബുദാബിയിൽ നിന്ന് ദുബായിലേക്കുള്ള വാരാന്ത്യ സർവീസുകൾ രാവിലെ 7.43, 8.43, ഉച്ചയ്ക്ക് 12.14, 12.43, വൈകിട്ട് 4.43, 5.43, 6.43 എന്നീ സമയങ്ങളിലാണ്. നിരക്ക് 39 ദിർഹം മുതൽ ആരംഭിക്കുന്നു. അബുദാബിയിൽ നിന്ന് അൽ ദൈദിലേക്ക് രാവിലെ 8.15നും വൈകിട്ട് 6.25നും ട്രെയിനുകളുണ്ട്. നിരക്ക് 59 ദിർഹം മുതലാണ്. അബുദാബിയിൽ നിന്ന് ഫുജൈറയിലേക്ക് രാവിലെ 8.15, ഉച്ചയ്ക്ക് 12.43, വൈകിട്ട് 6.25 എന്നീ സമയങ്ങളിൽ സർവീസുകളുണ്ട്. നിരക്ക് 79 ദിർഹം മുതലാണ്.

അൽ ദൈദിൽ നിന്ന് ഫുജൈറയിലേക്ക് രാവിലെ 9.41നും വൈകിട്ട് 7.51നും സർവീസുകളുണ്ട്. നിരക്ക് 19 ദിർഹം മുതൽ ആരംഭിക്കുന്നു. അൽ ദൈദിൽ നിന്ന് അബുദാബിയിലേക്ക് രാവിലെ 6.32, ഉച്ചയ്ക്ക് 12.21, വൈകിട്ട് 5.44 എന്നീ സമയങ്ങളിൽ ട്രെയിനുകളുണ്ട്. ഫുജൈറയിൽ നിന്ന് അബുദാബിയിലേക്ക് രാവിലെ 6.05, 11.54, വൈകിട്ട് 5.17 എന്നീ സമയങ്ങളിലാണ് സർവീസ്. ഫുജൈറയിൽ നിന്ന് ദുബായിലേക്ക് 11.54ന് സർവീസുണ്ട്. ഈ യാത്രയ്ക്ക് നിരക്ക് 29 ദിർഹം മുതൽ ആരംഭിക്കുന്നു.

പ്രവൃത്തിദിവസങ്ങളിലും സർവീസുകളുടെ സമയത്തിൽ വ്യത്യാസമുണ്ട്. ദുബായിൽ നിന്ന് അബുദാബിയിലേക്ക് രാവിലെ 6.14, 7.14, ഉച്ചയ്ക്ക് 1.14, വൈകിട്ട് 5.14, 6.14 എന്നീ സമയങ്ങളിൽ ട്രെയിനുകളുണ്ട്. അബുദാബിയിൽ നിന്ന് ദുബായിലേക്ക് രാവിലെ 6.43, 7.43, ഉച്ചയ്ക്ക് 12.43, വൈകിട്ട് 4.43, 5.43 എന്നീ സമയങ്ങളിലാണ് സർവീസ്. ദുബായിൽ നിന്ന് ഫുജൈറയിലേക്ക് ഉച്ചയ്ക്ക് 1.57നാണ് ട്രെയിൻ. നിരക്ക് 29 ദിർഹം മുതൽ ആരംഭിക്കുന്നു.

ട്രെയിൻ സ്‌റ്റേഷനുകളിൽ പാർക്കിങ് സൗകര്യവും ലഭ്യമാണ്. അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റി സ്‌റ്റേഷനിൽ 258 പാർക്കിങ് ഇടങ്ങളുണ്ട്. ഇതിൽ എട്ട് എണ്ണം വൈദ്യുത വാഹനങ്ങൾക്കായി മാറ്റിവച്ചിട്ടുണ്ട്. ആദ്യ 15 മിനിറ്റ് സൗജന്യമാണ്. തുടർന്ന് മണിക്കൂറിന് 5 ദിർഹം വീതമാണ് നിരക്ക്. 24 മണിക്കൂർ വരെ പാർക്ക് ചെയ്യുന്നതിന് 15 ദിർഹവും ഒന്നിലധികം ദിവസത്തേക്ക് 20 ദിർഹം വീതവും ഈടാക്കും.

ദുബായിലെ അൽ യലായിസ് സ്‌റ്റേഷനിൽ 265 പാർക്കിങ് സ്ഥലങ്ങളുണ്ട്. ആദ്യ 15 മിനിറ്റ് സൗജന്യമാണ്. തുടർന്ന് മണിക്കൂറിന് 5 ദിർഹം നൽകണം. അഞ്ച് മണിക്കൂറോ അതിലധികമോ പാർക്ക് ചെയ്‌താൽ ഒരു ദിവസത്തേക്ക് 30 ദിർഹമാണ് നിരക്ക്. പുലർച്ചെ 1 മണി മുതൽ 5 മണി വരെയുള്ള രാത്രി പാർക്കിങ്ങിന് 40 ദിർഹമാണ് ഈടാക്കുന്നത്. പാർക്കിങ് ഫീസ് പർകിൻ ആപ്പ് വഴി അടയ്ക്കാം. സമയപരിധിക്കുള്ളിൽ പണമടച്ചില്ലെങ്കിൽ 150 ദിർഹം പിഴ ചുമത്താം.

അൽ ദൈദ് സ്‌റ്റേഷനിൽ 26 വാഹനങ്ങൾക്ക് സൗജന്യ പാർക്കിങ് സൗകര്യമുണ്ട്. ഫുജൈറ സ്‌റ്റേഷനിൽ 263 പാർക്കിങ് സ്ഥലങ്ങളാണുള്ളത്. ഇവിടെ പ്രതിദിന പാർക്കിങ് നിരക്ക് 10 ദിർഹമാണ്. സ്‌റ്റേഷനിലെത്തിയ ശേഷം യാത്ര തുടരാനും വിവിധ സൗകര്യങ്ങളുണ്ട്. അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റി സ്‌റ്റേഷനിൽ നിന്ന് റീം മാൾ, അഡ്‌നക് സെന്റർ, അഡ്‌നോക് ആസ്ഥാനം എന്നിവിടങ്ങളിലേക്ക് ഷട്ടിൽ ബസ് സർവീസുകളുണ്ട്. ട്രെയിൻ ടിക്കറ്റ് എടുക്കുമ്പോൾ തന്നെ ഷട്ടിൽ ബസ് ബുക്ക് ചെയ്യാം. ഒരാൾക്ക് 10 ദിർഹമാണ് നിരക്ക്.

യാത്രക്കാർക്ക് എത്തിഹാദ് റെയിലിന്റെ ഔദ്യോഗിക ബുക്കിങ് സംവിധാനത്തിലൂടെ യാത്രാ തീയതി, പുറപ്പെടുന്ന സ്‌റ്റേഷൻ, ലക്ഷ്യസ്ഥാനം എന്നിവ തിരഞ്ഞെടുത്ത് ടിക്കറ്റ് ബുക്ക് ചെയ്യാം. കംഫർട്ട്, പ്രീമിയം വിഭാഗങ്ങളിലെ നിരക്കുകളും ലഭ്യമായ സർവീസുകളുടെ സമയവും ബുക്കിംഗ് സമയത്ത് പരിശോധിക്കാനാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma