Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായ് നഗരത്തിന്റെ മുഖം മാറും; പൊതു ഇടങ്ങളിലെ പെരുമാറ്റത്തിനും ആഘോഷങ്ങൾക്കും പുതിയ മാർഗനിർദ്ദേശം

ദുബായ്: ലോകത്തിലെ ഏറ്റവും സാംസ്‌കാരികവും മാതൃകാപരവുമായ നഗരമെന്ന ലക്ഷ്യത്തിലേക്ക് ഒരു ചുവടുകൂടി വച്ച് ദുബായ്. ഇതിന്റെ ഭാഗമായി പൊതുസ്ഥലങ്ങളിലെ പെരുമാറ്റത്തിനും വിവിധ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതിനുമായി ബന്ധപ്പെട്ട ഔദ്യോഗിക മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കാൻ ഒരുങ്ങുകയാണ് ദുബായ് ഭരണകൂടം.

ഖത്തറിന്റെ നിര്‍ണായക പ്രഖ്യാപനം; പങ്കെടുക്കുന്നത് ഈ നാല് രാജ്യങ്ങള്‍, ഉടക്കിട്ട് ഇസ്രായേല്‍
ഖത്തറിന്റെ നിര്‍ണായക പ്രഖ്യാപനം; പങ്കെടുക്കുന്നത് ഈ നാല് രാജ്യങ്ങള്‍, ഉടക്കിട്ട് ഇസ്രായേല്‍

ദുബായ് സിവിലിറ്റി കമ്മിറ്റിയുടെ അഞ്ചാമത് യോഗത്തിലാണ് രണ്ട് സുപ്രധാന പദ്ധതികൾ പ്രഖ്യാപിച്ചത്. പൊതുസ്ഥലങ്ങളിലെ പെരുമാറ്റത്തിന് പൊതുവായ മാനദണ്ഡങ്ങൾ നിശ്ചയിക്കുന്ന 'ദുബായ് സിവിലിറ്റി ഗൈഡ്ബുക്ക്' തയ്യാറാക്കുന്നതും വിവിധ ആഘോഷങ്ങൾ ദുബായുടെ സാമൂഹിക മൂല്യങ്ങൾക്കും ഉത്തരവാദിത്തബോധത്തിനും അനുസൃതമായി നടത്തുന്നതിനുള്ള 'സെലിബ്രേഷൻ ഗൈഡ്‌ലൈൻസ്' പുറത്തിറക്കുന്നതുമാണ് വരാനിരിക്കുന്ന പ്രധാന പദ്ധതികൾ.

dubai

എക്‌സിക്യൂട്ടീവ് ഓഫീസ് ചെയർമാനും ദുബായ് സിവിലിറ്റി കമ്മിറ്റി ചെയർമാനുമായ മുഹമ്മദ് അബ്‌ദുല്ല അൽ ഗെർഗാവിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി ഡയറക്‌ടർ ജനറൽ മത്തർ അൽ തായർ, ദുബായ് ക്രൗൺ പ്രിൻസ് ഓഫീസിന്റെ ഡയറക്‌ടർ ജനറൽ ഒമർ സുൽത്താൻ അൽ ഒലാമ, ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ സെക്രട്ടറി ജനറൽ അബ്‌ദുല്ല മുഹമ്മദ് അൽ ബസ്‌തി എന്നിവരുൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.

സൗന്ദര്യത്തിലോ ശുചിത്വത്തിലോ മാത്രം ഒതുങ്ങുന്നതല്ല സിവിലിറ്റി എന്ന ആശയമെന്നാണ് ദുബായ് ഭരണകൂടത്തിന്റെ വിലയിരുത്തൽ. നഗരത്തിലെ ജീവിതനിലവാരം ഉയർത്തുകയും താമസക്കാരുടെയും സന്ദർശകരുടെയും അനുഭവം മെച്ചപ്പെടുത്തുകയും പൊതുസ്ഥലങ്ങളിലെ നല്ല പെരുമാറ്റം നഗരത്തിന്റെ സംസ്‌കാരത്തിന്റെ ഭാഗമാക്കുകയും ചെയ്യുന്ന സമഗ്രമായ നഗര വികസന മാതൃകയായാണ് ഇതിനെ കാണുന്നത്.

യോഗത്തിൽ ദുബായ്ക്കായി ഏകീകൃത ലൈറ്റിങ് തന്ത്രവും ചർച്ച ചെയ്‌തിരുന്നു. നഗരത്തിന്റെ ദൃശ്യഭംഗിയും പ്രത്യേകതയും കൂടുതൽ പ്രകടമാക്കാനും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏകോപിതമായ ദൃശ്യാനുഭവം സൃഷ്‌ടിക്കുകയുമാണ് ഇതിന്റെ ലക്ഷ്യം. ലോകത്തിലെ ഏറ്റവും നല്ല നഗരമെന്ന ലക്ഷ്യം കൈവരിക്കുന്നതിനായി പുതിയ മാനദണ്ഡങ്ങളും സംവിധാനങ്ങളും രൂപീകരിക്കുന്ന പദ്ധതിയും കമ്മിറ്റി വിലയിരുത്തി.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാഴ്‌ചപ്പാടിന്റെ അടിസ്ഥാനത്തിൽ, മനുഷ്യനെയും ജീവിത നിലവാരത്തെയും വികസനത്തിന്റെ കേന്ദ്രബിന്ദുവാക്കി ദുബായ് ഇതിനകം തന്നെ ലോകത്തിന് മാതൃകയായ സിവിലിറ്റി മാതൃക സൃഷ്‌ടിച്ചിട്ടുണ്ടെന്ന് മുഹമ്മദ് അബ്‌ദുല്ല അൽ ഗെർഗാവിയെ ഉദ്ധരിച്ച് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

നിങ്ങളുടെ വിസ കാലാവധി കഴിഞ്ഞോ? പ്രവാസികൾ ഇതറിയാതെ പോകരുത്; നിമിഷങ്ങൾക്കകം പരിശോധിക്കാം
നിങ്ങളുടെ വിസ കാലാവധി കഴിഞ്ഞോ? പ്രവാസികൾ ഇതറിയാതെ പോകരുത്; നിമിഷങ്ങൾക്കകം പരിശോധിക്കാം

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ തീരുമാനപ്രകാരമാണ് ദുബായ് സിവിലിറ്റി കമ്മിറ്റി രൂപീകരിച്ചത്. ദുബായുടെ സവിശേഷമായ നഗരസംസ്‌കാരം സംരക്ഷിക്കാനും അത് കൂടുതൽ ശക്തിപ്പെടുത്താനുമുള്ള ഏകീകൃത സംവിധാനമാണ് കമ്മിറ്റി ലക്ഷ്യമിടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+