പ്രവാസികൾക്ക് ആശ്വാസമായി ഫ്ലൈദുബായ്-എയർ ഇന്ത്യ പങ്കാളിത്തം; 52 ഇടങ്ങളിലേക്ക് യാത്ര ചെയ്യാൻ സൗകര്യം

ദുബായ്: യുഎഇയിലെ ഇന്ത്യൻ യാത്രക്കാർക്ക് ഇന്ത്യയിലെയും മറ്റ് രാജ്യങ്ങളിലെയും കൂടുതൽ നഗരങ്ങളിലേക്ക് എളുപ്പത്തിൽ യാത്ര ചെയ്യാൻ അവസരം ഒരുക്കി എയർ ഇന്ത്യയും ഫ്ലൈദുബായിയും പുതിയ ഇന്റർലൈൻ പങ്കാളിത്തം പ്രഖ്യാപിച്ചു. ദുബായ്, ഡൽഹി, മുംബൈ എന്നിവിടങ്ങളിലൂടെ ഇരു വിമാനക്കമ്പനികളും തങ്ങളുടെ ശൃംഖലകൾ പരസ്‌പരം ബന്ധിപ്പിക്കുന്നതാണ് പുതിയ ധാരണ.

പങ്കാളിത്തത്തിന്റെ ഭാഗമായി എയർ ഇന്ത്യ യാത്രക്കാർക്ക് ദുബായ് വഴി ഫ്ലൈദുബായിയുടെ 52 അധിക ലക്ഷ്യസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള അവസരമാണ് കൈവരുന്നത്. ഇതിൽ യൂറോപ്പിലെ 23, മിഡിൽ ഈസ്‌റ്റിലെ 21, ആഫ്രിക്കയിലെ ആറ്, സിഐഎസ് മേഖലയിലെ രണ്ട് ലക്ഷ്യസ്ഥാനങ്ങൾ എന്നിവ ഉൾപ്പെടുന്നു.

air india

കൂടാതെ ഫ്ലൈദുബായ് യാത്രക്കാർക്ക് ഡൽഹി, മുംബൈ എന്നിവിടങ്ങളിലൂടെ എയർ ഇന്ത്യയുടെ 69 ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്തിച്ചേരാനാകും. ഗൾഫ് മേഖലയിലെ വലിയ ഇന്ത്യൻ പ്രവാസി സമൂഹത്തിനും കുടുംബ സന്ദർശനങ്ങൾക്കും ബിസിനസ് യാത്രകൾക്കും മറ്റ് രാജ്യങ്ങളിലേക്കുള്ള തുടർയാത്രകൾക്കും പുതിയ പങ്കാളിത്തം കൂടുതൽ സൗകര്യമൊരുക്കും.

ഇരു വിമാനക്കമ്പനികളുടെയും യാത്രകൾ ഒരൊറ്റ ടിക്കറ്റിൽ ബുക്ക് ചെയ്യാനും സാധിക്കും. യാത്രയ്ക്കിടെ ബാഗേജ് വീണ്ടും കൈമാറേണ്ട സാഹചര്യം ഒഴിവാക്കി നേരിട്ട് ലക്ഷ്യസ്ഥാനത്തേക്ക് അയയ്ക്കുന്നതിനുള്ള സൗകര്യവും ലഭിക്കും. രണ്ട് വിമാനക്കമ്പനികളിൽ പ്രത്യേകം ടിക്കറ്റ് ബുക്ക് ചെയ്യേണ്ട ബുദ്ധിമുട്ട് ഇതോടെ കുറയും.

ദുബായ് വഴി യാത്ര ചെയ്യുന്നവർക്ക് ഇന്ത്യയിലെ ബെംഗളൂരു, ചെന്നൈ, ചണ്ഡിഗഡ്, ഗോവ, ജയ്‌പ്പൂർ, പൂനെ, വാരണാസി തുടങ്ങിയ നഗരങ്ങളിലേക്കും ഫ്ലൈദുബായ് വഴി എയർ ഇന്ത്യയുടെ ശൃംഖലയുമായി ബന്ധപ്പെടാനാകും. ബാലി, ഹോ ചി മിൻ സിറ്റി, ഹോങ്കോങ്, ക്വാലാലംപൂർ, മൗറീഷ്യസ്, മെൽബൺ, സിയോൾ, സിംഗപ്പൂർ, സിഡ്‌നി, ടോക്കിയോ തുടങ്ങിയ അന്താരാഷ്ട്ര നഗരങ്ങളിലേക്കും അധിക യാത്രാ സാധ്യതകൾ ലഭിക്കും.

ഇതിലൂടെ ദുബായിൽ നിന്ന് ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങൾക്കപ്പുറമുള്ള നഗരങ്ങളിലേക്കും മറ്റ് അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്കും യാത്ര ചെയ്യുന്നവർക്ക് കൂടുതൽ യാത്രാ സാധ്യതകൾ ലഭിക്കും. നേരത്തെ മറ്റൊരു വിമാനക്കമ്പനി ഉപയോഗിക്കുകയോ രണ്ട് പ്രത്യേക ടിക്കറ്റുകൾ എടുക്കുകയോ വേണ്ടിവന്നിരുന്ന ചില യാത്രകൾ ഇനി കൂടുതൽ എളുപ്പത്തിൽ ക്രമീകരിക്കാനാകും.

അതേസമയം എയർ ഇന്ത്യയുടെ യാത്രക്കാർക്ക് ദുബായ് വഴി മിഡിൽ ഈസ്‌റ്റ്, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിലെ വിവിധ ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഫ്ലൈദുബായിയുടെ ശൃംഖല ഉപയോഗിച്ച് തുടർയാത്ര നടത്താനും സാധിക്കും. ഗൾഫ് മേഖലയിലെ വലിയ ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ കുടുംബ സന്ദർശന യാത്രകൾക്കും ഈ പദ്ധതി പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തൽ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma