Get Updates
Get notified of breaking news, exclusive insights, and must-see stories!

എത്തിഹാദ് റെയിൽ മുതൽ പാസ്പോർട്ട് സേവന നിരക്ക് വർധനവ് വരെ; യുഎഇയിൽ ജൂലൈ മാസം വൻ മാറ്റങ്ങൾ, അറിയാം

ദുബായ്: ജൂലൈ മാസത്തിൽ യുഎഇയിൽ നിരവധി സുപ്രധാന മാറ്റങ്ങളാണ് നിലവിൽ വരുന്നത്. രാജ്യത്തെ ആദ്യ യാത്രാ ട്രെയിൻ സർവീസിന്റെ തുടക്കവും ഇന്ത്യൻ പ്രവാസികളെ ബാധിക്കുന്ന പുതിയ പാസ്‌പോർട്ട് ഫീസും ഉൾപ്പെടെ പൊതുജനങ്ങളെയും ബിസിനസ് മേഖലയെയും ബാധിക്കുന്ന നിരവധി പുതിയ നിയമങ്ങളും സേവനങ്ങളും ഇന്ന് ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരികയാണ്.

യുഎഇയില്‍ ഇന്ധനവില കുറച്ചു... പെട്രോളിനും ഡീസലിനും ജൂലൈ മുതല്‍ വില കുറയും
യുഎഇയില്‍ ഇന്ധനവില കുറച്ചു... പെട്രോളിനും ഡീസലിനും ജൂലൈ മുതല്‍ വില കുറയും

അതിൽ ഏറ്റവും പ്രധാനപ്പെട്ടതിൽ ഒന്നാണ് എത്തിഹാദ് റെയിൽ. ജൂൺ 30-ന് ആദ്യ യാത്ര വിജയകരമായി പൂർത്തിയാക്കിയ എത്തിഹാദ് റെയിൽ, ജൂലൈ മുതൽ അബുദാബി-ഫുജൈറ റൂട്ടിൽ പൊതുജനങ്ങൾക്കായി യാത്രാ സർവീസ് ആരംഭിക്കും. ഇതോടെ യുഎഇയുടെ ദേശീയ യാത്രാ റെയിൽ ശൃംഖലയിലേക്കുള്ള ആദ്യ ചുവടുവെപ്പാണ് യാഥാർഥ്യമാകുന്നത്.

uae

അതുപോലെ യുഎഇയിലെ ഇന്ത്യൻ പ്രവാസികളെ നേരിട്ട് ബാധിക്കുന്ന മറ്റൊരു പ്രധാന മാറ്റമാണ് പാസ്‌പോർട്ട് സേവന നിരക്കിലെ വർധന. ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പുതിയ പാസ്‌പോർട്ട് ചട്ടങ്ങൾ പ്രകാരം ജൂലൈ 1 മുതൽ ആഗോളതലത്തിൽ പാസ്‌പോർട്ട് ഫീസ് 75 ശതമാനം വരെ ഉയരും. 36 പേജുള്ള സാധാരണ പാസ്‌പോർട്ടിന് ഇനി 450 ദിർഹം നൽകണം. മുമ്പ് ഇത് 285 ദിർഹമായിരുന്നു. 60 പേജുള്ള പാസ്‌പോർട്ടിന്റെ ഫീസ് 380 ദിർഹത്തിൽ നിന്ന് 630 ദിർഹമായി ഉയർന്നു.

കൂടാതെ പാസ്പോർട്ട് തത്കാൽ സേവനത്തിനും ഫീസ് വർധിച്ചിട്ടുണ്ട്. 36 പേജുള്ള തത്കാൽ പാസ്‌പോർട്ടിന് 900 ദിർഹവും 60 പേജുള്ളതിന് 1080 ദിർഹവും നൽകണം. നഷ്‌ടപ്പെട്ടതോ കേടായതോ ആയ പാസ്‌പോർട്ട് മാറ്റിസ്ഥാപിക്കുന്നതിനുള്ള ഫീസും ഗണ്യമായി വർധിപ്പിച്ചിട്ടുണ്ട് എന്നതാണ് പ്രവാസികൾ നിർബന്ധമായും അറിയേണ്ട മാറ്റം.

മറ്റൊന്ന് അവധിക്കാലത്തെ കുറിച്ചാണ്. യുഎഇയിലെ സ്‌കൂളുകൾ ജൂലൈ 3 മുതൽ എട്ട് ആഴ്‌ച നീളുന്ന വേനൽ അവധിക്കായി അടയ്ക്കാൻ ഒരുങ്ങുകയാണ്. പുതിയ 2026-27 അധ്യയന വർഷം ഓഗസ്‌റ്റ് 31-നാണ് ആരംഭിക്കുക. അതുകൊണ്ട് തന്നെ പ്രവാസികളുടേത് അടക്കം നിരവധി കുടുംബങ്ങൾ അവധിക്കാല യാത്രകൾക്കായി തയ്യാറെടുക്കുകയാണ്.

ഷാർജയിൽ ജൂലൈ 1 മുതൽ പൊതുപാർക്കിങ് സമയത്തിലും മാറ്റം വരും. ഇനി മുതൽ പണമടച്ച് ഉപയോഗിക്കേണ്ട പാർക്കിങ് സമയം അർധരാത്രി 12 മണിവരെ നീട്ടിയിട്ടുണ്ട്. ഷാർജ നഗരം, കൽബ, ഖോർഫക്കാൻ, അൽ ദൈദ് എന്നിവിടങ്ങളിലടക്കം എമിറേറ്റിലുടനീളം ഈ പുതിയ സമയം ബാധകമായിരിക്കും.

യുഎഇയുടെ ചരിത്രത്തിലെ സുപ്രധാന നിമിഷം; എത്തിഹാദ് റെയിൽ പാസഞ്ചർ സർവീസ് തുടങ്ങി, അബുദാബിയിൽ
യുഎഇയുടെ ചരിത്രത്തിലെ സുപ്രധാന നിമിഷം; എത്തിഹാദ് റെയിൽ പാസഞ്ചർ സർവീസ് തുടങ്ങി, അബുദാബിയിൽ

യുഎഇയിലെ ബിസിനസ് സ്ഥാപനങ്ങൾക്കും ജൂലൈ 1 മുതൽ നിർണായകമാണ്. നിർബന്ധിത ഇ-ഇൻവോയ്‌സിങ് സംവിധാനത്തിലേക്കുള്ള മാറ്റത്തിന്റെ ഭാഗമായി എല്ലാ സ്ഥാപനങ്ങളും അംഗീകൃത സർവീസ് പ്രൊവൈഡറെ തിരഞ്ഞെടുക്കേണ്ട ആദ്യ സമയപരിധി ജൂലൈ 1-നാണ്. ഭാവിയിലെ ഇ-ഇൻവോയ്‌സിങ് മാനദണ്ഡങ്ങൾ പാലിക്കുന്നതിനുള്ള ആദ്യ ഘട്ടമായാണ് ഇതിനെ കണക്കാക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+