ഇനി സ്വർണം കൊണ്ടുവരാൻ പ്രവാസികൾ അധിക പണം മുടക്കേണ്ട; കസ്‌റ്റംസ് നിയമങ്ങളിൽ മാറ്റം, 1 ലക്ഷം വരെ ലാഭം?
ദുബായ്: യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്കും ലോകമെമ്പാടുമുള്ള പ്രവാസി ഇന്ത്യക്കാർക്കും വലിയ ആശ്വാസം നൽകുന്ന പ്രഖ്യാപനങ്ങളാണ് കഴിഞ്ഞ ദിവസത്തെ ബജറ്റിൽ പ്രഖ്യാപിച്ചത്. സ്വർണാഭരണങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനുള്ള കസ്‌റ്റംസ് നിയമങ്ങളിൽ ഇന്ത്യ ഇളവുകൾ പ്രഖ്യാപിച്ചതോടെയാണ് പ്രവാസികൾക്ക് ഇപ്പോൾ കൂടുതൽ ആശ്വാസമായിരിക്കുന്നത്.
കേന്ദ്ര ബജറ്റിന്റെ ഭാഗമായാണ് ധനമന്ത്രി നിർമ്മല സീതാരാമൻ പുതിയ കസ്‌റ്റംസ് ബാഗേജ് നിയമങ്ങൾ സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. പുതിയ നിയമപ്രകാരം, ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്ന ഇന്ത്യൻ വംശജരായ താമസക്കാർക്കും വിനോദസഞ്ചാരികൾക്കും ഇനി തീരുവ രഹിതമായി സ്വർണാഭരണങ്ങൾ കൊണ്ടുവരാം. വനിതാ യാത്രക്കാർക്ക് 40 ഗ്രാം വരെയും, പുരുഷ യാത്രക്കാർക്ക് 20 ഗ്രാം വരെയുമാണ് ബാഗേജിൽ ഉൾപ്പെടുത്തി കൊണ്ടുവരാവുന്ന സ്വർണാഭരണങ്ങളുടെ നിലവിലെ ഉയർന്ന പരിധി.

നേരത്തെ, 40 ഗ്രാം സ്വർണത്തിന് 1,00,000 രൂപയും 20 ഗ്രാം സ്വർണത്തിന് 50,000 രൂപയും എന്നിങ്ങനെ മൂല്യ പരിധി നിശ്ചയിച്ചിരുന്നു. ഈ പരിധിയിൽ കൂടുതൽ സ്വർണം കൊണ്ടുവരുമ്പോൾ കസ്‌റ്റംസ് തീരുവ നൽകേണ്ടതുണ്ടായിരുന്നു. കൂടാതെ, പിഴ ഒഴിവാക്കാനായി സ്വർണം വാങ്ങിയതിന്റെ ഇൻവോയിസുകൾ ഹാജരാക്കുകയും റെഡ് ചാനലിൽ പ്രഖ്യാപനം നടത്തുകയും ചെയ്യേണ്ടത് നിർബന്ധമായിരുന്നു.
അതിലാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്. അതായത് നിലവിൽ കൊണ്ട് വരുന്ന സ്വർണത്തിന് തൂക്കത്തിൽ മാത്രമാണ് പരിധി ഉണ്ടാവുക. അവയ്ക്ക് നൽകേണ്ടി വരുന്ന നികുതി ഒഴിവാക്കിയെന്നാണ് ലഭ്യമായ വിവരം. അങ്ങനെയെങ്കിൽ ലക്ഷക്കണക്കിന് പ്രവാസികൾക്കാണ് ഇത് ഗുണകരമാവുക. ഫെബ്രുവരി രണ്ടാം തീയതി അർധരാത്രി മുതൽ ഈ നിയമം പ്രാബല്യത്തിൽ വരുമെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഈ നിയമപ്രകാരം, ഒരാൾ സാധാരണയായി അണിയുന്ന, സ്വർണ്ണം, വെള്ളി, പ്ലാറ്റിനം പോലുള്ള വിലയേറിയ ലോഹങ്ങളിൽ നിർമ്മിച്ചതും, രത്നങ്ങൾ പതിച്ചതോ അല്ലാത്തതോ ആയ അലങ്കാര വസ്‌തുക്കളാണ് ആഭരണങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 2026-ലെ ബാഗേജ് നിയമങ്ങൾ, നിലവിലെ യാത്രാ, ഉപഭോഗ രീതികൾക്കനുസരിച്ച് കസ്‌റ്റംസ് അലവൻസുകൾ പരിഷ്‌കരിക്കാൻ ലക്ഷ്യമിടുന്നതാണ്.
കസ്‌റ്റംസ് ബാഗേജ് നിയമം 2026
സ്വർണത്തിന് പുറമെ, യാത്രക്കാർക്ക് തീരുവ രഹിതമായി ഇന്ത്യയിലേക്ക് കൊണ്ടുവരാവുന്ന മറ്റ് ഇറക്കുമതി ചെയ്‌ത സാധനങ്ങളുടെ പരിധിയും സർക്കാർ വർധിപ്പിച്ചു. ഇത് 50,000 രൂപയിൽ നിന്ന് 75,000 രൂപയായാണ് ഉയർത്തിയത്. വ്യോമമാർഗമോ കടൽമാർഗ്ഗമോ എത്തുന്ന ഇന്ത്യൻ വംശജരായ താമസക്കാർക്കും വിനോദസഞ്ചാരികൾക്കും ഈ പുതിയ മാറ്റം പ്രയോജനകരമാകും. ഫെബ്രുവരി 2 അർധരാത്രി മുതൽ ഈ ഭേദഗതിയും പ്രാബല്യത്തിൽ വരും.
ഏകദേശം പത്ത് വർഷത്തോളം നിലവിലുണ്ടായിരുന്ന ബാഗേജ് ചട്ടങ്ങൾക്ക് പകരമായാണ് 2026-ലെ പുതിയ ബാഗേജ് നിയമങ്ങൾ കൊണ്ടു വരുന്നത്. കരമാർഗം ഒഴികെ മറ്റ് മാർഗ്ഗങ്ങളിലൂടെ ഇന്ത്യയിലെത്തുന്ന ഇന്ത്യൻ വംശജരായ താമസക്കാർക്കോ വിനോദസഞ്ചാരികൾക്കോ 75,000 രൂപ വിലമതിക്കുന്ന സാധനങ്ങൾ കസ്‌റ്റംസ് തീരുവ കൂടാതെ കൊണ്ടുവരാൻ ഇതുവഴി സാധിക്കുമെന്നതാണ് മറ്റൊരു ഗുണകരമായ കാര്യം. ഇതും യുഎഇ അടക്കമുള്ള രാജ്യങ്ങളിൽ നിന്ന് വരുന്ന പ്രവാസികൾക്ക് ഗുണകരമാവും.
കൂടാതെ വിദേശ വംശജരായ വിനോദസഞ്ചാരികൾക്ക് അനുവദനീയമായ തീരുവ രഹിത പരിധിയിലും സർക്കാർ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ശിശുക്കളല്ലാത്ത വിദേശ വിനോദസഞ്ചാരികൾക്ക് ഇനി 25,000 രൂപയുടെ സാധനങ്ങൾ തീരുവ രഹിതമായി കൊണ്ടുവരാം. 2016-ലെ ബാഗേജ് നിയമങ്ങൾ പ്രകാരം ഈ പരിധി 15,000 രൂപ മാത്രമായിരുന്നു. ഇത് ഉൾപ്പെടെയുള്ള നിർണായക മാറ്റങ്ങളാണ് പുതിയ കസ്‌റ്റംസ് ബാഗേജ് നിയമത്തിൽ വരുത്തിയിരിക്കുന്നത്.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
സ്വർണ വില നാളെ വീഴും ഈയൊറ്റകാര്യം സംഭവിച്ചാൽ; നിക്ഷേപകരുടെ കണ്ണ് യുഎസിലേക്ക്..മറിച്ച് സംഭവിച്ചാൽ -
സ്വർണ വില കേരളത്തിൽ കുതിച്ചപ്പോൾ ദുബായിൽ ഇടിഞ്ഞു, പ്രവാസികൾക്ക് സന്തോഷ വാർത്ത..പവൻ വില അറിയാം -
ലോകത്തെ 40% സ്വര്‍ണവും കുഴിച്ചെടുത്ത സ്ഥലം... ചൈനയും പോളണ്ടും അല്ല; സ്വര്‍ണ തലസ്ഥാനം ഇവിടെ -
സ്വര്‍ണത്തിന് അടിപതറുന്നു? സുരക്ഷിത ആസ്തികളില്‍ കുതിച്ച് ചെമ്പും യുറേനിയവും! -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
സ്വർണത്തിന് യുഎഇയിൽ വൻ വിലക്കുറവ്: കുറഞ്ഞ വിലക്ക് വാങ്ങി ഇന്ത്യയിൽ വിൽക്കാം? പരിധി അറിയാം -
എണ്ണവില ഉയരുന്നു... എന്നിട്ടും സ്വര്‍ണവും വെള്ളിയും മാത്രം താഴോട്ട്! കാരണമെന്ത്? -
യുദ്ധം തുടരുമ്പോഴും യുഎസ് ബജറ്റ് കമ്മിയുടെ 70%വും ഇല്ലാതാകും..! കാരണം സ്വര്‍ണശേഖരം -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന്












Click it and Unblock the Notifications