ദുബായിൽ റോക്കറ്റ് പോലെ കുതിച്ച് സ്വർണവില; കൂടിയത് 20 ദിർഹത്തിൽ അധികം, 24 കാരറ്റിന്റെ വില എത്ര?
ദുബായ്: പതിനഞ്ച് ദിവസത്തോളമായി തുടർന്ന വിലയിടിവിന് ശേഷം ദുബായിലെ സ്വർണവിലയിൽ ഇന്ന് രാവിലെ കുതിപ്പുണ്ടായി. റീട്ടെയിൽ വിപണിക്ക് ഉണർവ് നൽകി കൊണ്ടാണ് സ്വർണവില കുത്തനെ കൂടിയത്. 24 കാരറ്റിന്റെ വില ഒറ്റയടിക്ക് 528.50 ദിർഹത്തിൽ നിന്ന് 550-ലേക്കുയർന്നു. 22 കാരറ്റിന്റെ വില 489.25-ൽ നിന്ന് 509.50 ദിർഹമായും വർധിച്ചു.
ഈ മാർച്ചിൽ ദുബായിലെ സ്വർണവിലയിൽ തുടർച്ചയായ ഇടിവ് രേഖപ്പെടുത്തിയിരുന്നു. മാസത്തിന്റെ തുടക്കത്തിൽ 24 കാരറ്റ് 620 ദിർഹത്തിന് മുകളിലായിരുന്നു വില. മാർച്ച് 10-ന് 628 ദിർഹം വരെ ഉയർന്ന സാഹചര്യവും ഉണ്ടായിരുന്നു. പിന്നീട് തുടർച്ചയായി വിലയിടിയുകയായിരുന്നു. അതിന് ശേഷമാണ് ഇപ്പോൾ ഈ വർധന ഉണ്ടായിരിക്കുന്നത്.

മാർച്ച് പകുതിയോടെ വില 600 ദിർഹത്തിന് സമീപമെത്തിയെങ്കിലും മുന്നേറ്റം ദുർബലമായിരുന്നു. മാസത്തിന്റെ രണ്ടാം പകുതിയിൽ വിലയിൽ വലിയ ഇടിവുണ്ടായി. സ്വർണം 580 ദിർഹത്തിന് താഴെയാവുകയും, മാർച്ച് 24-ഓടെ 528 ദിർഹമായി കുറയുകയും ചെയ്‌തു. അവിടെ നിന്നാണ് ഇപ്പോൾ വില 550 ദിർഹം എന്ന നിലവാരത്തിലേക്ക് എത്തിയത്.
ആഗോള വിപണിയിലെ ചില സൂചനകളാണ് ഈ തിരിച്ചുവരവിന് പ്രധാനം. ഒൻപത് ദിവസത്തെ നഷ്‌ടത്തിന് ശേഷം, പശ്ചിമേഷ്യയിലെ നയതന്ത്ര ശ്രമങ്ങളെക്കുറിച്ചുള്ള പുതിയ ശുഭാപ്‌തിവിശ്വാസമാണ് സ്വർണത്തിന് ആഗോളതലത്തിൽ മുന്നേറ്റമുണ്ടാക്കിയത് എന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ. അതിന്റെ തുടർ നടപടികളും വിപണി ഉറ്റുനോക്കുകയാണ്.
ആഗോള വിപണിയിൽ തുടർച്ചയായ നഷ്‌ടത്തിന് ശേഷം, സ്വർണം 2.8 ശതമാനം ഉയർന്ന് ഒരു ഔൺസിന് 4,600 ഡോളർ എത്തി. ഇറാനുമായി നയതന്ത്രപരമായ സാധ്യത യുഎസ് സൂചിപ്പിച്ചതോടെയാണ് ഈ വിലക്കയറ്റം ഉണ്ടായത്. മാത്രമല്ല എണ്ണവില കുറയുകയും ഓഹരി വിപണികൾ ശക്തിപ്രാപിക്കുകയും ഡോളർ ദുർബലമാവുകയും ചെയ്‌തത് സ്വർണത്തിന് അനുകൂലമായി.
യുഎഇയിൽ സ്വർണവില ഇനിയും കൂടുമോ?
ആഫ്രിക്കൻ ഖനികളിൽ നിന്ന് യൂറോപ്യൻ റിഫൈനറികൾ വഴിയും ഏഷ്യയിലെ വാങ്ങൽ കേന്ദ്രങ്ങളിലേക്കും ആഗോള സ്വർണ പ്രവാഹത്തിൽ ഏകദേശം 20 ശതമാനവും കൈകാര്യം ചെയ്യുന്ന ഒരു പ്രധാന ബുള്ളിയൻ കേന്ദ്രമാണ് ദുബായ്. ഇറാൻ യുദ്ധം മൂലമുണ്ടായ തടസങ്ങൾ പ്രാദേശിക വിപണികളെ അസ്ഥിരമാക്കുകയും, ദുബായിലെ സ്വർണവില ആഗോള സ്പോട്ട് നിലവാരത്തേക്കാൾ താൽക്കാലികമായി കുറയാൻ കാരണമാവുകയും ചെയ്‌തിരുന്നു.
എന്നാൽ അതിലാണ് ഇപ്പോൾ മാറ്റം ഉണ്ടായിരിക്കുന്നത്. വേൾഡ് ഗോൾഡ് കൗൺസിലിന്റെ നിരീക്ഷണത്തിൽ സ്വർണത്തെ ഇപ്പോഴും പിന്തുണയ്ക്കുന്ന സാഹചര്യങ്ങൾ ശക്തമാണ്. കുറഞ്ഞ പലിശനിരക്കുകൾ, യുഎസ് ഡോളറിനുമേലുള്ള സമ്മർദം, സംഘർഷഭരിതമായ ഭൗമരാഷ്ട്രീയം, സെൻട്രൽ ബാങ്കുകളുടെ തുടർച്ചയായ വാങ്ങൽ എന്നിവയെല്ലാം ഇതിൽ പ്രധാനമാണ്. 2026-ൽ നിലവിലെ നിലവാരത്തിൽ നിന്ന് വില 5-15 ശതമാനം വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് ചിലർ ചൂണ്ടിക്കാണിക്കുന്നത്.
-
അക്ഷയ തൃതീയയെ വരവേൽക്കാൻ ഒരുങ്ങി ദുബായ്; സ്വർണ വിപണിയിൽ വൻ ഓഫറുകൾ..! മടിക്കാതെ വാങ്ങാം -
മഴയ്ക്കൊപ്പം പൊടിക്കാറ്റും.. രാത്രിയില്‍ ചൂട് കൂടും; യുഎഇയില്‍ കാലാവസ്ഥയില്‍ വന്‍മാറ്റം!! -
സ്വര്‍ണത്തിന് മാര്‍ച്ചില്‍ സംഭവിച്ചതെന്ത്? ഏപ്രിലില്‍ നടക്കാന്‍ പോകുന്നത് മറ്റൊന്ന്..! കാരണം -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
യുഎഇ കൊടുത്തത് എട്ടിന്റെ പണി; പാകിസ്താനെ സഹായിക്കാന്‍ ഖത്തറും സൗദി അറേബ്യയും രംഗത്ത് -
സ്വര്‍ണം വില കുറയും; ക്രൂഡ് ഓയില്‍ വില കൂടും, ഹോര്‍മുസ് ഉപരോധത്തിന് അമേരിക്ക -
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ?












Click it and Unblock the Notifications