യുഎഇ സ്വർണവിലയിൽ ഇടിവ് തുടരുന്നു; ദീപാവലിക്ക് കച്ചവടം കൂടുമോ? ഉപഭോക്താക്കൾ ആശയക്കുഴപ്പത്തിൽ

ദുബായ്: ദീപാവലിക്കും ധന്തേരാസിനും മുന്നോടിയായി യുഎഇ സ്വർണവിലയിൽ കാര്യമായ മാറ്റം. അടുത്തകാലത്തായി സ്വർണവിലയിൽ നിരന്തര ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ നാണയങ്ങൾ വാങ്ങണോ, കനംകുറഞ്ഞ ആഭരണങ്ങളിൽ നിക്ഷേപിക്കണോ, അല്ലെങ്കിൽ തങ്ങളുടെ ലോക്കറുകളിൽ ഉപയോഗിക്കാതെ കിടക്കുന്നവ വിറ്റ് പണമാക്കണോ എന്ന ചോദ്യമാണ് പ്രധാനമായും യുഎഇ നിവാസികളിൽ ഉയരുന്നത്.

കഴിഞ്ഞ ഏതാനും മാസങ്ങളെ അപേക്ഷിച്ച് വിലയിടിവ്, കൂടുതൽ ആകർഷകമായ നിരക്കിൽ വാർഷിക ഉത്സവ പർച്ചേസ് നടത്താനുള്ള അവസരം നൽകുന്നത് കൂടിയാണ് ഇപ്പോഴത്തെ സ്ഥിതി. മറ്റുചിലർ വിപണിയിലെ ചലനങ്ങൾ സൂക്ഷ്‌മമായി നിരീക്ഷിക്കുന്നു, ബൈബാക്ക് പോളിസികൾ താരതമ്യം ചെയ്യുന്നു, പഴയ ആഭരണങ്ങൾ പുതിയതായി മാറ്റണോ എന്ന ചിന്തയാണ് ഒരുപാട് പേരെ അലട്ടുന്നത്.

uae

ഈ കാലയളവിൽ പരമ്പരാഗതമായി വാങ്ങലുകൾക്കുള്ള ഡിമാൻഡ് വർധിക്കുന്നതിനാൽ, ഉത്സവകാല വികാരവും സമീപകാല വില ചലനങ്ങളും ക്രയവിക്രയ തീരുമാനങ്ങളെ സ്വാധീനിക്കുന്നുണ്ടെന്നാണ് സ്വർണ വ്യവസായ രംഗത്തെ പ്രമുഖർ പറയുന്നു. ദീപാവലി, ധന്തേരസ്, ക്രിസ്‌തുസ് എന്നിവ അടുത്തതിനാൽ വാങ്ങൽ പരിഗണിക്കുന്ന ഉപഭോക്താക്കൾക്ക് നിലവിലെ വിപണി അന്തരീക്ഷം ആകർഷകമാണെന്ന് തന്നെ പറയാം.

ജ്വല്ലറി ബിസിനസുകളെ സംബന്ധിച്ചിടത്തോളം, മാറിക്കൊണ്ടിരിക്കുന്ന വിലനിലവാരം ഉപഭോക്താക്കളെ അവർ എങ്ങനെ ചെലവഴിക്കുന്നു എന്നതിനെ കുറിച്ച് കൂടുതൽ ബോധവാന്മാരാകാൻ പ്രേരിപ്പിക്കുന്നു. ഉത്സവ സീസണിന് മുന്നോടിയായി, ഉപഭോക്താക്കൾ ചെറിയ ഇനങ്ങൾ തിരഞ്ഞെടുക്കുമ്പോഴും സ്വർണത്തിന്റെ സാംസ്‌കാരിക പ്രാധാന്യം വാങ്ങൽ തീരുമാനങ്ങളെ സ്വാധീനിക്കുന്നതായാണ് വിദഗ്‌ധർ പറയുന്നത്.

സ്വർണ നാണയങ്ങൾ, കട്ടകൾ, ഭാരം കുറഞ്ഞ ദൈനംദിന ആഭരണങ്ങൾ എന്നിവയിൽ ശക്തമായ താൽപ്പര്യമാണ് പല ഉപഭോക്താക്കളും കാണിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ വിലയിൽ ഉണ്ടായിരിക്കുന്ന കുറവ് നിക്ഷേപരെ ആശങ്കയിൽ ആഴ്ത്തുമ്പോൾ ആഭരണങ്ങളും മറ്റും വാങ്ങുന്നവർക്ക് ആശ്വാസം തന്നെയാണ്.

പല യുഎഇ നിവാസികൾക്കും, ദീപാവലി സമയത്ത് സ്വർണം വാങ്ങുന്നത് വിപണിയിലെ വില കണക്കിലെടുക്കാതെയുള്ള പാരമ്പര്യത്തിലൂന്നിയുള്ള ആചാരമാണ്. ഒരു ഉത്സവകാലത്ത് സ്വർണം പാരമ്പര്യം അവരുടെ ആഘോഷങ്ങളുടെ ഒരു പ്രധാന ഭാഗമായി തന്നെ തുടരുന്നു. ഇതോടെ യുഎഇയിലെ സ്വർണവിപണി കൂടുതൽ സജീവമാവാൻ തുടങ്ങുകയാണ്.

ഇന്ത്യൻ പ്രവാസികൾ കൂടുതലായി ഉള്ള ഇടമാണ് യുഎഇ എന്നതിനാൽ തന്നെ ദീപാവലി ആഘോഷത്തിന് ഇവിടെ വിപണിയിൽ വളരെയധികം പ്രാധാന്യമുണ്ട്. ഇന്ത്യൻ വിപണിയെ അപേക്ഷിച്ച് അവർക്ക് കൂടുതൽ ലാഭകരമായി യുഎഇയിൽ നിന്ന് സ്വർണം വാങ്ങാനും സാധിക്കും. വരും ദിവസങ്ങളിലും സ്വർണ വിലയിലെ ഇടിവ് തുടർന്നാണ് ഉത്സവകാല സ്വർണ വിൽപ്പനയെ ഏത് രീതിയിൽ അത് സ്വാധീനിക്കും എന്നാണ് കണ്ടറിയേണ്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+