യുഎഇ സ്വർണവില കുതിക്കുന്നു; ഓഗസ്‌റ്റ് 3ന് ശേഷം ഇതുവരെ 63 ദിർഹത്തിന്റെ വർധന, 22 കാരറ്റ് വില എത്ര?

ദുബായ്: യുഎഇയിൽ സ്വർണവില വെള്ളിയാഴ്‌ച വീണ്ടും ഉയർന്നു. ഇതോടെ തുടർച്ചയായ വിലവർധന രേഖപ്പെടുത്തിയ സ്വർണം മെയ് അവസാനത്തോടെ കണ്ടിരുന്ന ഉയർന്ന നിരക്കുകളിലേക്ക് തിരിച്ചെത്തി. ഇന്ന് രാവിലെ 8.45ന് 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 547.50 ദിർഹമായിരുന്നു വില. ഇന്നലെ ഇത് 544 ദിർഹമായിരുന്നു. 22 കാരറ്റ് സ്വർണത്തിന്റെ വിലയും ഗ്രാമിന് 503.75 ദിർഹത്തിൽ നിന്ന് 507 ദിർഹമായി ഉയർന്നു.

മാസത്തിന്റെ തുടക്കത്തേക്കാൾ സ്വർണവിലയിൽ വലിയ വർധനയാണ് നിലവിൽ ഉണ്ടായിരിക്കുന്നത്. ഓഗസ്‌റ്റ് 3ന് 485.50 ദിർഹമായിരുന്ന 24 കാരറ്റ് സ്വർണത്തിന്റെ വിലയിൽ ഇതുവരെ 62 ദിർഹത്തിന്റെ വർധനയുണ്ടായി. ഏകദേശം 12.8 ശതമാനമാണ് വർധന. അതേസമയം, 22 കാരറ്റ് സ്വർണത്തിന്റെ വില 449.50 ദിർഹത്തിൽ നിന്ന് 507 ദിർഹമായും ഉയർന്നു. ഇതോടെ ഗ്രാമിന് 57.50 ദിർഹത്തിന്റെ വർധനയാണ് ഉണ്ടായത്.

gold

വെള്ളിയാഴ്‌ചത്തെ വർധനയോടെ 24 കാരറ്റ് സ്വർണത്തിന്റെ വില മെയ് 30, 31 തീയതികളിൽ രേഖപ്പെടുത്തിയ 547.50 ദിർഹം എന്ന നിരക്കിലെത്തിയിരിക്കുകയാണ്. മെയ് 29ന് രേഖപ്പെടുത്തിയ 550 ദിർഹം എന്ന മൂന്ന് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിനേക്കാൾ വെറും 2.50 ദിർഹം മാത്രമാണ് ഇപ്പോഴത്തെ വില കുറവ്.

ഈ ആഴ്‌ച സ്വർണവില അതിവേഗത്തിലാണ് ഉയർന്നത്. ഓഗസ്‌റ്റ് 18ന് 24 കാരറ്റ് സ്വർണത്തിന് 526 ദിർഹമായിരുന്നു വില. ബുധനാഴ്‌ച ഇത് 540.75 ദിർഹമായും വ്യാഴാഴ്‌ച 544 ദിർഹമായും വെള്ളിയാഴ്‌ച 547.50 ദിർഹമായും ഉയർന്നു. മൂന്ന് ദിവസത്തിനിടെ മാത്രം 21.50 ദിർഹത്തിന്റെ വർധനയാണ് ഉണ്ടായത്. ഇതേ കാലയളവിൽ 22 കാരറ്റ് സ്വർണത്തിന്റെ വില 487 ദിർഹത്തിൽ നിന്ന് 507 ദിർഹമായി ഉയർന്നു.

അന്താരാഷ്ട്ര വിപണിയിലും സ്വർണവില ശക്തമായി മുന്നേറ്റം തുടരുകയാണ്. ഒരു ഔൺസ് സ്വർണത്തിന് ഏകദേശം 4,530 ഡോളറിലാണ് വ്യാപാരം നടന്നത്. തുടർച്ചയായ മൂന്നാം ആഴ്‌ചയും വിലവർധന രേഖപ്പെടുത്താനുള്ള ഒരുക്കത്തിലാണ് സ്വർണം. ഈ ആഴ്‌ച മാത്രം അന്താരാഷ്ട്ര സ്വർണവിലയിൽ മൂന്ന് ശതമാനത്തിലധികം വർധനയുണ്ടാകുമെന്നാണ് വിലയിരുത്തൽ.

ദീർഘകാല കാലാവധിയുള്ള അമേരിക്കൻ സർക്കാർ കടപ്പത്രങ്ങൾ തിരികെ വാങ്ങുന്നതിനുള്ള നടപടികൾ അപ്രതീക്ഷിതമായി വർധിപ്പിച്ചതും സ്വർണവില ഉയരാൻ സഹായിച്ചു. ഇതിനെ തുടർന്ന് അമേരിക്കൻ കടപ്പത്രങ്ങളുടെ വരുമാനനിരക്കും ഡോളറിന്റെ മൂല്യവും താഴ്ന്നിരുന്നു. ഈ മാസം ഇതുവരെ അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഏകദേശം 11 ശതമാനം ഉയർന്നു. ഇനിയും സ്വർണവില വർധന തുടർന്നേക്കുമെന്നാണ് കരുതുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+