യുഎഇയിലെ സ്വർണവിലയിൽ ഇടിവ്; ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് വീണു, പവൻ നിരക്ക്?
അബുദാബി: ദുബായിലെ സ്വർണ വില വീണ്ടും ഇടിവ്. ഇത് വർഷത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തുകയും യുഎഇയിലുടനീളമുള്ള ഉപഭോക്താക്കൾക്ക് ആശ്വാസം നൽകുകയും ചെയ്തു. ദുബായ് ജ്വല്ലറി ഗ്രൂപ്പിൽ നിന്നുള്ള കണക്കുകൾ പ്രകാരം 24 കാരറ്റ് സ്വർണ വില ഒരു ഗ്രാമിന് 8 ദിർഹം കുറഞ്ഞ് 456.25 ദിർഹമായി കുറഞ്ഞിരിക്കുകയാണ് ഇപ്പോൾ. അടുത്തിടെ ഉണ്ടായ ഏറ്റവും വലിയ വിലക്കുറവിനാണ് ഇന്ന് വിപണി സാക്ഷ്യം വഹിച്ചത്.
ആഗോള സ്വർണ വിലയിൽ ഉണ്ടായിരിക്കുന്ന കാര്യമായ ഇടിവിന്റെ ചുവടുപിടിച്ചു കൊണ്ടാണ് ഈ വിലക്കുറവ് ഉണ്ടായിരിക്കുന്നത്. മറ്റ് സ്വർണ വിഭാഗങ്ങളിലും ഗണ്യമായ ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണത്തിന് 422.50 ദിർഹവും 21 കാരറ്റ് സ്വർണത്തിന് 405.25 ദിർഹവുമാണ് ഇന്നത്തെ വില. കൂടാതെ 18 കാരറ്റ് സ്വർണത്തിന്റെ വില 347.25 ദിർഹമായും 14 കാരറ്റ് സ്വർണത്തിന്റെ വില 271 ദിർഹമായും ഇന്ന് കുറഞ്ഞു.

സ്പോട്ട് സ്വർണ വില 2.08 ശതമാനം ഇടിഞ്ഞ് ഔൺസിന് 3782 ഡോളറിലെത്തി. വെള്ളിയുടെ വില 3.47 ശതമാനം ഇടിഞ്ഞ് 45.83 ഡോളറിലെത്തിയതും എടുത്തുപറയേണ്ട കാര്യമാണ്. ഒക്ടോബർ പകുതി മുതൽ ദുബായിലെ സ്വർണ വില ഗ്രാമിന് 500 ദിർഹത്തിന് താഴെയാണ് വ്യാപാരം നടത്തി വരുന്നത്, ഇത് ആഗോള ബുള്ളിയൻ വിപണികളിലെ തുടർച്ചയായ ബലഹീനതയെ പ്രതിഫലിപ്പിക്കുന്നു.
സ്ഥിരമായ പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി യുഎസ് ഫെഡറൽ റിസർവ് ഡിസംബറിൽ വീണ്ടും പലിശ നിരക്ക് വർധിപ്പിക്കുമെന്ന വർധിച്ചുവരുന്ന പ്രതീക്ഷകളുമായി ഈ ഇടിവ് പ്രധാനമായും ബന്ധപ്പെട്ടിരിക്കുന്നു. മഞ്ഞ ലോഹം പലിശ വരുമാനം ഉണ്ടാക്കാത്തതിനാൽ ഉയർന്ന പലിശനിരക്ക് സാധാരണയായി സ്വർണത്തിന്റെ ആകർഷണം കുറയ്ക്കുന്നു.
അമേരിക്കയിൽ കൂടുതൽ സാമ്പത്തിക നിയന്ത്രണം ഉണ്ടാകുമെന്ന് നിക്ഷേപകർ പ്രതീക്ഷിക്കുന്നതായാണ് വിവരം. ഡിസംബർ 9ന് നടന്ന ഫെഡറൽ റിസർവ് മീറ്റിംഗിൽ നിരക്ക് വർധനവിന് 96.5 ശതമാനം സാധ്യതയുണ്ടെന്ന് വിപണി പ്രതീക്ഷകൾ സൂചിപ്പിച്ചു. 2027 മാർച്ചോടെ നിക്ഷേപകർ രണ്ടിലധികം അധിക നിരക്ക് വർധന ഉണ്ടാവുമെന്നാണ് പറയുന്നത്.
തുടർച്ചയായ മൂന്നാം മാസവും പ്രവചനങ്ങൾ മറികടന്ന സമീപകാല യുഎസ് ഉപഭോക്തൃ വില കണക്കുകൾ കർശനമായ ധനനയത്തിന്റെ പ്രതീക്ഷകളെ ശക്തിപ്പെടുത്തി. പണപ്പെരുപ്പം തുടരുകയാണെങ്കിൽ പകുതി ശതമാനം പോയിന്റ് നിരക്ക് വർധിപ്പിക്കുന്നതിനുള്ള പിന്തുണയും ഫെഡറൽ റിസർവ് ഗവർണർ അടുത്തിടെ സൂചിപ്പിച്ചിരുന്നു.
ഏറ്റവും പുതിയ ഇടിവ് ദുബായിലെ സ്വർണ വിലയെ 2026ൽ രേഖപ്പെടുത്തിയ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിച്ചിരിക്കുകയാണ്. ഇത് ആഭരണങ്ങൾ വാങ്ങാൻ പദ്ധതിയിടുന്ന പ്രവാസികൾ അടക്കമുള്ള ആളുകൾക്ക് വലിയ അവസരം തുറന്നിരിക്കുകയാണ്. എന്നാൽ ഇപ്പോഴത്തെ വില നിലവാരം വരും ദിവസങ്ങളിലും തുടരുമോ എന്നാണ് കണ്ടറിയേണ്ടത്.


Click it and Unblock the Notifications
