യുഎഇയിൽ സ്വർണ വിലയിൽ വർധന; എന്നിട്ടും 500 ദിർഹത്തിൽ താഴെ..! ആവശ്യക്കാർ കൂടുന്ന സമയം

ദുബായ്: ദീപാവലി ആഘോഷങ്ങൾക്ക് മുന്നോടിയായി ദുബായിൽ സ്വർണവില ഗ്രാമിന് 500 ദിർഹത്തിൽ താഴെയെത്തി. ഒക്ടോബർ 15 വ്യാഴാഴ്‌ച രാവിലെ 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 499.75 ദിർഹമായിരുന്നു വില. ബുധനാഴ്‌ച വ്യാപാരം അവസാനിച്ചപ്പോൾ ഇത് 492.75 ദിർഹമായിരുന്ന വിലയാണ് കൂടിയിരിക്കുന്നത്. വിലയിൽ നേരിയ തിരിച്ചുവരവുണ്ടായെങ്കിലും 24 കാരറ്റ് സ്വർണം ഗ്രാമിന് 500 ദിർഹത്തിൽ താഴെയാണ് തുടരുന്നത്.

മറ്റ് വിഭാഗങ്ങളിലെ സ്വർണവിലയും കുറഞ്ഞ നിലയിലാണ് ഇപ്പോഴുള്ളത്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 462.75 ദിർഹവും 21 കാരറ്റിന് 443.50 ദിർഹവും 18 കാരറ്റിന് 380.25 ദിർഹവുമാണ് നിലവിലെ വില. സ്വർണവിലയിലെ ഇടിവ് യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് ആശ്വാസമായിട്ടുണ്ട്. ധൻതേരസ്, ദീപാവലി തുടങ്ങിയ ആഘോഷങ്ങൾ അടുത്തുവരുന്നതിനാൽ നിരവധി കുടുംബങ്ങൾ സ്വർണം വാങ്ങാൻ ഒരുങ്ങുകയാണ്.

gold

ഈ ദിവസങ്ങളിൽ സ്വർണം വാങ്ങുന്നത് ഐശ്വര്യത്തിന്റെ പ്രതീകമായി കണക്കാക്കുന്നതിനാൽ ആഭരണങ്ങൾക്കും സ്വർണനാണയങ്ങൾക്കും ആവശ്യക്കാർ വർധിക്കാറുണ്ട്. വില കുറഞ്ഞത് കുറഞ്ഞ ചെലവിൽ സ്വർണം വാങ്ങാൻ ഉപഭോക്താക്കൾക്ക് അവസരം നൽകുന്നു. ആഗോള വിപണിയിലും സ്വർണവിലയിൽ മാറ്റങ്ങൾ രേഖപ്പെടുത്തി.

ബുധനാഴ്‌ച ഒരു ശതമാനത്തിലധികം ഇടിഞ്ഞതിന് പിന്നാലെ വ്യാഴാഴ്‌ച രാവിലെ അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഉയർന്നു. പ്രതീക്ഷിച്ചതിലും ഉയർന്ന പണപ്പെരുപ്പ കണക്കുകളും അമേരിക്കൻ കേന്ദ്രബാങ്കിന്റെ പലിശനിരക്ക് സംബന്ധിച്ച പ്രതീക്ഷകളുമാണ് വിലയിലെ ചാഞ്ചാട്ടത്തിന് കാരണമായത്. അമേരിക്കൻ ഡോളറിന്റെ മൂല്യം, പലിശനിരക്കുകളിലെ മാറ്റങ്ങൾ, ആഗോള സംഘർഷങ്ങൾ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

ദീപാവലിക്ക് മുമ്പുള്ള ദിവസങ്ങളിൽ സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർ ദിവസേനയുള്ള വിലമാറ്റങ്ങൾ ശ്രദ്ധിക്കുന്നത് നല്ലതാണ്. എന്നാൽ വെറും സ്വർണവില മാത്രം കണക്കിലെടുത്താൽ മതിയാവില്ലെന്ന് ഓർക്കണം. ആഭരണങ്ങൾ വാങ്ങുമ്പോൾ പണിക്കൂലി, നികുതി, മറ്റ് അധിക ചെലവുകൾ എന്നിവ കൂടി കണക്കിലെടുക്കണം. വില കുറഞ്ഞിട്ടുണ്ടെങ്കിലും വരും ദിവസങ്ങളിൽ നിരക്ക് വീണ്ടും മാറാൻ സാധ്യതയുണ്ട്.

നിലവിലെ സാഹചര്യത്തിൽ സ്വർണവില 500 ദിർഹം വരും ദിവസങ്ങളിൽ കടക്കുമോ എന്നാണ് എല്ലാവരും ഒരുപോലെ ഉറ്റുനോക്കുന്നത്. പ്രത്യേകിച്ച് ഉത്സവകാല സീസൺ ആയതിനാൽ തന്നെ സ്വർണം വാങ്ങുന്നവരുടെ എണ്ണം ഉയരാനിടയുണ്ട്. ഇന്നത്തെ വില വർധന സ്ഥിരമായി തുടരുന്ന ഒന്നാണോ അല്ലെങ്കിൽ ഒരു ദിവസത്തെ മാത്രം മാറ്റമാണോ എന്നതിനെ ആശ്രയിച്ചിരിക്കും ദീപാവലി അടക്കമുള്ള സമയത്തെ സ്വർണവില.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma