Get Updates
Get notified of breaking news, exclusive insights, and must-see stories!

13 ലക്ഷം രൂപ വില വരുന്ന സ്വർണം മാലിന്യ കൂമ്പാരത്തിൽ..! ഉടമയെ കണ്ടെത്തി തിരികെ നൽകി ദുബായ് പോലീസ്

അബുദാബി: മനുഷ്യത്വത്തിന്റെയും സുരക്ഷയുടെയും ഒക്കെ ആഗോള ഉദാഹരണമാണ് യുഎഇ എന്ന് പറഞ്ഞാൽ അത് ഒരിക്കലും അതിശയോക്തി ആവില്ല. എന്നാൽ ഇപ്പോൾ അടുത്തിടെ ഉണ്ടായ ഒരു സംഭവം കൂടി കേട്ടാൽ ഈ വാക്കുകൾ നിങ്ങൾ ഊട്ടിയുറപ്പിക്കും. ദുബായിൽ നിന്ന് ഇന്ത്യൻ കുടുംബത്തിന് നേരിടേണ്ടി വന്ന ഹൃദയസ്‌പർശിയായ ഒരു സംഭവം ആഗോള ശ്രദ്ധ നേടിയിരിക്കുകയാണ്.

12-13 ലക്ഷം (ഏകദേശം 50,000 ദിർഹം) വിലവരുന്ന സ്വർനം അബദ്ധത്തിൽ മാലിന്യത്തോടൊപ്പം വലിച്ചെറിഞ്ഞ ഒരു ഇന്ത്യൻ കുടുംബത്തിന്, മൂന്ന് ദിവസത്തിനുള്ളിൽ അത് തിരികെ ലഭിച്ചുവെന്നതാണ് ഇക്കാര്യം. സമൂഹമാധ്യമങ്ങളിൽ തരംഗമായ ഈ വാർത്ത യുഎഇയുടെ പൗരകാര്യ കാര്യക്ഷമതയുടെയും സത്യസന്ധതയുടെയും, അപ്രതീക്ഷിതമായി നല്ല ഫലങ്ങൾ നൽകുന്ന നഗര സംവിധാനങ്ങളുടെയും മികച്ച ഉദാഹരണമായി മാറി.

gold

അൽപ്പം ഭാഗ്യവും പിന്നെ മികച്ച സംവിധാനങ്ങളുടെ സഹായവും

ദുബായിൽ 23 വർഷത്തോളം താമസിച്ചിരുന്ന ഇന്ത്യക്കാരിയായ കാമിനി കണ്ണൻ, ഒരു കുടുംബ വിവാഹത്തിൽ പങ്കെടുക്കാൻ വീണ്ടും നഗരം സന്ദർശിക്കുമ്പോഴാണ് സംഭവങ്ങളുടെ തുടക്കം. അവർ നാല് 22 കാരറ്റ് സ്വർണ നാണയങ്ങളും ഒരു 50 ഗ്രാം 24 കാരറ്റ് സ്വർണക്കട്ടിയും ഒരു പഴയ ബാഗിൽ നിന്ന് താൽക്കാലികമായി മാറ്റി ഒരു ഡൈനിംഗ് ടേബിളിൽ വെക്കുകയായിരുന്നു.

അതേ ദിവസം പിന്നീട്, കുടുംബം വീട് വൃത്തിയാക്കുന്നതിനിടെ, കാമിനിയുടെ മകൻ അഭിമന്യു, ആ ബാഗ് മാലിന്യമാണെന്ന് തെറ്റിദ്ധരിച്ച് വീട്ടിലെ മാലിന്യങ്ങൾക്കൊപ്പം വലിച്ചെറിയുകയായിരുന്നു. അടുത്ത ദിവസം രാവിലെ സ്വർണം കാണാതെ പോയെന്ന് തിരിച്ചറിഞ്ഞപ്പോൾ, സ്വർണ്ണത്തിന്റെ ഉയർന്ന മൂല്യവും അതിനുള്ള വൈകാരിക പ്രാധാന്യവും കാരണം കുടുംബം പരിഭ്രാന്തരായി.

സ്വർണം തിരികെ ലഭിക്കില്ലെന്ന ആദ്യ ആശങ്കകൾക്കിടയിലും പിന്നാലെ ഒരു വഴിത്തിരിവുണ്ടായി. മാലിന്യം തരംതിരിക്കുന്നതിനിടെ ഒരു മാലിന്യ ശേഖരണ തൊഴിലാളിയാണ് പ്രസ്‌തുത ബാഗ് കണ്ടെത്തിയത്. അത് സ്വന്തമാക്കാതെ അധികാരികൾക്ക് കൈമാറിയതോടെ, സ്വർണം ആരുടെതെന്ന് കണ്ടെത്താനുള്ള വേഗത്തിലുള്ള ശ്രമങ്ങൾ ആരംഭിച്ചു.

ദുബായ് പോലീസ് അവരുടെ കാര്യക്ഷമമായ റെക്കോർഡ് സംവിധാനങ്ങളും സാമൂഹിക സഹകരണവും ഉപയോഗിച്ച്, കെട്ടിടത്തിലെ മാലിന്യ ശേഖരണ ഡാറ്റ വഴി സ്വർണം കുടുംബത്തിലേക്ക് വേഗത്തിൽ തിരികെയെത്തിച്ചു. മൂന്നു ദിവസത്തിനുള്ളിൽ അവർ അഭിമന്യുവിനെ ഫോണിൽ ബന്ധപ്പെടുകയും, റിസപ്ഷനിലെത്തിയ അദ്ദേഹത്തിന് കാണാതായ സ്വർണം തിരികെ നൽകുമെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിക്കുകയും ചെയ്യുകയായിരുന്നു.

മാലിന്യത്തിൽ നിന്ന് ഉടമകളിലേക്ക് സ്വർണം തിരികെ എത്തിയ ഈ തടസമില്ലാത്ത വീണ്ടെടുക്കൽ, നഗരത്തിന്റെ ആധുനിക മാലിന്യ ട്രാക്കിംഗ്, പോലീസ് ഫോളോ-അപ്പ് സംവിധാനങ്ങളും, സ്വർണം കണ്ടെത്തിയ തൊഴിലാളി കാണിച്ച സത്യസന്ധത എന്നിവ എടുത്തു കാണിക്കുന്നു. നിമിഷങ്ങൾക്കുള്ളിൽ നഷ്‌ടപ്പെട്ടേക്കാവുന്ന വർഷങ്ങളുടെ സമ്പാദ്യം ഇവിടെ തിരികെ കിട്ടുന്നതിൽ യുഎഇയിലെ സംവിധാനങ്ങളുടെ കാര്യക്ഷമത വലിയ ഘടകമാണ്.

ഭരണ സംവിധാനത്തിലെ മികവും തൊഴിലാളിയുടെ സത്യസന്ധതയും

മാത്രമല്ല ഈ സംഭവം ദുബായിലെ പൗരന്മാരുടെ വിശ്വാസത്തെയും ഫലപ്രദമായ പൊതുസേവനത്തെയും കുറിച്ചുള്ള ഉദാഹരണം എന്ന നിലയിൽ ശ്രദ്ധ നേടുകയാണ്. വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ഇത് വൈറലാവുകയും ചെയ്‌തിരുന്നു. കൂടുതൽ പേരും തൊഴിലാളിയുടെ സത്യസന്ധതയേയും ഭരണകൂടത്തിന്റെ കാര്യക്ഷമതയേയും പ്രശംസിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+