അബുദാബിയിലെ പ്രവാസികൾക്ക് ആശ്വാസവാർത്ത; ഇനി വാടക മാസാവസാനം, വാർഷിക വാടക വേണ്ട..!

അബുദാബി: ഇനി പ്രവാസികൾ ഉൾപ്പെടെയുള്ള അബുദാബി നിവാസികൾക്ക് ആശ്വാസം. വാടക വർഷത്തിൽ ഒറ്റത്തവണയായോ ചെക്ക് മുഖേനയോ നൽകുന്ന നിലവിലെ രീതി മാറുന്നു. അതിന് പകരം മാസത്തവണകളായി നൽകാനുള്ള സൗകര്യമാണ് ഒരുങ്ങുന്നത്. പുതുതായി വരുന്ന ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനത്തിന്റെ സഹായത്തോടെയാണ് ഈ മാറ്റം വരുന്നത്. യുഎഇ പ്രോപ്പ്‌ടെക് കമ്പനിയായ കീപ്പറുമായി പങ്കാളിത്തം പുലർത്തുന്ന അഡ്രസ് എന്ന കമ്പനിയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുക.

2026-ലെ നാലാം പാദത്തിൽ പദ്ധതി നിലവിൽ വരുമെന്നാണ് കരുതപ്പെടുന്നത്. 'റന്റ് നൗ പേ മന്ത്‌ലി' എന്ന ഈ പുതിയ സേവനത്തിന് അബുദാബി റിയൽ എസ്‌റ്റേറ്റ് അധികാരികളുടെ പിന്തുണയുണ്ടെന്നും, വാർഷിക വാടക മാസാവസാനം തവണകളായി കൈമാറാനുള്ള ഓപ്ഷൻ നൽകിക്കൊണ്ട് വാടക പണമടക്കൽ പൂർണമായും ഡിജിറ്റലൈസ് ചെയ്യാനുള്ള എമിറേറ്റിന്റെ ലക്ഷ്യത്തോടും ഇത് പൊരുത്തപ്പെടുന്നതായും അഡ്വാൻസ്ഡ് റിയൽ എസ്‌റ്റേറ്റ് സർവീസസ് കമ്പനി അറിയിച്ചു.

abu dhabi

ഇതിലൂടെ വാടകക്കാർക്ക് പ്ലാറ്റ്ഫോമിലൂടെ ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് മാസാന്തം തവണകൾ നൽകും, ഭൂമിയുടമകൾ വാടക ഉടമ്പടിയനുസരിച്ച് വാടക സ്വീകരിക്കുന്നത് തുടരുംമെന്ന് കമ്പനി അറിയിച്ചു. എന്നാൽ കെട്ടിട ഉടമകള്‍ക്ക് കരാര്‍ പ്രകാരമുള്ള തുക കൃത്യമായി ലഭിക്കുകയും ചെയ്യും. ഇതൊരു വായ്‌പാ സംവിധാനമല്ലാത്തതിനാല്‍ യുഎഇ സെന്‍ട്രല്‍ ബാങ്കിന്റെ കടബാധ്യതാനിരക്ക് പരിധിയില്‍ വരില്ല.

എന്നാൽ ഇതിന് സർവീസ് ചാർജ് ഉണ്ടായിരിക്കുന്നതാണ്. വാര്‍ഷിക വാടകത്തുകയുടെ 4.75 ശതമാനം മുതല്‍ 12 ശതമാനം വരെ സര്‍വീസ് ചാര്‍ജായി ഈടാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. യഥാർത്ഥ പേയ്‌മെന്റ് വ്യവസ്ഥകളും വാടകക്കാരുടെ യോഗ്യതയും അടിസ്ഥാനമാക്കിയായിരിക്കും സർവീസ് ചാർജ് നിരക്ക് നിശ്ചയിക്കുക.

നിലവിലെ സാഹചര്യത്തിൽ ഈ സംവിധാനം യുവാക്കൾ അടക്കമുള്ള പ്രഫഷണലുകൾക്ക് വാടകയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കൂടുതൽ ഗുണം ചെയ്യുമെന്നാണ് റിയൽ എസ്‌റ്റേറ്റ് രംഗത്ത് പ്രമുഖർ ഉൾപ്പെടെ ചൂണ്ടിക്കാണിക്കുന്നത്. ഇതിലെ ഏറ്റവും നല്ല വശമായി ചിലർ ചൂണ്ടിക്കാണിക്കുന്നത് മുൻ‌കൂർ പണമടക്കൽ ഒഴിവാക്കുന്നത് തന്നെയാണ്. ഇത് എമിറേറ്റിലെ റിയൽ എസ്‌റ്റേറ്റ് മേഖലയിൽ വലിയ ഉണർവിന് ഇടയാക്കുമെന്ന് വിദഗ്‌ധരെ ഉദ്ധരിച്ചു കൊണ്ട് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

അബുദാബിയിൽ കഴിയുന്ന ഇന്ത്യക്കാർക്ക് അടക്കം ഇത് വലിയ രീതിയിൽ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. നിലവിൽ പലരും മുൻ‌കൂർ വാർഷിക വാടക ഭയന്ന് നല്ല റൂമുകൾ തേടാതെ പിന്നോട്ട് വലിയുകയാണ്. അതിനിടയിലാണ് ഈ പരിഷ്‌കാരം, കൂടുതൽ മെച്ചപ്പെട്ട ഇടങ്ങളിലേക്ക് യുവാക്കൾ ഉൾപ്പെടെയുള്ള പ്രഫഷണലുകൾക്ക് ഇതോടെ വാതിൽ തുറക്കപ്പെടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+