Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയിലെ ഓൺലൈൻ ക്ലാസുകൾക്ക് വിട; നാളെ മുതൽ നേരിട്ടുള്ള പഠനം, തീരുമാനം അറിയിച്ച് മന്ത്രാലയം

ദുബായ്: യുഎഇയിലെ പൊതു, സ്വകാര്യ സ്‌കൂളുകൾ, നഴ്‌സറികൾ, സർവ്വകലാശാലകൾ എന്നിവയുൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മെയ് 11 തിങ്കളാഴ്‌ച മുതൽ നേരിട്ടുള്ള ക്ലാസുകൾ പുനരാരംഭിക്കും. രാജ്യത്തെ വിദ്യാഭ്യാസ മന്ത്രാലയവും ഉന്നത വിദ്യാഭ്യാസ-ശാസ്ത്ര ഗവേഷണ മന്ത്രാലയവുമാണ് ഇക്കാര്യം അറിയിച്ചത്. വിദ്യാർത്ഥികൾ, അധ്യാപകർ, ഭരണപരമായ ജീവനക്കാർ എന്നിവർക്കും ഈ തീരുമാനം ബാധകമാകും.

പഠന-വിലയിരുത്തൽ പ്രക്രിയകളുടെ തുടർച്ച ഉറപ്പാക്കാൻ നിരന്തരമായ നിരീക്ഷണങ്ങൾക്കും അധികാരികളുമായുള്ള ഏകോപനത്തിനും ശേഷമാണ് ഈ തീരുമാനമെന്ന് വിദ്യാഭ്യാസ മന്ത്രാലയം പ്രസ്‌താവിച്ചു. അംഗീകൃത സുരക്ഷാ പ്രോട്ടോക്കോളുകളും നടപടിക്രമങ്ങളും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തുടർന്നും നിലനിൽക്കും. ആവശ്യമെങ്കിൽ ബദൽ പഠനരീതികൾ നടപ്പിലാക്കാനും സ്‌കൂളുകളും നഴ്‌സറികളും സജ്ജരായിരിക്കുമെന്നും അധികൃതർ അറിയിച്ചു.

uae

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംബന്ധിച്ചും ഇതേ തീരുമാനമാണ് പ്രാബല്യത്തിൽ വരുന്നത്. പ്രാദേശികതലത്തിൽ വർധിച്ചുവന്ന സംഘർഷങ്ങളെത്തുടർന്ന് മുൻകരുതൽ നടപടിയായി താൽക്കാലികമായി വിദൂര പഠനം ഏർപ്പെടുത്തിയ ശേഷമാണ് ഈ മടങ്ങിപ്പോക്ക്. വിദ്യാർത്ഥികൾക്കും അക്കാദമിക്, ഭരണ വിഭാഗങ്ങളിലെ ജീവനക്കാർക്കും തിങ്കളാഴ്‌ച മുതൽ നേരിട്ടുള്ള പഠനം പുനരാരംഭിക്കാനാകും.

പരീക്ഷകളും അന്താരാഷ്ട്ര മൂല്യനിർണ്ണയങ്ങളും നേരിട്ട് നടത്തുമെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്. "പരീക്ഷകളും അന്താരാഷ്ട്ര മൂല്യനിർണ്ണയങ്ങളും അംഗീകൃത പദ്ധതികൾക്കനുസരിച്ച് നേരിട്ട് നടത്തുമെന്ന് മന്ത്രാലയം ഉറപ്പിച്ചു പറയുന്നു. ആവശ്യമുള്ളപ്പോൾ വിവിധ പഠന മാതൃകകളിലേക്ക് മാറാനുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സന്നദ്ധതയും മന്ത്രാലയം സ്ഥിരീകരിക്കുന്നു. കൂടുതൽ വിവരങ്ങളോ മാറ്റങ്ങളോ ഔദ്യോഗിക ആശയവിനിമയ ചാനലുകളിലൂടെ അറിയിക്കുന്നതാണ്." കുറിപ്പിൽ പറയുന്നു.

കഴിഞ്ഞ കുറേ ദിനങ്ങളായി നിലവിലുള്ള നിരീക്ഷണങ്ങൾക്കൊടുവിൽ ഉന്നത വിദ്യാഭ്യാസ മന്ത്രാലയമാണ് തീരുമാനം പ്രഖ്യാപിച്ചത്. സർവ്വകലാശാലകളിൽ അംഗീകൃത സുരക്ഷാ മാനദണ്ഡങ്ങളും നടപടിക്രമങ്ങളും കർശനമായി പാലിക്കും. വേണമെങ്കിൽ ബദൽ പഠനരീതികൾ സജീവമാക്കാൻ എല്ലാ സ്ഥാപനങ്ങളും തയ്യാറായിരിക്കുമെന്നും മന്ത്രാലയം സ്ഥിരീകരിച്ചു.

രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ചേർന്ന് പഠനം സുഗമമാക്കാൻ മന്ത്രാലയങ്ങൾ ഏകോപനം തുടരും. കൂടുതൽ വിവരങ്ങൾ ഔദ്യോഗിക ചാനലുകളിലൂടെ അറിയിക്കും. നിലവിലെ സാഹചര്യത്തിൽ ഇതിന് മറ്റ് തടസങ്ങളോ ബുദ്ധിമുട്ടുകളോ ഒന്നും നേരിടേണ്ടി വരില്ലെന്നാണ് കരുതുന്നത്. അങ്ങനെയല്ലാത്ത പക്ഷം വീണ്ടും ഓൺലൈൻ ക്ലാസുകളിലേക്ക് തന്നെ മടങ്ങേണ്ടി വരും.

യുഎഇ വ്യോമ പ്രതിരോധ സംവിധാനങ്ങൾ മിസൈലുകളും ഡ്രോണുകളും തടഞ്ഞതുമായി ബന്ധപ്പെട്ട്, വർധിച്ച പ്രാദേശിക സംഘർഷങ്ങളും അടിയന്തര മുന്നറിയിപ്പുകളും കാരണം, മെയ് 5 മുതൽ 8 വരെ രാജ്യത്തെ സ്‌കൂളുകൾ, സർവ്വകലാശാലകൾ, നഴ്‌സറികൾ എന്നിവിടങ്ങളിൽ മുൻകരുതൽ നടപടിയായി വിദൂര പഠനം ഏർപ്പെടുത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+