Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയിൽ കനത്ത മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത; കടൽ പ്രക്ഷുബ്‌ധമാവും, യാത്രക്കാർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

ദുബായ്: യുഎഇയിൽ ഇന്ന് മുതൽ മാർച്ച് 27 വെള്ളിയാഴ്‌ച വരെ അസ്ഥിരമായ കാലാവസ്ഥ അനുഭവപ്പെടുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രംഅറിയിച്ചു. ഈ ദിവസങ്ങളിൽ കനത്ത മഴ, മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റ്, പൊടിക്കാറ്റ്, കാഴ്‌ച മങ്ങൽ എന്നിവയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നുണ്ട്. ചിലയിടങ്ങളിൽ ആലിപ്പഴം വീഴാനും അറബിക്കടലിലും ഒമാൻ ഉൾക്കടലിലും കടൽ പ്രക്ഷുബ്‌ധമാകാനും സാധ്യതയുണ്ടെന്നും എൻസിഎം മുന്നറിയിപ്പ് നൽകി.

മേഖലയിൽ ഉണ്ടായ ഒരു ഉപരിതല ന്യൂനമർദ്ദവും ഉയർന്ന തലത്തിലെ ന്യൂനമർദ്ദ ട്രഫിന്റെ സാന്നിധ്യവുമാണ് ഈ അസ്ഥിര സാഹചര്യങ്ങൾക്ക് കാരണമെന്നാണ് വിലയിരുത്തൽ. ഇത് കൂടുതൽ മേഘരൂപീകരണത്തിനും, രാജ്യത്തിന്റെ പല പ്രദേശങ്ങളിലും ഇടിയോടുകൂടിയ മഴയ്ക്കും വഴിയൊരുക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിശദീകരിച്ചു. ഈ സാഹചര്യം നേരിടാനുള്ള ദേശീയ സജ്ജീകരണങ്ങൾ ആഭ്യന്തര സുരക്ഷാ ഉന്നത സമിതിയും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും ചേർന്ന് വിലയിരുത്തിയ ശേഷം പ്രതിരോധ നടപടികൾ ശക്തമാക്കിയിട്ടുണ്ട്.

uae

കാലാവസ്ഥാ മാറ്റങ്ങൾ അവർ നിരന്തരമായി നിരീക്ഷിച്ചുവരികയാണ്. സുരക്ഷാ മാർഗനിർദ്ദേശങ്ങളും ഏറ്റവും പുതിയ വിവരങ്ങളും ഔദ്യോഗിക ചാനലുകളിലൂടെ ജനങ്ങളുമായി സമയബന്ധിതമായി പങ്കുവെക്കും. പൊതുജനങ്ങളുടെ സുരക്ഷയ്ക്കും ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനാണ് മുഖ്യ മുൻഗണനയെന്നാണ് അധികൃതർ പറയുന്നത്. സ്ഥാപനങ്ങളും ബിസിനസുകളും ആവശ്യാനുസരണം പ്രവർത്തന തുടർച്ചാ പദ്ധതികൾ സജ്ജമാക്കണമെന്നും നിർദ്ദേശമുണ്ട്.

ജാഗ്രതാ നിർദ്ദേശങ്ങൾ

മഴയും കാറ്റുമുള്ളപ്പോൾ താഴ്വരകൾ, വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങൾ, ഡാമുകൾ, വെള്ളം കെട്ടിനിൽക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ പോകുന്നത് ഒഴിവാക്കണം. കനത്ത മഴയുള്ളപ്പോൾ മലമ്പ്രദേശങ്ങളിൽ നിന്നും തുറന്ന സ്ഥലങ്ങളിൽ നിന്നും അകലം പാലിക്കുക. മഴയുള്ളപ്പോൾ കടൽ യാത്രകൾ പൂർണമായും ഒഴിവാക്കണം. വിവരങ്ങൾക്കായി ഔദ്യോഗിക സ്രോതസുകളെ മാത്രം ആശ്രയിക്കുക.

വാഹനം ഓടിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കുക. വേഗത കുറച്ച്, സുരക്ഷിതമായ അകലം പാലിക്കുക, പെട്ടെന്ന് ബ്രേക്ക് ചെയ്യുന്നത് ഒഴിവാക്കുക. വാഹനത്തിന്റെ ജനലുകളും ലൈറ്റുകളും വ്യക്തമാക്കുക. വെള്ളം കയറിയ റോഡുകളിലൂടെയോ വെള്ളം കെട്ടിനിൽക്കുന്ന പ്രദേശങ്ങളിലൂടെയോ വാഹനം ഓടിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുക, വീഡിയോ ചിത്രീകരിക്കുക പോലുള്ള ശ്രദ്ധ തിരിക്കുന്ന കാര്യങ്ങൾ പൂർണാമായി ഒഴിവാക്കണം.

അത്യാവശ്യമാണെങ്കിൽ മാത്രം യാത്ര ചെയ്യുക; അല്ലാത്തപക്ഷം വീട്ടിൽതന്നെ കഴിയുക. വൈദ്യുത ലൈനുകൾ, തുറന്ന പ്രദേശങ്ങൾ, മരങ്ങൾ എന്നിവയിൽ നിന്ന് അകന്നുനിൽക്കുക. സർക്കാർ അധികാരികളുടെയും എമർജൻസി സർവീസുകളുടെയും നിർദ്ദേശങ്ങൾ കർശനമായി പാലിക്കുക. കനത്ത കാലാവസ്ഥാ സംഭവങ്ങളിൽ എമർജൻസി പ്രതിരോധ പ്രവർത്തനങ്ങൾക്ക് തടസമുണ്ടാക്കരൂത്ത്.

അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടേണ്ട നമ്പറുകൾ

അടിയന്തര സാഹചര്യങ്ങളിൽ ദുബായിൽ ബന്ധപ്പെടേണ്ട പ്രധാന നമ്പറുകൾ: ദുബായ് സിവിൽ ഡിഫൻസ്: 997, ദുബായ് ആംബുലൻസ്: 998, ദുബായ് പോലീസ്: 999, ദീവ (ഡിഇഡബ്ള്യുഎ): 991, ആർടിഎ (ആർടിഎ): 800 9090, ദുബായ് മുനിസിപ്പാലിറ്റി: 800 900, ദുബായ് ഹെൽത്ത്: 80060.

കർശനമായ നടപടികൾ സ്വീകരിക്കും

സുരക്ഷാ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്ക് കർശനമായ പിഴകൾ ചുമത്തും. വെള്ളം സജീവമായി ഒഴുകുന്ന താഴ്വരകളിൽ പ്രവേശിച്ചാൽ 2,000 ദിർഹം പിഴയും 23 ബ്ലാക്ക് പോയിന്റും 60 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടലും ശിക്ഷയായി ലഭിക്കും. കനത്ത കാലാവസ്ഥയിൽ എമർജൻസി പ്രതിരോധ പ്രവർത്തനങ്ങൾക്ക് തടസമുണ്ടാക്കിയാൽ 1000 ദിർഹം പിഴ, 4 ബ്ലാക്ക് പോയിന്റ്, 60 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടൽ എന്നിവയാണ് ശിക്ഷ.

കനത്ത മഴയിൽ വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങൾ, ഡാമുകൾ, താഴ്വരകൾ എന്നിവയ്ക്ക് സമീപം കൂട്ടംകൂടി നിന്നാൽ 1000 ദിർഹം പിഴയും 6 ബ്ലാക്ക് പോയിന്റും ചുമത്തുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. പൊതുജന സുരക്ഷ ഉറപ്പാക്കാൻ നിയമലംഘനങ്ങൾക്കെതിരെ അധികൃതർ കർശന നടപടി സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

ഈദിന് പിന്നാലെ മഴ

അതേസമയം യുഎഇയിൽ ഈദ് വാരം കഴിഞ്ഞതിന് പിന്നാലെ മഴ കൂടുതൽ ശക്തമാവുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ പലയിടത്തും ശക്തമായ മഴ പെയ്‌തിരുന്നു. അതിന്റെ തുടർച്ചയായാണ് അടുത്ത അഞ്ച് ദിവസവും മഴ പെയ്യാൻ സാധ്യത കൽപ്പിക്കുന്നത്. വെള്ളിയാഴ്‌ച വരെ സമാന സാഹചര്യം രാജ്യത്ത് തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+