Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎസിന് സൗദിയുടെ മാസ്റ്റര്‍ സ്‌ട്രോക്ക്, 50 വര്‍ഷത്തെ കരാര്‍ റദ്ദായി; ഡോളറിന് കൂച്ചുവിലങ്ങ്..!

റിയാദ്: അമേരിക്കയുമായുള്ള പെട്രോ-ഡോളര്‍ കരാര്‍ അവസാനിപ്പിച്ച് സൗദി അറേബ്യ. 50 വര്‍ഷമായി നിലനിന്നിരുന്ന കരാറാണ് സൗദി അറേബ്യ അവസാനിപ്പിക്കുന്നത്. 1974 ജൂണ്‍ 8-ന് ഒപ്പുവച്ച ഈ കരാര്‍ യുഎസിന്റെ ആഗോള സാമ്പത്തിക സ്വാധീനത്തിന്റെ പ്രധാന ഭാഗമായിരുന്നു. ഈ കരാര്‍ ജൂണ്‍ ഒമ്പതിനാണ് അവസാനിച്ചത്. സാധാരണഗതിയില്‍ സൗദി അറേബ്യ ഈ ദിവസം കരാര്‍ പുതുക്കേണ്ടതായിരുന്നു.

എന്നാല്‍ ഇന്ന് വരെ കരാര്‍ പുതുക്കുകയോ അത് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തുകയോ ചെയ്തിട്ടില്ല എന്നാണ് വിവരം. അമേരിക്കയെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ് ഈ തീരുമാനം. കൂടാതെ ലോക സാമ്പത്തികമേഖലയില്‍ പോലും കാതലായ മാറ്റങ്ങള്‍ക്കും ഇത് വഴിവെക്കും. 1972-ല്‍ അമേരിക്ക തങ്ങളുടെ കറന്‍സിയെ സ്വര്‍ണവുമായി നേരിട്ട് ബന്ധിപ്പിക്കുന്നത് നിര്‍ത്തിയിരുന്നു.

Saudi Arabia

ആ സമയത്ത് സ്ഥാപിതമായതാണ് പെട്രോഡോളര്‍ സമ്പ്രദായം. ഇതുവഴി സൗദി അറേബ്യയുടെ എണ്ണ അമേരിക്കന്‍ ഡോളറില്‍ മാത്രമായിരുന്നു വില്‍പന നടത്തിയിരുന്നത്. കരാര്‍ പുതുക്കേണ്ടെന്ന് സൗദി തീരുമാനിച്ചതോടെ ഇനി യൂറോ, യെന്‍, യുവാന്‍ എന്നിവ ഉള്‍പ്പെടെ ഏത് കറന്‍സിയിലും എണ്ണ വില്‍ക്കാന്‍ സൗദിക്ക് കഴിയും. ബിറ്റ്‌കോയിന്‍ പോലുള്ള ഡിജിറ്റല്‍ കറന്‍സികളും സൗദി അറേബ്യ പരിഗണിച്ചേക്കും.

അന്താരാഷ്ട്ര വ്യാപാരത്തില്‍ യുഎസ് ഡോളര്‍ ഒഴികെയുള്ള കറന്‍സികള്‍ ഉപയോഗിക്കുന്നതിനാണ് ലോകം സാക്ഷ്യം വഹിക്കാന്‍ പോകുന്നത് എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. സ്വാഭാവികമായും ഡോളറിന്റെ വിലയും ഡിമാന്‍ഡും ഇടിയാനും ഇത് കാരണമാകും. സെന്‍ട്രല്‍ ബാങ്കുകള്‍ക്കും വാണിജ്യ ബാങ്കുകള്‍ക്കുമിടയില്‍ പങ്കിടുന്ന ഡിജിറ്റല്‍ കറന്‍സി പ്ലാറ്റ്‌ഫോം പര്യവേക്ഷണം ചെയ്യുന്ന ഒരു സഹകരണ ശ്രമമായ പ്രോജക്റ്റ് എംബ്രിഡ്ജില്‍ സൗദി അറേബ്യയും പങ്കാളിയാണ്.

വിതരണം ചെയ്ത ലെഡ്ജര്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ഉടനടി അതിര്‍ത്തി കടന്നുള്ള പേയ്മെന്റുകളും വിദേശ-വിനിമയ ഇടപാടുകളും സുഗമമാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഈ പദ്ധതി. പ്രോജക്റ്റ് എംബ്രിഡ്ജ് 2021 ല്‍ ആണ് ആരംഭിച്ചത്. ലോകമെമ്പാടുമുള്ള നിരവധി പ്രമുഖ സെന്‍ട്രല്‍ ബാങ്കുകളും സ്ഥാപനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ഇത് അടുത്തിടെ മിനിമം വയബിള്‍ പ്രോഡക്റ്റിന്റെ (എംവിപി) ഘട്ടത്തിലെത്തിയിരുന്നു.

സൗദി അറേബ്യയുടെ ഈ നീക്കം ആഗോള സാമ്പത്തിക മേഖലയിലെ ഒരു വലിയ മാറ്റത്തിന്റെ തുടക്കത്തെയാണ് അടയാളപ്പെടുത്തുന്നത്. 1974 ജൂണ്‍ എട്ടിന് യു എസ് സ്റ്റേറ്റ് സെക്രട്ടറി ഹെന്റി കിസിഞ്ചറും സൗദിയുടെ പ്രിന്‍സ് ഫഹദ് ബിന്‍ അബ്ദുല്‍ അസീസുമാണ് പെട്രോ- ഡോളര്‍ കരാറില്‍ ഒപ്പുവെച്ചത്. അന്താരാഷ്ട്ര തലത്തില്‍ ഡോളറിന്റെ അപ്രമാദിത്വം ഉറപ്പിക്കുന്നതിന് ഈ കരാര്‍ നിര്‍ണായക പങ്കാണ് വഹിച്ചത്.

അമേരിക്കയിലേക്ക് എണ്ണ കയറ്റുമതി മുടങ്ങാതിരിക്കുക എന്നതായിരുന്നു സൗദിയുടെ ഉത്തരവാദിത്തം. പകരം സൗദിക്ക് സൈനിക സഹായവും സാമ്പത്തിക സഹകരണവും അമേരിക്ക വാഗ്ദാനം ചെയ്തു. ഇതിനായി സംയുക്ത കമ്മീഷനുകള്‍ രൂപീകരിച്ചു. കൂടുതല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കാനും അറബ് രാജ്യങ്ങളുമായുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്താനും സൗദി അറേബ്യയെ പ്രോത്സാഹിപ്പിക്കുമെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പ്രതീക്ഷിച്ചിരുന്നു.

കുവൈത്ത് തീപിടുത്തം: മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ രാവിലെ കൊച്ചിയിലെത്തും, മുഖ്യമന്ത്രി ഏറ്റുവാങ്ങും
എണ്ണ വില്‍പനയില്‍ നിന്ന് ലഭിക്കുന്ന മിച്ചവ രുമാനം യുഎസ് ട്രഷറി ബോണ്ടുകളില്‍ നിക്ഷേപിക്കാമെന്നും സൗദി അറേബ്യ ഉറപ്പ് നല്‍കിയിരുന്നു. സൗദി മാത്രമാണ് കരാറില്‍ ഒപ്പുവെച്ചതെങ്കിലും മറ്റ് ഒപെക് രാജ്യങ്ങളും എണ്ണ വില്‍പനക്ക് ഡോളര്‍ സ്വീകരിച്ചതോടെയാണ് ഡോളര്‍ ആഗോള സാമ്പത്തിക സ്ഥിതിയെ നിര്‍ണയിക്കുന്ന സുപ്രധാന ചാലകശക്തിയായത്. കരാര്‍ പുതുക്കാതിരിക്കുന്നതോടെ മറ്റ് രാജ്യങ്ങളുമായി സാമ്പത്തിക പങ്കാളിത്തം വിപുലപ്പെടുത്താനാണ് സൗദി ഉദ്ദേശിക്കുന്നത്.

മറ്റൊരര്‍ത്ഥത്തില്‍ യുഎസ് ഡോളറിനെ ആശ്രയിക്കുന്നത് കുറക്കാനുമാണ് സൗദി ലക്ഷ്യമിടുന്നത് എന്ന് വ്യക്തം. സൗദിയുടെ ചുവടുപിടിച്ച് പ്രാഥമിക കരുതല്‍ കറന്‍സിയായി ഡോളറിനെ പരിഗണിക്കുന്ന നിലപാടില്‍നിന്ന് മറ്റു രാജ്യങ്ങളും മാറുകയാണെങ്കില്‍ ആഗോള സാമ്പത്തികരംഗം വന്‍ മാറ്റങ്ങള്‍ക്ക് വിധേയമാകും. മറ്റ് രാജ്യങ്ങളുടെ കറന്‍സികളുടെ മൂല്യം ഡോളറിന്റെ അടിസ്ഥാനത്തില്‍ നിര്‍ണയിക്കുന്ന അവസ്ഥ ഭാവിയില്‍ മാറിയേക്കാം എന്ന് സാരം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+