Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറക്കുമതി തീരുവ കുറച്ചാല്‍ ചിത്രം മാറും; ഉഭയകക്ഷി വ്യാപാരം ശക്തിപ്പെടുത്താന്‍ ഇന്ത്യയും ഖത്തറും

ദോഹ: വ്യാപാര വിഷയങ്ങളില്‍ ആദ്യത്തെ സംയുക്ത വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം ചേരാനൊരുങ്ങി ഇന്ത്യയും ഖത്തറും. ഈ ആഴ്ച തന്നെ ഇരുരാജ്യങ്ങളുടേയും പ്രതിനിധികള്‍ യോഗം ചേരും. റെഗുലേറ്ററി തടസങ്ങള്‍ ഉള്‍പ്പെടെയുള്ള താരിഫ്, നോണ്‍-താരിഫ് തടസങ്ങള്‍ കണ്ടെത്തി നീക്കം ചെയ്തുകൊണ്ട് ഉഭയകക്ഷി വ്യാപാരം കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകുന്നതിന് ഇത് സഹായകമാകുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

ഈ വര്‍ഷം ഫെബ്രുവരിയില്‍ ദോഹയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ അല്‍താനിയുമായി നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് വ്യാപാരം, നിക്ഷേപം, ഊര്‍ജം, ധനം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ ഉഭയകക്ഷി സഹകരണം വര്‍ധിപ്പിക്കാന്‍ ഇരുരാജ്യങ്ങളും സമ്മതിച്ചത്. 2023-24 ല്‍ ഖത്തറില്‍ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി 12.3 ബില്യണ്‍ ഡോളറായിരുന്നു.

Gulf News

കയറ്റുമതി മൊത്തം 1.7 ബില്യണ്‍ ഡോളറായിരുന്നു. ഇത് 10.68 ബില്യണ്‍ ഡോളറിന്റെ വ്യാപാര വിടവിലേക്ക് നയിച്ചു. ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ 23-ാമത്തെ വലിയ വ്യാപാര പങ്കാളിയായിരുന്നു ഖത്തര്‍. ഖത്തറിലേക്കുള്ള ഇന്ത്യയിലെ കയറ്റുമതി വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുന്നതിന് യോഗത്തില്‍ ധാരണയായേക്കുമെന്ന് വൃത്തങ്ങള്‍ ബിസിനസ് ലൈനിനോട് പറഞ്ഞു.

അതിനാല്‍ തന്നെ സൗദി അറേബ്യ, യുഎഇ, ഖത്തര്‍, കുവൈത്ത്, ഒമാന്‍, ബഹ്റൈന്‍ എന്നിവ ഉള്‍പ്പെടുന്ന ജിസിസി രാജ്യങ്ങളും ഇന്ത്യയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര ഉടമ്പടി ചര്‍ച്ചകള്‍ക്കിടയിലും ജൂലൈ 10 ന് ഷെഡ്യൂള്‍ ചെയ്യുന്ന ഇന്ത്യ-ഖത്തര്‍ ജെഡബ്ല്യുജി കൂടിക്കാഴ്ച പ്രാധാന്യമര്‍ഹിക്കുന്നു. തുണിത്തരങ്ങള്‍ മുതല്‍ ഭക്ഷ്യ ഉല്‍പന്നങ്ങള്‍ വരെയുള്ള മിക്ക സാധനങ്ങള്‍ക്കും ഖത്തര്‍ 5 ശതമാനം ഇറക്കുമതി തീരുവ ചുമത്തുന്നുണ്ട്.

അതിനാല്‍ ഇന്ത്യന്‍ കയറ്റുമതി കൂടുതല്‍ മത്സരാധിഷ്ഠിതമാക്കാന്‍ താരിഫ് കുറയ്ക്കല്‍ സഹായിക്കും. ഇന്ത്യ-ജിസിസി എഫ്ടിഎയ്ക്ക് സമയമെടുക്കുമെങ്കിലും ഉഭയകക്ഷി ചര്‍ച്ചകളിലൂടെ ഇറക്കുമതി തീരുവ കുറയ്ക്കാന്‍ ഇന്ത്യക്ക് ഖത്തറിനെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കാം എന്നാണ് പ്രതീക്ഷ. കഴിഞ്ഞ ദശകത്തില്‍ ഖത്തറിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ഇന്ത്യന്‍ തുറമുഖങ്ങളെ ഖത്തറുമായി ബന്ധിപ്പിക്കുന്ന നേരിട്ടുള്ള ഷിപ്പിംഗ് ലൈനുകള്‍ തുറന്നിരുന്നു.

ഭക്ഷ്യ ഉല്‍പന്നങ്ങള്‍, പച്ചക്കറികള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, സ്റ്റീല്‍ ഉല്‍പന്നങ്ങള്‍, നിര്‍മാണ സാമഗ്രികള്‍ എന്നിവയുടെ മേഖലയിലാണ് ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി വര്‍ധിച്ചത്. താരിഫ് തടസങ്ങള്‍, താരിഫ് ഇതര തടസങ്ങള്‍, കസ്റ്റംസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, റെഗുലേറ്ററി പ്രശ്‌നങ്ങള്‍, ലോജിസ്റ്റിക്‌സ്, ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവയുമായി ബന്ധപ്പെട്ട ഇന്‍പുട്ടുകള്‍ ഇന്ത്യയിലെ വ്യവസായികള്‍ അധികൃതരെ ധരിപ്പിച്ചിട്ടുണ്ട്.

ഉല്‍പ്പാദനം, ലോജിസ്റ്റിക്സ്, ഐടി, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് സാമ്പത്തിക ബന്ധം കൂടുതല്‍ ആഴത്തിലാക്കാന്‍ കഴിഞ്ഞ മാസം ഖത്തറും ഇന്ത്യയും ധാരണയിലെത്തിയിരുന്നു. എല്‍എന്‍ജി, എല്‍പിജി, രാസവസ്തുക്കള്‍, പെട്രോകെമിക്കല്‍സ്, രാസവളങ്ങള്‍, പ്ലാസ്റ്റിക്കുകള്‍, അലുമിനിയം ഉല്‍പ്പന്നങ്ങള്‍ എന്നിവയാണ് ഇന്ത്യയിലേക്കുള്ള ഖത്തറിന്റെ പ്രധാന കയറ്റുമതി.

ഖത്തറിലേക്കുള്ള ഇന്ത്യയുടെ പ്രധാന കയറ്റുമതിയില്‍ ധാന്യങ്ങള്‍, ചെമ്പ്, ഇരുമ്പ്, ഉരുക്ക് ഉല്‍പ്പന്നങ്ങള്‍, പച്ചക്കറികള്‍, പഴങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, സംസ്‌കരിച്ച ഭക്ഷ്യ ഉല്‍പന്നങ്ങള്‍, ഇലക്ട്രിക്കല്‍, മറ്റ് യന്ത്രങ്ങള്‍, പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍, നിര്‍മ്മാണ സാമഗ്രികള്‍, തുണിത്തരങ്ങള്‍, വസ്ത്രങ്ങള്‍, രാസവസ്തുക്കള്‍, വിലയേറിയ കല്ലുകള്‍, റബ്ബര്‍ എന്നിവ ഉള്‍പ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+