Get Updates
Get notified of breaking news, exclusive insights, and must-see stories!

അമ്പമ്പോ.. ഇത് വല്ലാത്തൊരു ഭാഗ്യം; തുടർച്ചയായി രണ്ട് ദിവസം ബിഗ് ടിക്കറ്റിൽ സമ്മാനം, നേട്ടം ഇന്ത്യൻ യുവതിക്ക്!

ദുബായ്: നമ്മുടെ കൂട്ടത്തിൽ ഒക്കെ ഭാഗ്യമുള്ള ആളുകൾ നിരവധി ഉണ്ടാവും. ഏതെങ്കിലും ഒരു നറുക്കെടുപ്പിൽ വിജയിക്കുകയോ ലോട്ടറി അടിക്കുകയോ ഒക്കെ ചെയ്യുന്നവർ. പക്ഷേ, ഒരേ നറുക്കെടുപ്പിൽ രണ്ട് വട്ടം, അതും അടുത്തടുത്ത ദിവസങ്ങളിൽ നേട്ടം ഉണ്ടാക്കുക എന്നത് ചില്ലറ ഭാഗ്യമൊന്നുമല്ല. അത്തരത്തിൽ ഒരു ഭാഗ്യത്തിന് ഉടമ ആയിരിക്കുകയാണ് ആന്ധ്രാപ്രദേശ് സ്വദേശിനിയായ ഇന്ത്യൻ പ്രവാസി യുവതി, അതും അബുദാബി ബിഗ് ടിക്കറ്റിൽ.

അബുദാബിയിലെ യാസ് മറീന സർക്യൂട്ടിൽ നടന്ന ബിഗ് ടിക്കറ്റിന്റെ 'റേസ് ആൻഡ് ലക്ഷ്വറി യാച്ച്' നറുക്കെടുപ്പിൽ തുടർച്ചയായി രണ്ട് സമ്മാനങ്ങൾ നേടിയാണ് ഇന്ത്യൻ പ്രവാസി സരിത ശേഖർ ബട്ടേപ്പതിക്ക് ഇരട്ട നേട്ടത്തിന് ഉടമയായി എല്ലാവരെയും ഞെട്ടിച്ചത്. ദുബായിൽ താമസിക്കുന്ന ഈ ഐടി പ്രൊഫഷണൽ, ഫോർമുല വൺ അബുദാബി ഗ്രാൻഡ് പ്രിക്‌സ് വാരാന്ത്യത്തിലെ 30 ഭാഗ്യശാലികളിൽ ഒരാളായിരുന്നു.

bigticketdubai

ആദ്യ ദിവസം, അവതാരകർ തിരഞ്ഞെടുത്ത ഭാഗ്യനമ്പറിലൂടെ സരിത 10,000 ദിർഹം കരസ്ഥമാക്കിയിരുന്നു. പിറ്റേന്ന് നടന്നത് ശരിക്കും എല്ലാവരെയും ഞെട്ടിക്കുന്ന സംഭവം തന്നെയാണ്: പുതിയ നറുക്കെടുപ്പിൽ വിജയി നമ്പർ തിരഞ്ഞെടുക്കാൻ വേദിയിലേക്ക് ക്ഷണിക്കപ്പെട്ട സരിത തന്റെ സ്വന്തം നമ്പർ തിരഞ്ഞെടുത്ത് വീണ്ടും 10,000 ദിർഹം നേടി. ഈ ഭാഗ്യം കണ്ടുനിന്നവരെ ഒക്കെ അക്ഷരാർത്ഥത്തിൽ സ്‌തബ്ധരാക്കി എന്ന് വേണം പറയാൻ.

ആരുടെ നമ്പറാണെന്നറിയാൻ വളരെ ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു, എന്റെ നമ്പർ പരിശോധിക്കാൻ പറഞ്ഞപ്പോൾ അത് എന്റെ സ്വന്തം ഭാഗ്യനമ്പരായിരുന്നു' സരിത ഓർത്തെടുത്തു. ആറേഴു വർഷമായി ടിക്കറ്റെടുക്കുന്ന തനിക്ക് ഇങ്ങനെയൊരു സമ്മാനം ജീവിതത്തിൽ ആദ്യമാണെന്നും അവർ പറയുന്നു.

നമ്പർ തിരഞ്ഞെടുക്കാൻ പ്രത്യേക രീതികളൊന്നും സരിത ഉപയോഗിച്ചില്ല. 'മുമ്പ് ജന്മദിനങ്ങളും പ്രത്യേക തീയതികളുമായിരുന്നു. ഇത്തവണ വെറുതെ ഒന്നും നോക്കാതെ എടുത്ത നമ്പറാണ് ഭാഗ്യമായി മാറിയത്' 205256 എന്ന ടിക്കറ്റ് നമ്പർ ചൂണ്ടിക്കാട്ടി അവർ വിശദീകരിച്ചു. വ്യക്തിഗത വിജയങ്ങൾ കൂടാതെ 30 വിജയികൾക്കും 10,000 ദിർഹം വീതം സമ്മാനമായി ലഭിച്ചു. ഇതോടെ സരിതയുടെ ആകെ സമ്മാനത്തുക ദിർഹം 30,000 ആയി.

ഈ തുക ഒരു സുഹൃത്തുമായി പങ്കിടാനും ബാക്കി മകന്റെ വിദ്യാഭ്യാസത്തിനായി നീക്കിവെക്കാനും അവർ പദ്ധതിയിടുന്നു. എന്തായാലും ഈ വിജയത്തിന് ശേഷവും അബുദാബി ബിഗ് ടിക്കറ്റിൽ ടിക്കറ്റുകൾ വാങ്ങുന്നത് തുടരാനാണ് സരിതയുടെ തീരുമാനം. 'തീർച്ചയായും ഞാൻ വിജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. കുറഞ്ഞ ആളുകളായതുകൊണ്ട് സാധ്യത കൂടുതലായിരുന്നു. ആരും പ്രതീക്ഷ കൈവിടരുത്, ഞാൻ തുടർന്നും ടിക്കറ്റുകൾ വാങ്ങും' എന്നായിരുന്നു സരിതയുടെ പ്രതികരണം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+