ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം നറുക്കെടുപ്പിൽ ഇന്ത്യക്കാരന് ഭാഗ്യനേട്ടം; 8.3 കോടിയുടെ സമ്മാനം..!
ദുബായ്: യുഎഇയിലെ വൻ തുക സമ്മാനമായി ലഭിക്കുന്ന നറുക്കെടുപ്പുകളിൽ ഏറെയും ഇന്ത്യക്കാർക്ക് തന്നെയാണ് ലഭിക്കാറുള്ളത്. ഇത്തവണയും ആ പതിവ് തെറ്റിയില്ല, ഓൺലൈനായി ടിക്കറ്റ് വാങ്ങിയതിലൂടെ യുഎഇയിലെ ഇന്ത്യൻ പ്രവാസിയായ മഹേന്ദിഹസൻജ് ജമാനിക്ക് ലഭിച്ചത് ജീവിതം മാറ്റിമറിക്കുന്ന ഭാഗ്യമാണ്. ഒന്നും രണ്ടും ലക്ഷം രൂപയുടെ സാധാരണ ഭാഗ്യമല്ല ജീവിതത്തിലെ എല്ലാ പ്രതിസന്ധികളെയും മാറ്റി മറിക്കാൻ കെൽപ്പുള്ള സമ്മാനമാണ് അദ്ദേഹത്തെ തേടി എത്തിയത്.
ദുബായ് ഡ്യൂട്ടി ഫ്രീയുടെ ഏറ്റവും പുതിയ മില്ലേനിയം മില്യണയർ നറുക്കെടുപ്പിൽ ഒരു മില്യൺ ഡോളർ (ഏകദേശം 8.3 കോടി ഇന്ത്യൻ രൂപ) സമ്മാനമാണ് ഇദ്ദേഹത്തിന് ലഭിച്ചത്. 538-ാം സീരീസിലെ 1324 എന്ന നമ്പർ ടിക്കറ്റാണ് ജമാനിയെ ഭാഗ്യവാനാക്കിയത്. ഫെബ്രുവരി 26-നാണ് ഈ ടിക്കറ്റ് അദ്ദേഹം ഓൺലൈൻ വഴി വാങ്ങിയത്. രണ്ടാഴ്‌ചയ്ക്ക് ഇപ്പുറം ഇത്രയും വലിയൊരു ഭാഗ്യം തന്നെ തേടിയെത്തുമെന്ന് അദ്ദേഹം ഒരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ലെന്നാണ് അധികൃതരും പറയുന്നത്.

ഈ വലിയ ഭാഗ്യവാർത്തയെക്കുറിച്ച് ജമാനി ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും, വിവരം അറിയുമ്പോൾ അദ്ദേഹം അത്യധികം സന്തോഷിക്കുമെന്നാണ് സംഘാടകർ തന്നെ കരുതുന്നത്. ഏറ്റവും ശ്രദ്ധേയമായ കാര്യം എന്തെന്നാൽ മില്ലേനിയം മില്യണയർ പ്രമോഷൻ 1999-ൽ ആരംഭിച്ചത് മുതൽ ഒരു മില്യൺ ഡോളർ സമ്മാനം നേടുന്ന 273-ാമത്തെ ഇന്ത്യൻ പൗരനാണ് ജമാനി.
ഈ നറുക്കെടുപ്പിൽ ടിക്കറ്റുകൾ ഏറ്റവും കൂടുതൽ വാങ്ങുന്നത് ഇന്ത്യക്കാരാണെന്ന് സംഘാടകർ സാക്ഷ്യപ്പെടുത്തുന്നു. വർഷങ്ങളായി നിരവധി കോടിപതികളെ സൃഷ്‌ടിച്ച ഈ നറുക്കെടുപ്പിൽ ഇന്ത്യക്കാർക്ക് ശക്തമായ ഒരു വിജയ ചരിത്രം തന്നെയുണ്ട്, അവരുടെ പങ്കാളിത്തം ഇപ്പോഴും ശക്തമായി തുടരുന്നു. യുഎഇയിലെ പ്രബല വിഭാഗമായ പ്രവാസി ഇന്ത്യക്കാർക്ക് അടുത്തകാലത്തായി ലഭിച്ച വലിയ സമ്മാന തുകകളിൽ ഒന്നാണിത്.
ആഡംബര വാഹനങ്ങളുടെ നറുക്കെടുപ്പും നടന്നു
മില്ലേനിയം മില്യണയർ നറുക്കെടുപ്പിന് പുറമെ ദുബായ് ഡ്യൂട്ടി ഫ്രീ ആഡംബര വാഹനങ്ങൾ ഉൾപ്പെടുത്തിയുള്ള ഫൈനസ്‌റ്റ് സർപ്രൈസ് നറുക്കെടുപ്പും നടത്തി. യുകെയിൽ താമസിക്കുന്ന ബ്രിട്ടീഷ് പൗരയായ ജൂലിപാട്രിക് ജെന്നിംഗ്‌സ് മെഴ്‌സിഡസ് ബെൻസ് എസ്500 സ്വന്തമാക്കി. ഫെബ്രുവരി 6-ന് കോൺകോഴ്‌സ് എ-യിൽ നിന്ന് വാങ്ങിയ 0611 എന്ന ടിക്കറ്റാണ് 1950-ാം സീരീസിൽ ജൂലിപാട്രിക്കിന് വിജയം നേടിക്കൊടുത്തത്.
കൂടാതെ, റാസൽഖൈമയിൽ നിന്നുള്ള 31 വയസ്സുകാരനായ എമിറാത്തി സാഖർ അൽനാഖ്ബിക്ക് ബിഎംഡബ്ല്യു എഫ് 900 ജിഎസ് അഡ്വഞ്ചർ മോട്ടോർബൈക്ക് (സേജ് ഗ്രീൻ മെറ്റാലിക്) ലഭിച്ചു. 660-ാം സീരീസിലെ ഈ സർപ്രൈസ് നറുക്കെടുപ്പിൽ 0816 എന്ന ടിക്കറ്റാണ് അൽനാഖ്ബിയെ വിജയിയാക്കിയത്. മാർച്ച് 7-ന് ഓൺലൈനായി ടിക്കറ്റ് വാങ്ങിയ ഇദ്ദേഹം, കഴിഞ്ഞ രണ്ട് വർഷത്തിലധികമായി മില്ലേനിയം മില്യണയർ പ്രമോഷനിൽ സ്ഥിരമായി പങ്കെടുക്കുന്ന വ്യക്തി കൂടിയാണ്.
റാമൂളിലെ ദുബായ് ഡ്യൂട്ടി ഫ്രീ ഹെഡ് ഓഫീസിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. ദുബായ് ഡ്യൂട്ടി ഫ്രീ മാനേജിംഗ് ഡയറക്‌ടർ രമേഷ് ചിദംബിയുടെ നേതൃത്വത്തിൽ മുതിർന്ന എക്‌സിക്യൂട്ടീവുകളായ ഡോ. ബെർണാഡ് ക്രീഡ് (സീനിയർ വൈസ് പ്രസിഡന്റ്, ഫിനാൻസ്), സിനിയഡ് എൽ സിബായ് (സീനിയർ വൈസ് പ്രസിഡന്റ്, മാർക്കറ്റിംഗ്), മൈക്കിൾ ഷിമിറ്റ് (സീനിയർ വൈസ് പ്രസിഡന്റ്, റീട്ടെയ്‌ൽ) എന്നിവർ ചേർന്നാണ് നറുക്കെടുപ്പ് നടത്തിയത്.
യുഎഇയിലെ നറുക്കെടുപ്പുകൾ
അബുദാബി ബിഗ് ടിക്കറ്റ് അടക്കമുള്ള വൻ സമ്മാനത്തുകകൾ ലഭിക്കുന്ന നറുക്കെടുപ്പുകൾ അടുത്തകാലത്തായി ഇന്ത്യക്കാർക്ക് തന്നെയാണ് പ്രൈസ് കൂടുതലായി ലഭിക്കുന്നത്. ഇതോടെ യുഎഇയിലെ ഇന്ത്യൻ പ്രവാസികളിൽ വലിയൊരു വിഭാഗം ഈ മേഖലയിലേക്ക് തിരിഞ്ഞിരിക്കുകയാണ്. അടിച്ചാൽ ജീവിതം തന്നെ മാറ്റി മറിക്കുന്ന ഈ നറുക്കെടുപ്പുകളുടെ വിശ്വാസ്യതയും ആളുകളെ അതിലേക്ക് അടുപ്പിക്കുന്നുണ്ട്.
-
ദുബായിൽ റോക്കറ്റ് പോലെ കുതിച്ച് സ്വർണവില; കൂടിയത് 20 ദിർഹത്തിൽ അധികം, 24 കാരറ്റിന്റെ വില എത്ര? -
യുഎഇയില്‍ നാളെയും മറ്റന്നാളും മഴ കനക്കും! മോശം കാലാവസ്ഥയുടെ അവസാന തരംഗമെന്ന് മുന്നറിയിപ്പ് -
യുഎഇ നിവാസികളുടെ ശ്രദ്ധയ്ക്ക്; വെള്ളിയാഴ്ച വരെ മഴ തുടരാൻ സാധ്യത, പൊടിക്കാറ്റിനെയും സൂക്ഷിക്കണം, കാഴ്ച മറയും -
യുഎഇയിൽ പ്രളയസമാനമായ മഴ; വരും മണിക്കൂറുകളിൽ അതീവ ജാഗ്രതാ നിർദ്ദേശം! -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
സൗദി അറേബ്യ സ്ഥാപിക്കുന്നതിന് മുമ്പ് മക്കയും മദീനയും ഭരിച്ചത് ആര്? തുര്‍ക്കിക്ക് ഇവിടെ എന്തുകാര്യം -
ട്രംപിന്റെ ബിസിനസ് ബുദ്ധി? 20 മിനുട്ടില്‍ 840 കോടിയുടെ ലാഭം, ഇറാന് പ്രഖ്യാപനം വ്യാജമോ -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ്












Click it and Unblock the Notifications