സൗദിയിലെ ഇന്ത്യക്കാർ വീടുകൾ വിട്ട് പുറത്തുപോവരുത്; കാരണം ഹൂതികളുടെ ആക്രമണം, പ്രധാനം സുരക്ഷ

റിയാദ്: സൗദി അറേബ്യ കഴിഞ്ഞ കുറച്ച് കാലമായി സുരക്ഷാ ഭീഷണികൾ നേരിടുന്ന സാഹചര്യമാണ്. ഹൂതികളുടെ ആക്രമണമാണ് സൗദിയെ പിടിച്ചു കുലുക്കിയിരിക്കുന്നത്. അതിനിടെയാണ് ഞായറാഴ്‌ച ഇന്ത്യൻ എംബസി തങ്ങളുടെ പൗരന്മാർക്ക് സുരക്ഷാ മുന്നറിയിപ്പുകൾ നൽകിയത്. കഴിഞ്ഞ കുറച്ചധികം നാളുകളായി സൗദിയിൽ തുടരുന്ന ആക്രമങ്ങളുടെ പശ്ചാത്തലത്തിൽ നൽകിയ മുന്നറിയിപ്പിന് വളരെയധികം പ്രാധാന്യമുണ്ട്.

ഇറാൻ പിന്തുണയുള്ള ഹൂതി വിമതരുടെ ആക്രമണത്തെത്തുടർന്ന് ഉയർന്ന സുരക്ഷാ ആശങ്കകൾക്കിടയിൽ സൗദി അധികൃതർ പുറപ്പെടുവിച്ച അപ്‌ഡേറ്റ് ചെയ്‌ത അടിയന്തര സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് റിയാദിലെ ഇന്ത്യൻ എംബസി സൗദി അറേബ്യയിലെ ഇന്ത്യൻ പൗരന്മാരോട് അഭ്യർത്ഥിക്കുകയായിരുന്നു. നിലവിൽ രാജ്യത്തെ വിമാന സർവീസുകളെ വരെ സാരമായി ബാധിച്ച നിലയിലാണ് ആക്രമങ്ങളുടെ സ്വഭാവം.

saudi arabia

നിലവിലെ ഭീഷണി ശമിക്കുന്നതുവരെ വീടുകളും കെട്ടിടങ്ങളും വിട്ടുപോകരുതെന്നും തുറന്ന സ്ഥലങ്ങളിൽനിന്നും ജനലുകളിൽനിന്നും ഗ്ലാസ്സിൽനിന്നും മാറിനിൽക്കണമെന്നും ബാൽക്കണിയിലോ മേൽക്കൂരയിലോ നിൽക്കുന്നത് ഒഴിവാക്കണമെന്നും ഇന്ത്യൻ എംബസി അധികൃതർ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. പൗരന്മാരുടെ സുരക്ഷ മുൻനിർത്തി മാത്രമാണ് ഇത്തരത്തിൽ എംബസി മാർഗനിർദേശം നൽകിയിരിക്കുന്നത്.

പുറത്തുള്ളവരോട് അടുത്തുള്ള കെട്ടിടത്തിൽ പ്രവേശിക്കാനോ ഉറപ്പുള്ള പാളികൾക്ക് പിന്നിൽ അഭയം പ്രാപിക്കാനോ നിർദ്ദേശിച്ചിട്ടുണ്ട്. ആൾക്കൂട്ടങ്ങളും അപകടകരമായ സ്ഥലങ്ങളും ഒഴിവാക്കാനും ഫോട്ടോ എടുക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാനും നിർദ്ദേശങ്ങൾ ജനങ്ങളോട് അഭ്യർത്ഥിക്കുന്നു. വാഹനമോടിക്കുമ്പോൾ അലർട്ട് ലഭിക്കുന്നവരോട് പാലങ്ങളിൽ നിന്നും ഉയർന്ന കെട്ടിടങ്ങളിൽ നിന്നും മാറി റോഡിന്റെ വശത്തേക്ക് മാറാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

എന്തെങ്കിലും ഭീഷണിയോ അപകടമോ ഉണ്ടായാൽ, മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലെ 911 എന്ന നമ്പരിലും സൗദി അറേബ്യയുടെ മറ്റ് ഭാഗങ്ങളിൽ 998 എന്ന നമ്പരിലും ആളുകൾക്ക് വിളിക്കാം, നിർദ്ദേശങ്ങളിൽ പറയുന്നു. സൗദിയിൽ കഴിയുന്ന ഇന്ത്യൻ പൗരന്മാർ നിർബന്ധമായും ഈ നമ്പറുകൾ ഓർക്കണം.

ഒക്‌ടോബർ 10ന് റിയാദിലെ കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ടിൽ നടന്ന മാരകമായ ആക്രമണം ഉൾപ്പെടെ, സൗദി അറേബ്യയിൽ യെമനിലെ ഹൂതി വിമതർ നടത്തിയ ഡ്രോൺ, മിസൈൽ ആക്രമണങ്ങളെ തുടർന്നുള്ള സുരക്ഷാ ആശങ്കകൾക്കിടയിലാണ് ഈ മുന്നറിയിപ്പ്. ഇതിന് പിന്നാലെ ഇന്ത്യയിൽ നിന്നുൾപ്പെടെ ഉള്ള വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കിയ സാഹചര്യമാണ് നിലവിലുള്ളത്.

കഴിഞ്ഞ ദിവസം എയർ ഇന്ത്യ ഒക്ടോബർ 24 വരെ സർവീസുകൾക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. പ്രത്യേകിച്ച് കിംഗ് ഖാലിദ് എയർപോർട്ട് പോലെയുള്ള ഇടങ്ങൾക്ക് നേരെ ആക്രമണങ്ങൾ ഉണ്ടാവുന്ന സാഹചര്യത്തിൽ ഈ തീരുമാനത്തിന് പ്രാധാന്യമേറെയാണ്. ഇൻഡിഗോ അടക്കമുള്ള കമ്പനികളും സമാന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

നേരത്തെ ഒക്ടോബർ 10-ലെ ആക്രമണത്തിന് പിന്നാലെ പ്രാദേശിക അധികാരികളുടെ നിർദ്ദേശങ്ങൾ പാലിക്കാനും വ്യോമാക്രമണ സമയത്ത് വീടിനുള്ളിൽ തന്നെ തുടരാനും നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ, ഫോട്ടോഗ്രാഫുകൾ, വീഡിയോകൾ എന്നിവ ചിത്രീകരിക്കുകയോ പ്രസിദ്ധീകരിക്കുകയോ പങ്കിടുകയോ ചെയ്യരുതെന്നും എംബസി ഇന്ത്യൻ പൗരന്മാരോട് ആവശ്യപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma