Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രവാസികളേ ആഹ്‌ളാദിപ്പിൻ..; പുതുവർഷം നാട്ടിലേക്ക് വരാൻ വമ്പൻ ഓഫറുമായി ഇൻഡിഗോയും എത്തിഹാദും!

ന്യൂഡൽഹി: വരാനിരിക്കുന്ന പുതുവർഷ കാലത്ത് നാട്ടിലേക്ക് വരാൻ ആഗ്രഹിക്കുന്ന പ്രവാസികൾ ഒട്ടേറെയുണ്ടാവും. പലപ്പോഴും അതിന് വിലങ്ങ് തടിയായി നിൽക്കുന്നതാവട്ടെ വിമാനക്കമ്പനികൾ ഈടാക്കുന്ന ഉയർന്ന ടിക്കറ്റ് തുക പോലെയുള്ളവയും ആയിരിക്കും. പലപ്പോഴും ഒരു കുടുംബത്തിന് അവധിക്കാലം ചിലവഴിക്കാൻ നാട്ടിലേക്ക് വരാൻ വലിയ തുക തന്നെ മുടക്കേണ്ടി വരുന്ന സാഹചര്യവും നാം കാണാറുണ്ട്.

എന്നാൽ അങ്ങനെയുള്ള ആധികൾക്ക് ഒക്കെയും വിരാമമിട്ട് കൊണ്ട് ചില മുൻനിര വിമാനക്കമ്പനികൾ അടുത്ത വർഷം ആദ്യം യാത്രക്കാർക്ക് പ്രയോജനപ്പെടുത്താവുന്ന ചില അടിപൊളി ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ. അതിൽ പ്രധാനം ഇന്ത്യൻ കമ്പനിയായ ഇൻഡിഗോയുടെ ബ്ലാക്ക് ഫ്രൈഡേ ഓഫറാണ്. മാത്രമല്ല എത്തിഹാദ് എയർവേസും സമാനമായി മികച്ച ഓഫറുകൾ അടുത്ത വർഷത്തേക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.

flightticketprice

ഇൻഡിഗോ ബ്ലാക്ക് ഫ്രൈഡേ ഓഫർ

ഇൻഡിഗോ തങ്ങളുടെ വാർഷിക ബ്ലാക്ക് ഫ്രൈഡേ വിൽപ്പനയാണ് ആരംഭിച്ചത്. ഇതിലൂടെ ആഭ്യന്തര, അന്താരാഷ്ട്ര നെറ്റ്‌വർക്കുകളിലുടനീളം കുറഞ്ഞ നിരക്കിൽ ടിക്കറ്റുകളും അധിക സേവനങ്ങളും ലഭ്യമാക്കും. നവംബർ 25 മുതൽ 28 വരെയാണ് ഈ പ്രത്യേക വിൽപ്പന നടക്കുന്നത്. 2026 ജനുവരി 7 മുതൽ ജൂൺ 30 വരെയാണ് യാത്രാ കാലാവധി. ഈ സമയത്ത് സ്‌കൂൾ അവധികൾ, നീണ്ട വാരാന്ത്യങ്ങൾ, വേനൽ അവധിക്കാലം എന്നിവ ഉൾപ്പെടുന്നതിനാൽ പ്രവാസികൾക്ക് ഗുണകരമാണ്.

തിരഞ്ഞെടുത്ത റൂട്ടുകളിൽ ആഭ്യന്തര വിമാന ടിക്കറ്റുകൾ 1799 രൂപ മുതലും അന്താരാഷ്ട്ര വിമാന ടിക്കറ്റുകൾ 5999 രൂപ മുതലും ഇൻഡിഗോ വാഗ്‌ദാനം ചെയ്യുന്നു. കുടുംബങ്ങൾക്ക് ഏറെ പ്രയോജനകരമായ ഒരു ഓഫറാണ് ഇൻഡിഗോ ഇത്തവണ അവതരിപ്പിച്ചിരിക്കുന്നത്. 0-24 മാസം പ്രായമുള്ള കുഞ്ഞുങ്ങൾക്ക് ആഭ്യന്തര വിമാനങ്ങളിൽ വെറും ഒരു രൂപയ്ക്ക് യാത്ര ചെയ്യുകയും ആവാം.

ഒട്ടനവധി ജനപ്രിയ അധിക സേവനങ്ങളിലും എയർലൈൻ ഇളവുകൾ നൽകിയിട്ടുണ്ട്. ഫാസ്‌റ്റ് ഫോർവേഡ് പ്രയോറിറ്റി സേവനങ്ങളിൽ 70 ശതമാനം വരെയും, തിരഞ്ഞെടുത്ത ആഭ്യന്തര, അന്താരാഷ്ട്ര വിമാനങ്ങളിൽ മുൻകൂട്ടി ബുക്ക് ചെയ്യുന്ന ഭക്ഷണത്തിന് 10 ശതമാനം വരെയും കിഴിവുകൾ ലഭിക്കും. ഇൻഡിഗോയുടെ വെബ്സൈറ്റ്, ആപ്പ്, പങ്കാളി പ്ലാറ്റ്‌ഫോമുകൾ എന്നിവ വഴി ബുക്ക് ചെയ്യുന്ന മറ്റ് യാത്രാ അനുബന്ധ സേവനങ്ങളിലും ലാഭം നേടാം.

ഈ ഓഫറിൽ ഉൾപ്പെടുന്ന ചില അന്താരാഷ്ട്ര റൂട്ടുകളും അവയുടെ ആരംഭ നിരക്കുകളും ഇങ്ങനെയാണ്: ചെന്നൈ-ധാക്ക 5999 രൂപ, ധാക്ക-കൊൽക്കത്ത 6299 രൂപ, മുംബൈ-കാഠ്മണ്ഡു 6299 രൂപ, ഫുജൈറ-കണ്ണൂർ 6399 രൂപ. അബുദാബി-കോഴിക്കോട്/കൊച്ചി/മംഗളൂരു 6499 രൂപ, ചെന്നൈ-കൊളംബോ 6,599 രൂപ, കൊച്ചി-മാലി 6699 രൂപ, ചെന്നൈ-സിംഗപ്പൂർ, കുവൈറ്റ്-മുംബൈ 6899 രൂപ.

ഇത് കൂടാതെ വേറെയും റൂട്ടുകളിൽ നിങ്ങൾക്ക് കുറഞ്ഞ ചിലവിൽ യാത്ര ചെയ്യാനുള്ള അവസരം ഇൻഡിഗോ ഒരുകുന്നുണ്ട്. ഫുജൈറ-മുംബൈ, റാസ് അൽ ഖൈമ-കൊച്ചി/ഹൈദരാബാദ് 7,099 രൂപ, ലങ്കാവി-ബംഗളൂരു, ദുബായ്-കോഴിക്കോട് 7,199 രൂപ, തിരുവനന്തപുരം-മാലെ, റാസ് അൽ ഖൈമ-മുംബൈ 7,299 രൂപ എന്നിങ്ങനെയാണ് മറ്റു റൂട്ടുകളിലെ നിരക്കുകൾ.

ഈ വർഷത്തെ ബ്ലാക്ക് ഫ്രൈഡേ വിൽപ്പനയിലൂടെ ഇൻഡിഗോയുടെ വികസിച്ചു കൊണ്ടിരിക്കുന്ന ശൃംഖലയിൽ പുതുതായി ചേർത്ത സ്ഥലങ്ങൾ സന്ദർശിക്കാൻ യാത്രക്കാരെ സഹായിക്കുക എന്നതും ലക്ഷ്യമിടുന്നതായി എയർലൈൻ വ്യക്തമാക്കി. നേരത്തെ ഇൻഡിഗോ തങ്ങളുടെ അന്താരാഷ്ട്ര കണക്റ്റിവിറ്റി വർധിപ്പിക്കുന്നത് സംബന്ധിച്ച് നിരവധി പ്രഖ്യാപനങ്ങൾ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് പുതിയ നീക്കം.

എത്തിഹാദ് ഓഫറുകൾ

അതേസമയം, എത്തിഹാദ് എയർവേയ്‌സ് വൈറ്റ് ഫ്രൈഡേ സെയിലാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ആഗോള വിമാന ടിക്കറ്റുകളിൽ 35 ശതമാനം വരെ കിഴിവാണ് ഇതിലൂടെ ലഭിക്കുന്നത്. ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് നവംബർ 23 ഞായറാഴ്‌ച ആരംഭിച്ച ഈ ഒരാഴ്‌ചത്തെ ഓഫർ നവംബർ 30ന് അവസാനിക്കും.

2026 ജനുവരി 23നും ജൂൺ 24 നും ഇടയിലായിരിക്കണം യാത്ര ചെയ്യേണ്ടത്. പുതിയ രാജ്യങ്ങൾ സന്ദർശിക്കാനോ പ്രിയപ്പെട്ടവരെ കാണാനോ നേരത്തെ യാത്രാ പദ്ധതികൾ തയ്യാറാക്കുന്നവർക്ക് ഈ ഓഫർ വളരെ അനുയോജ്യമാണ്. മാത്രമല്ല പെട്ടെന്നുള്ള യാത്രകൾക്ക് പ്രയോജനപ്പെടുകയില്ലെങ്കിലും നേരത്തെ തയ്യാറാക്കിയ പദ്ധതികൾ അനുസരിച്ച് യാത്ര ചെയ്യുന്നവർക്ക് ഈ ഓഫർ ഗുണകരമാവും. മലയാളികൾക്ക് ഉൾപ്പെടെ രണ്ട് കമ്പനികളുടെയും ഓഫറുകൾ പ്രയോജനപ്പെടുത്താം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+