സൗദിയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കിയ തീരുമാനം നീട്ടി ഇൻഡിഗോ; വലഞ്ഞ് ഉംറ തീർത്ഥാടകർ

ന്യൂഡൽഹി: മേഖലയിലെ സുരക്ഷാ ആശങ്കകൾക്കിടയിൽ ഇന്ത്യൻ എയർലൈൻ ഇൻഡിഗോ സൗദി അറേബ്യയിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കിയ തീരുമാനം നീട്ടിയതായി റിയാദിലെ ഇന്ത്യൻ എംബസി അറിയിച്ചു. സൗദി വിമാനത്താവളങ്ങൾ, ഊർജ മേഖലയിലെ ഉൾപ്പെടെ മറ്റ് നിർണായക അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്ക് നേരെ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് വിപുലീകരണം.

യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതികളാണ് സൗദിക്ക് എതിരെ നിരന്തരം ആക്രമണം അഴിച്ചുവിടുന്നത്. ഇതോടെ ഒക്‌ടോബർ 31 വരെ റിയാദിലേക്കും പുറത്തേക്കും ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കാനാണ് തീരുമാനം, ജിദ്ദ, ദമ്മാം, മദീന എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളും 2026 ഒക്ടോബർ 27 വരെ (ഉൾപ്പെടെ) റദ്ദാക്കപ്പെടുമെന്ന് എംബസി അറിയിച്ചു.

indigo

ദമാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബുധനാഴ്‌ചയുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതിനെ തുടർന്നാണ് ഏറ്റവും പുതിയ നിയന്ത്രണമെന്ന് പിടിഐ റിപ്പോർട്ട് ചെയ്‌തു. അതേ ദിവസം സൗദി അരാംകോയുടെ ഷെയ്ബ എണ്ണപ്പാടത്തിലുണ്ടായ മറ്റൊരു ആക്രമണത്തിൽ മറ്റൊരു ഇന്ത്യൻ പൗരന് പരിക്കേറ്റിരുന്നു.

മറ്റ് ഇന്ത്യൻ എയർലൈനുകളും സമാനമായി യാത്രാ വിലക്കുകൾ നീട്ടിയിട്ടുണ്ട്. എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്പ്രസും സൗദി അറേബ്യയിലെ എല്ലാ റൂട്ടുകളിലെയും സർവീസുകൾ ഒക്ടോബർ 24 വരെയും ആകാശ എയർ ഒക്ടോബർ 27 വരെയും എല്ലാ റൂട്ടുകളിലെയും സർവീസുകൾ നിർത്തിവച്ചിരുന്നു. ഇവ വരും ദിവസങ്ങളിൽ വിമാനം റദ്ദാക്കിയ തീരുമാനം നീട്ടുമോ എന്നാണ് കണ്ടറിയേണ്ടത്.

നിലവിലെ തടസങ്ങൾ ഇന്ത്യൻ ഉംറ തീർഥാടകരെയും ബാധിച്ചു, അവരുടെ നേരത്തെയുള്ള മടങ്ങിവരവ് സുഗമമാക്കുന്നതിന് എയർലൈനുകളുമായും ടൂർ ഓപ്പറേറ്റർമാരുമായും ഏകോപിപ്പിക്കാൻ വിദേശകാര്യ മന്ത്രാലയം നീക്കം തുടങ്ങിയിട്ടുണ്ട്. റിയാദിലെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ കോൺസുലേറ്റ് ജനറലും വിമാനക്കമ്പനികളുമായും ടൂർ ഓപ്പറേറ്റർമാരുമായും ഇടപെട്ട് ദുരിതബാധിതരായ തീർഥാടകരെ എത്രയും വേഗം തിരിച്ചെത്തിക്കുമെന്നാണ് അധികൃതർ അറിയിച്ചത്.

ഇതിനായി കമ്മ്യൂണിറ്റി വോളണ്ടിയർമാരുടെ പിന്തുണയുള്ള മിഷനുകൾ ക്ഷേമ സഹായം നൽകുകയും ഇന്ത്യൻ പൗരന്മാരെ സഹായിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ സജ്ജമാക്കുകയും ചെയ്യുന്നുണ്ട്. സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് അവർ നിരന്തരം ഉംറ തീർത്ഥാടകർക്ക് ഉപദേശങ്ങൾ നൽകുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma