Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐപിഎൽ താരലേലം സൗദിക്ക് നഷ്‌ടമാവുമോ? ഭീമൻ ചിലവ് തിരിച്ചടി, ബിസിസിഐയുടെ മനസിൽ ഈ രണ്ട് നഗരങ്ങൾ

റിയാദ്: ഐപിഎൽ പതിനെട്ടാം സീസണിന് കൊടികയറാൻ ഇനി മാസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ഓരോ സീസൺ ആരംഭിക്കുന്നതിന് മുന്നോടിയായി നടക്കുന്ന താര ലേലങ്ങൾ വാർത്തകളിൽ ഇടം നേടുന്ന പ്രധാനപ്പെട്ട കാര്യമാണ്. ഇക്കുറിയും അത് അങ്ങനെ തന്നെയാണ്. വരാനിരിക്കുന്ന സീസൺ ഐപിഎല്ലിന്റെ താര ലേലത്തിന് വേദിയാവാൻ ഏറെ സാധ്യത കൽപിക്കപ്പെടുന്ന രാജ്യമാണ് സൗദി അറേബ്യ.

നേരത്തെ തന്നെ ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പുറത്തുവന്നതാണ്. എന്നാൽ സൗദിയെ ഇക്കാര്യത്തിൽ ഒറ്റയടിക്ക് തിരഞ്ഞെടുക്കാൻ ബിസിസിഐ മടിച്ചേക്കും എന്ന സൂചനയാണ് ഇപ്പോൾ പുറത്തുവരുന്നത്. കഴിഞ്ഞ തവണ ഐപിഎൽ താരലേലത്തിന് വേദിയായ ദുബായ് ഇക്കുറിയും മത്സര രംഗത്തുണ്ട് എന്നതാണ് പ്രധാനമായ കാര്യങ്ങളിൽ ഒന്ന്.

saudiiplauction

എന്നാൽ സൗദിക്ക് തന്നെയാണ് ഈ വർഷം ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് പ്രഥമ പരിഗണന നൽകുന്നത്. അവിടെ ഒരു കാര്യത്തിൽ മാത്രമാണ് അവർക്ക് ആശങ്കയുള്ളത്. അത് ഭീമമായ ചിലവിനെ കുറിച്ചുള്ളതാണ്. ദുബായിൽ നടത്തുന്നതിനേക്കാൾ താരതമ്യേന ചിലവ് കൂടുതലായിരിക്കും സൗദിയിൽ താരലേലം നടത്താൻ എന്നതാണ് പലരും ഉയർത്തുന്ന പ്രധാന ഘടകം.

എങ്കിലും ബിസിസിഐ സൗദിക്ക് തന്നെ അവസരം നൽകാനാണ് കൂടുതൽ സാധ്യത. ആഗോള തലത്തിൽ സ്‌പോർട്‌സ് ഹബ്ബ് ആവുക എന്ന സൗദി അറേബ്യയുടെ സ്വപ്‌ന പദ്ധതിയുടെ ഭാഗമാണ് ഐപിഎൽ താരലേലം ഇവിടേക്ക് എത്തിക്കുന്നത്. അതുകൊണ്ട് ഏത് വിധേനയും അത് നടത്തിയെടുക്കാൻ ഭരണകൂടം തയ്യാറാണെന്നാണ് വിവരം.

നവംബർ മാസത്തോടെ താരലേലം നടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. പത്ത് ടീമുകളിലെയും പ്രതിനിധികൾക്ക് കഴിയാൻ ആവശ്യമായ സൗകര്യങ്ങൾ, താരലേലം സുഗമമായി നടത്താനുള്ള മറ്റ് സംവിധാനങ്ങൾ, ലൈവായി ലേലത്തിന്റെ വിവരങ്ങൾ ആരാധകരിലേക്ക് എത്തിക്കുന്ന മീഡിയ ബ്രോഡ്‌കാസ്‌റ്റർമാരായ ഡിസ്‌നി സ്‌റ്റാർ, ജിയോ എന്നിവയ്ക്ക് വേണ്ട സൗകര്യങ്ങൾ തുടങ്ങിയ കാര്യങ്ങളാണ് സൗദി ഒരുക്കേണ്ടത്.

ബിസിസിഐയുടെ പരിഗണനയിൽ ഈ രണ്ട് നഗരങ്ങൾ

സൗദിയിലെ പ്രധാന നഗരങ്ങളായ ജിദ്ദയും റിയാദുമാണ് ബിസിസിഐയുടെ പരിഗണനയിൽ ഉള്ളതെന്നാണ് നിലവിലെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നേരത്തെ ലണ്ടൻ ഉൾപ്പെടെയുള്ള പേരുകൾ പരിഗണനയിൽ വന്നിരുന്നെങ്കിലും അതിശൈത്യം മൂലം അവിടേക്ക് യാത്ര ചെയ്യേണ്ടതില്ലെന്ന നിലപാടാണ് ബിസിസിഐ സ്വീകരിച്ചത്. നവംബർ അവസാനത്തോടെ ലണ്ടൻ നഗരം അതിശൈത്യത്തിന്റെ പിടിയിൽ അമരുമെന്നതാണ് ബോർഡിനെ പിന്നോട്ട് വലിക്കുന്ന ഘടകം.

രണ്ട് ദിവസത്തോളം നീളുന്നതാണ് ഐപിഎൽ താരലേലം. അതുകൊണ്ട് തന്നെ ഈ കാലയളവിൽ ബിസിസിഐക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാനും സൗദിക്ക് കഴിയുമെന്നാണ് ബോർഡിന്റെ പ്രതീക്ഷ. ദുബായ് ഇപ്പോഴും ഒരു ഓപ്‌ഷനായി മുൻപിലുണ്ടെങ്കിലും അതിനോട് ബിസിസിഐ താൽപര്യം പ്രകടിപ്പിക്കുന്നിലെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. ഇതിൽ അന്തിമ തീരുമാനം വൈകാതെ ഉണ്ടാവുമെന്നാണ് കരുതുന്നത്.

സൗദി അറേബ്യയുടെ പുതിയ നീക്കങ്ങൾ

ഫുട്‍ബോൾ ലോകകപ്പ് ഉൾപ്പെടെ രാജ്യത്ത് എത്തിക്കാൻ സൗദി ഭരണകൂടത്തിന് കഴിഞ്ഞുവെന്നത് വലിയ നേട്ടമാണ്. എണ്ണയിതര വരുമാനങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകിയാണ് നിലവിൽ സൗദി മുന്നോട്ട് പോവുന്നത്. അതിന്റെ ഭാഗമായാണ് രാജ്യത്ത് കൂടുതൽ കായിക ഇനങ്ങൾക്ക് പ്രചാരം നൽകാനും നിക്ഷേപം ആകർഷിക്കാനും അവർ ഒരുങ്ങുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+