Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാൻ-യുഎസ് സമാധാന കരാർ; ഗൾഫ് രാജ്യങ്ങൾ തികഞ്ഞ പ്രതീക്ഷയിൽ, യുഎഇയിൽ ജോലി സാധ്യത കൂടും!

ദുബായ്: പശ്ചിമേഷ്യയിൽ നിലനിന്ന കടുത്ത അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ടുകൊണ്ട് അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന കരാർ സ്വിറ്റ്സർലൻഡിൽ ഒപ്പുവെക്കാനൊരുങ്ങുകയാണ്. ഇത് യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ ബിസിനസ് മേഖലയ്ക്കും ഉദ്യോഗാർത്ഥികൾക്കും പുതിയ പ്രതീക്ഷ നൽകുന്ന ഒന്നാണ്. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുമെന്നും ഇറാന് മേലുള്ള യുഎസ് നാവിക ഉപരോധം അവസാനിക്കുമെന്നുമുള്ള യുഎസ് പ്രസിഡന്റ് ട്രംപിന്റെ പ്രഖ്യാപനം മിഡിൽ ഈസ്‌റ്റിലെ വ്യാപാര മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകുമെന്നാണ് കരുതുന്നത്.

ദീർഘനാളായി നിലനിന്നിരുന്ന പ്രാദേശിക സംഘർഷങ്ങൾ മൂലം പ്രതിസന്ധിയിലായ വിതരണ ശൃംഖലകൾക്കും ബിസിനസ് നിക്ഷേപങ്ങൾക്കും പുതിയ കരാർ വലിയ കരുത്താകും. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഉണ്ടായ സംഘർഷാവസ്ഥ യുഎഇയുടെ സാമ്പത്തിക സ്ഥിരതയെ പൂർണമായി ബാധിച്ചില്ലെങ്കിലും, പ്രവർത്തന ചിലവ് വർധിക്കാനും വിനോദസഞ്ചാര മേഖലയിലെ മാന്ദ്യത്തിനും വഴിയൊരുക്കിയിരുന്നു.

uae

കൂടാതെ പല മുൻനിര കമ്പനികളും തങ്ങളുടെ ബിസിനസ് വിപുലീകരണ പദ്ധതികൾ താൽക്കാലികമായി നീട്ടിവെക്കുകയും ജീവനക്കാരെ പുതുതായി നിയമിക്കുന്നത് പരിമിതപ്പെടുത്തുകയും ചെയ്‌തിരുന്നു. എന്നാൽ പുതിയ രാഷ്ട്രീയ സംഭവവികാസങ്ങൾ ഗൾഫ് മേഖലയിലുടനീളമുള്ള വിപണിയിലെ ആശങ്കകളെ അകറ്റാൻ സഹായിക്കുമെന്നാണ് സാമ്പത്തിക വിദഗ്‌ധർ വിലയിരുത്തുന്നത്.

മലയാളികൾക്ക് സന്തോഷ വാർത്ത

പ്രത്യേകിച്ച് കേരളത്തിൽ നിന്നുള്ള യുവാക്കളെ സംബന്ധിച്ചിടത്തോളം യുഎഇയിലെ തൊഴിൽ വിപണിയിലെ ഈ മാറ്റം അതീവ പ്രാധാന്യമുള്ളതാണ്. ഉയർന്ന ശമ്പളവും മികച്ച കരിയർ വളർച്ചയും ലക്ഷ്യമിട്ട് യുഎഇയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്ന 20നും 30നും ഇടയിൽ പ്രായമുള്ള യുവാക്കൾക്ക് ഇത് സുവർണാവസരങ്ങൾ തുറന്നു നൽകും. യുദ്ധം മൂലം നിലച്ചിരുന്ന പല നിയമന പ്രക്രിയകളും കമ്പനികൾ പുനരാരംഭിച്ചു കഴിഞ്ഞു.

പ്രാദേശിക സംഘർഷങ്ങൾ ലഘൂകരിക്കപ്പെടുന്നതോടെ കമ്പനികൾ തങ്ങളുടെ താൽക്കാലികമായി നിർത്തിവെച്ച തൊഴിൽ നിയമനങ്ങൾ പുനഃപരിശോധിക്കുകയാണെന്ന് എച്ച്ആർ രംഗത്തെ പ്രമുഖർ വ്യക്തമാക്കുന്നു. പ്രധാനമായും വ്യാപാരം, അടിസ്ഥാന സൗകര്യ വികസനം, സാമ്പത്തിക വളർച്ച എന്നിവയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന മേഖലകളിലാണ് ഈ മാറ്റം പ്രകടമാകുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായുണ്ടായ മാന്ദ്യത്തിൽ നിന്ന് കമ്പനികൾ പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്.

എങ്കിലും, നിലവിലെ സാഹചര്യത്തിൽ വിപണി പൂർണമായും പഴയ അവസ്ഥയിലേക്ക് മാറാൻ കുറഞ്ഞത് കുറച്ചു മാസങ്ങളെങ്കിലും എടുത്തേക്കാം എന്നാണ് വിലയിരുത്തൽ. കഴിഞ്ഞ മാസങ്ങളിലെ പ്രതിസന്ധി കമ്പനികളുടെ വാർഷിക വരുമാനത്തെയും പണമൊഴുക്കിനെയും ഒരുപരിധി വരെ സ്വാധീനിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ, പെട്ടെന്നല്ലെങ്കിലും പതിയെ പതിയെ റിക്രൂട്ടിങ് പഴയ വേഗത കൈവരിക്കുമെന്നാണ് പ്രതീക്ഷ.

മുൻപന്തിയിൽ ലോജിസ്‌റ്റിക്‌സും ഹെൽത്ത്‌കെയറും

യുഎസ്-ഇറാൻ സമാധാന കരാറിന്റെ പശ്ചാത്തലത്തിൽ വരും ദിവസങ്ങളിൽ യുഎഇയിലെ വിവിധ വ്യവസായ മേഖലകളിൽ പ്രകടമായ വ്യത്യാസം കാണാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. ഇതിൽ ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കപ്പെടുന്നത് ലോജിസ്‌റ്റിക്‌സ്, കൺസ്ട്രക്ഷൻ മേഖലകളിലായിരിക്കും. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതോടെ ആഗോള തലത്തിലുള്ള സമുദ്ര വ്യാപാര പാതകൾ കൂടുതൽ സജീവമാകും. ഇത് ലോജിസ്‌റ്റിക്‌സ് മേഖലയിൽ കൂടുതൽ പേർക്ക് തൊഴിൽ ലഭിക്കാൻ കാരണമാവും എന്നാണ് വിലയിരുത്തൽ.

ഇതോടൊപ്പം തന്നെ യുഎഇയിലെ ഹെൽത്ത്കെയർ മേഖലയിൽ സമാനതകളില്ലാത്ത ഒരു റിക്രൂട്ട്‌മെന്റ് മുന്നേറ്റമുണ്ടാകും എന്നാണ് കരുതപ്പെടുന്നത്. രാജ്യത്തെ ഏഴ് എമിറേറ്റുകളിലും സാർവത്രിക ദേശീയ ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കിയ ഭരണകൂടത്തിന്റെ പുതിയ തീരുമാനം മുൻനിർത്തി ഹെൽത്ത്‌കെയർ രംഗത്തെ തൊഴിൽ സാധ്യതകൾ ഇരട്ടിയാകാനാണ് പോകുന്നത്. ഇത് ഗൾഫ് രാജ്യങ്ങളിൽ, പ്രത്യേകിച്ച് യുഎഎയിൽ കരിയർ തേടുന്ന മലയാളികൾ അടക്കമുള്ളവർക്ക് കൂടുതൽ സാധ്യതകൾ മുന്നോട്ട് വയ്ക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+