ഹോര്‍മുസില്‍ 5 കപ്പലുകള്‍ക്ക് നേരെ ആക്രമണം; ഖിഷം ദ്വീപില്‍ സ്‌ഫോടനം, ബഹ്‌റൈന്‍ റഡാറിന് തകരാറില്ല

ഒരിടവേളയ്ക്ക് ശേഷം പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമാകുന്നു. അമേരിക്കന്‍ സൈന്യത്തിന്റെ തുടര്‍ച്ചയായ ആക്രമണത്തിന് ഇറാന്‍ തിരിച്ചടി നല്‍കിയത് ബഹ്‌റൈനിലാണ്. ബഹ്‌റൈനിലെ അമേരിക്കന്‍ റഡാര്‍ സംവിധാനം ലക്ഷ്യമിട്ടായിരുന്നു ഇറാന്റെ ഡ്രോണ്‍ ആക്രമണം. അമേരിക്കക്ക് ശക്തമായ തിരിച്ചടി നല്‍കി എന്ന് ഇറാന്റെ വിപ്ലവ സേന അവകാശപ്പെട്ടു. എന്നാല്‍ ഒന്നും സംഭവിച്ചിട്ടില്ലെന്ന് അമേരിക്കന്‍ സൈന്യം പറയുന്നു.

അസം ഖാന് ജാമ്യം; ഇഡിയെ കുടഞ്ഞ് അലഹാബാദ് ഹൈക്കോടതി, ജയില്‍കവാടത്തിലെ അറസ്റ്റ് കടന്നകൈ
അസം ഖാന് ജാമ്യം; ഇഡിയെ കുടഞ്ഞ് അലഹാബാദ് ഹൈക്കോടതി, ജയില്‍കവാടത്തിലെ അറസ്റ്റ് കടന്നകൈ

ഇറാനെതിരെ ശക്തമായ ആക്രമണം നടത്തുമെന്ന് തുടര്‍ച്ചയായി ഭീഷണി മുഴക്കിയിരുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യുഎസ് ഇടക്കാല തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടതോടെ പിന്നാക്കം പോയിരുന്നു. എന്നാല്‍ ഇറാനെതിരെ ഉപരോധം ശക്തമാക്കാനും തീരുമാനിച്ചു. അതിനിടെയാണ് ഇറാനിലെ ദ്വീപുകളില്‍ ഇടയ്ക്കിടെ ആക്രമണം നടത്തിയത്. ഇന്ന് ഗള്‍ഫ് മേഖലയില്‍ പലയിടത്തും ആശങ്കപ്പെടുത്തുന്ന നീക്കങ്ങളുണ്ടായി.

iran us clash again in middle east-

ഹോര്‍മുസ് കടലിടുക്ക് വഴി കടന്നുപോയ അഞ്ച് കപ്പലുകല്‍ ഇന്ന് ആക്രമിക്കപ്പെട്ടു. ഹോര്‍മുസ് സുരക്ഷിതമാണ് എന്ന് അമേരിക്ക അവകാശപ്പെട്ടിരുന്നു. നിയന്ത്രണം ലംഘിച്ചാല്‍ നടപടിയുണ്ടാകുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരിക്കെയാണ് അഞ്ച് കപ്പലുകള്‍ക്ക് നേരെ ആക്രമണം. അമേരിക്കയുടെ വ്യാജ പാതയില്‍ എത്തിയ കപ്പലുകളാണ് ആക്രമിക്കപ്പെട്ടത് എന്ന് ഇറാന്‍ പറയുന്നു.

കോണ്‍ഗ്രസും മുസ്ലിം ലീഗും തമ്മിലടിച്ചു; ആനക്കര പഞ്ചായത്ത് ഭരണം സിപിഎം കൊണ്ടുപോയി
കോണ്‍ഗ്രസും മുസ്ലിം ലീഗും തമ്മിലടിച്ചു; ആനക്കര പഞ്ചായത്ത് ഭരണം സിപിഎം കൊണ്ടുപോയി

ഹോര്‍മുസില്‍ അമേരിക്കയുടെ രണ്ട് ഡ്രോണുകള്‍ വെടിവെച്ചിട്ടെന്നും ഇറാന്‍ സൈന്യം അവകാശപ്പെട്ടു. അതിനിടെ, ഇറാനിലെ ഖിഷം ദ്വീപില്‍ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി ദ്വീപ് വാസികള്‍ പറഞ്ഞു. ഖിഷം സിറ്റിയോട് ചേര്‍ന്ന മേഖലയിലാണ് നിരവധി സ്‌ഫോടനങ്ങളുണ്ടായത്. സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇറാനുമായി ചര്‍ച്ച നടത്താന്‍ ഖത്തര്‍ തീരുമാനിച്ചു.

ഖത്തറും പാകിസ്താനുമാണ് യുദ്ധം അവസാനിപ്പിക്കാനും സമാധാന പുനസ്ഥാപനത്തിനും വേണ്ടി മധ്യസ്ഥ ശ്രമം തുടരുന്നത്. അമേരിക്കയും ഇറാനും നിലപാടുകള്‍ മയപ്പെടുത്താന്‍ തയ്യാറായിട്ടില്ല. അതുകൊണ്ടുതന്നെ ഖത്തറിന്റെ നീക്കം വിജയിച്ചിട്ടുമില്ല. ഇനിയും യുദ്ധം ആരംഭിക്കുന്നത് മേഖലയുടെ നാശത്തിന് കാരണമാകുമെന്നാണ് ഖത്തര്‍ പറയുന്നത്.

സ്വര്‍ണവില കുറഞ്ഞത് 7320 രൂപ; ജ്വല്ലറികളില്‍ വന്‍ തിരക്ക്, സങ്കടത്തോടെ വ്യാപാരികള്‍, സ്വര്‍ണം ഇനിയും വീഴുമോ
സ്വര്‍ണവില കുറഞ്ഞത് 7320 രൂപ; ജ്വല്ലറികളില്‍ വന്‍ തിരക്ക്, സങ്കടത്തോടെ വ്യാപാരികള്‍, സ്വര്‍ണം ഇനിയും വീഴുമോ

ബഹ്‌റൈനില്‍ ആക്രമണം, ഖിഷം ദ്വീപിലെ ആക്രമണം, ഹോര്‍മുസിലെ അനിഷ്ട സംഭവങ്ങള്‍, ഡ്രോണുകള്‍ വെടിവെച്ചിടല്‍, അമേരിക്കയുടെ മൂന്നാമത്തെ യുദ്ധക്കപ്പല്‍ പശ്ചിമേഷ്യയില്‍ നങ്കൂരമിടല്‍ തുടങ്ങി ഒട്ടേറെ സംഭവങ്ങളാണ് മണിക്കൂറുകള്‍ക്കിടെ മേഖലയില്‍ നടന്നത്. ഈ സാഹചര്യത്തിലാണ് ഖത്തര്‍ ഇന്നു തന്നെ ഇറാനുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്.

'പെണ്ണു കെട്ടാത്തവരുടെ' കണക്കെടുക്കും; കുന്നോത്ത് പറമ്പ് പഞ്ചായത്ത് വേറിട്ട വഴിയില്‍, അമ്മമാരുടെ അപേക്ഷ
'പെണ്ണു കെട്ടാത്തവരുടെ' കണക്കെടുക്കും; കുന്നോത്ത് പറമ്പ് പഞ്ചായത്ത് വേറിട്ട വഴിയില്‍, അമ്മമാരുടെ അപേക്ഷ

ഇറാന്‍ ബഹ്‌റൈനിലെ തങ്ങളുടെ കേന്ദ്രത്തിലേക്ക് നടത്തിയ ആക്രമണം തടഞ്ഞു എന്നാണ് അമേരിക്കന്‍ സൈന്യം അറിയിച്ചത്. സൈനികര്‍ക്കോ സൈനിക ഉപകരണങ്ങള്‍ക്കോ കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നും സൈന്യം അവകാശപ്പെട്ടു. അതേസമയം, ബഹ്‌റൈന് നേരെയുണ്ടായ ആക്രമണത്തെ ജിസിസി രാജ്യങ്ങള്‍ അപലപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma