അറുപതാം പിറന്നാളിന് 5 ദിവസം മാത്രം; ഇന്ത്യൻ പ്രവാസിയെ തേടി 50 ലക്ഷം ദിർഹത്തിന്റെ യുഎഇ ലോട്ടറി!

ദുബായ്: യുഎഇയിൽ മൂന്ന് പതിറ്റാണ്ടിലേറെയായി താമസിക്കുന്ന ഇന്ത്യൻ പ്രവാസിയെ തേടി ലോട്ടറി നേട്ടം. കിഷോർ പാണ്ഡുരംഗ് റാവുവിനെ തേടിയാണ് യുഎഇ ലോട്ടറിയിലൂടെ 50 ലക്ഷം ദിർഹം സമ്മാനം വന്നെത്തിയിരിക്കുന്നത്. തന്റെ അറുപതാം പിറന്നാളിന് വെറും അഞ്ച് ദിവസം മുമ്പാണ് അദ്ദേഹത്തെ തേടി ഈ ഭാഗ്യമെത്തിയത്. ഷാർജയിൽ താമസിക്കുന്ന അദ്ദേഹം 1993ലാണ് ആദ്യമായി യുഎഇയിലെത്തിയത്.

ഒക്ടോബർ മൂന്നിന് നടന്ന യുഎഇ ലോട്ടറിയുടെ ലക്കി ഡേ നറുക്കെടുപ്പിലാണ് കിഷോർ രണ്ടാം സമ്മാനം നേടിയത്. 50 ദിർഹം ചെലവഴിച്ചാണ് അദ്ദേഹം ടിക്കറ്റ് വാങ്ങിയത്. നമ്പറുകൾ തിരഞ്ഞെടുക്കാൻ ലോട്ടറി സംവിധാനത്തിലെ എളുപ്പത്തിലുള്ള തിരഞ്ഞെടുപ്പ് സൗകര്യമാണ് ഉപയോഗിച്ചത്. ദിവസങ്ങളുടെ വിഭാഗത്തിലെ ആറ് നമ്പറുകളും ഒത്തുവന്നതോടെയാണ് 50 ലക്ഷം ദിർഹത്തിന്റെ സമ്മാനത്തിന് അദ്ദേഹം അർഹനായത്.

uae

സമ്മാനത്തുക ലഭിച്ചതോടെ വർഷങ്ങളായി മനസിൽ കൊണ്ടുനടന്ന പല ആഗ്രഹങ്ങളും സാക്ഷാത്കരിക്കാനുള്ള അവസരമാണ് കിഷോറിന് ലഭിച്ചിരിക്കുന്നത്. യുഎഇയുടെ ഗോൾഡൻ വിസയ്ക്ക് അപേക്ഷിക്കുക എന്നതാണ് അദ്ദേഹത്തിന്റെ പ്രധാന ആഗ്രഹങ്ങളിലൊന്ന്. ദുബൈ, അജ്‌മാൻ, ഷാർജ, അബുദാബി എന്നിവിടങ്ങളിൽ താമസിച്ചിട്ടുള്ള കിഷോർ, ഇനി കുടുംബത്തെ ഒരുമിച്ച് യുഎഇയിൽ കൊണ്ടുവരാനും ആഗ്രഹിക്കുന്നു.

സമ്മാനം ലഭിച്ച വിവരം അദ്ദേഹം ആദ്യം കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നില്ല. പിന്നീട് ഭാര്യയോട് സന്തോഷവാർത്ത പങ്കുവെച്ചു. ഭാര്യയ്ക്കും മക്കൾക്കുമൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും കുടുംബത്തെ ഒരുമിപ്പിക്കാനും സമ്മാനത്തുക സഹായിക്കുമെന്നാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്. ഭാര്യയോടൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ യാത്ര ചെയ്യണമെന്ന ദീർഘകാല ആഗ്രഹവും അദ്ദേഹത്തിനുണ്ട്.

സമ്മാനത്തുക എങ്ങനെ വിനിയോഗിക്കണമെന്ന കാര്യത്തിൽ കിഷോർ ഇപ്പോഴും ആലോചിച്ചുവരികയാണ്. ലോട്ടറിയിൽ പങ്കെടുക്കുമ്പോൾ ചെലവിന് വ്യക്തമായ പരിധി നിശ്ചയിക്കണമെന്നും സ്വന്തം സാമ്പത്തിക ശേഷി മനസിലാക്കി മാത്രമേ പണം ചെലവാക്കാവൂ എന്നും അദ്ദേഹം ഓർമിപ്പിച്ചു. യുഎഇയിലെ വാണിജ്യ ഗെയിമിങ് പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന പൊതുവാണിജ്യ ഗെയിമിങ് നിയന്ത്രണ അതോറിറ്റിയുടെ മേൽനോട്ടത്തിലാണ് യുഎഇ ലോട്ടറി പ്രവർത്തിക്കുന്നത്.

കഴിഞ്ഞ വർഷങ്ങളിൽ എല്ലാം തന്നെ യുഎഇ ലോട്ടറിയിലൂടെ മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യക്കാരുടെ ജീവിതം മാറി മറിഞ്ഞിട്ടുണ്ട്. ഇപ്പോൾ അദ്ദേഹത്തിന് ലഭിച്ചത് 50 ലക്ഷം ദിർഹത്തിന്റെ സമ്മാനമാണ്, ഇന്ത്യൻ രൂപ ഏതാണ്ട് 10 കോടിയിൽ അധികം വരുമിത്. നിലവിൽ 12.95 കോടി രൂപയോളമാണ് ഇന്നത്തെ നിലവാരത്തിൽ ഇത് ലഭിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma