കുവൈത്തില്‍ വാഹനാപകടത്തില്‍ 7 ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം, 2 മലയാളികള്‍ക്ക് ഗുരുതര പരുക്ക്
കുവൈത്ത് സിറ്റി: കുവൈത്തില്‍ വാഹനാപകടത്തില്‍ ഏഴ് ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം. സെവന്‍ത് റിംഗ് റോഡിലാണ് അപകടമുണ്ടായത്. നാല് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പ്രാദേശിക കമ്പനിയിലെ ജീവനക്കാരാണ് അപകടത്തില്‍പ്പെട്ടതെന്ന് മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവര്‍ ജോലി സ്ഥലത്ത് നിന്ന് ഒരു മിനി വാനില്‍ മടങ്ങുകയായിരുന്നു.
ഇവരുടെ വാഹനത്തിന് പിന്നിലായി മറ്റൊരു വാഹനം ഇടിച്ചതോടെ നിയന്ത്രണം വിട്ട് പാലത്തില്‍ ഇടിക്കുകയായിരുന്നു. അബ്ദുള്ള അല്‍ മുബാറക് മേഖലയില്‍ വെച്ചായിരുന്നു അപകടം നടന്നത്. പാലത്തിലെ ഡിവൈഡറില്‍ വാഹനം ഇടിച്ചതോടെ ഗുരുതരമായി പരുക്കേറ്റവരാണ് മരിച്ചത്.

ഗുരുതരമായി പരുക്കേറ്റവരില്‍ രണ്ട് മലയാളികളുണ്ട്. ബിനു മനോഹരന്‍, സുരേന്ദ്രന്‍ എന്നിവരാണ് അപകടത്തില്‍ പരുക്കേറ്റ മലയാളികള്‍. രാജ്കുമാര്‍ കൃഷ്ണസ്വാമി, അര്‍മാന്‍ എന്നീ ഇന്ത്യക്കാര്‍ക്കും പരുക്കുണ്ട്.












Click it and Unblock the Notifications