2018ന് ശേഷം രാജ്യം വിട്ടവര്‍ക്ക് ഇപ്പോഴും ശമ്പളം, കണ്ടെത്തലില്‍ ഞെട്ടി കുവൈത്ത്; നടപടി ഇങ്ങനെ
കുവൈത്ത്: രാജ്യം വിട്ടിട്ട് ആറ് വര്‍ഷത്തോളമായവര്‍ക്ക് വരെ ശമ്പളം കിട്ടുന്നുണ്ടെന്ന് കണ്ടെത്തി കുവൈത്തി. വിദ്യാഭ്യാസ മന്ത്രാലയമാണ് ഇക്കാര്യം കണ്ടെത്തിയത്. 2018 മുതല്‍ രാജ്യം വിട്ട മന്ത്രാലയത്തിന്റെ മുന്‍ ജീവനക്കാര്‍ക്ക് ഇപ്പോഴും ശമ്പളം ലഭിക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍. നിലവിലെ വിദ്യാഭ്യാസ മന്ത്രി ഡോ അദില്‍ അല്‍ അദ്വാനി ജീവനക്കാരുടെ ഹാജര്‍ നിരീക്ഷിക്കാന്‍ ഫിംഗര്‍പ്രിന്റ് സംവിധാനം കൊണ്ടുവന്നതോടെയാണ് ഇക്കാര്യം കണ്ടെത്തിയത്.
സിവില്‍ സര്‍വീസ് ബ്യൂറോ സംവിധാനങ്ങള്‍ നിരവധി വ്യക്തികള്‍ തെറ്റായ രീതിയില്‍ ശമ്പളം വാങ്ങുന്നതായും, അതും ഇവര്‍ ആ സമയം രാജ്യത്തിന് പുറത്തായിരുന്നപ്പോഴാണ് ശമ്പളം കൈപ്പറ്റിയതെന്നും കണ്ടെത്തിയതായി അറബിക് ദിനപത്രമായ അല്‍ ജരിദ റിപ്പോര്‍ട്ട് ചെയ്തു.

അനധികൃതമായി ശമ്പളം ലഭിച്ചതിനെ കുറിച്ച് അല്‍ അദ്വാനി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. ഇതിനായി അന്വേഷണ കമ്മിറ്റിയെയും രൂപീകരിച്ചിട്ടുണ്ട്. കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് എതിരെ കര്‍ശനമായ നിയമനടപടിയെടുക്കാനാണ് നിര്‍ദേശം. സുതാര്യത ഉറപ്പാക്കാന്‍ കര്‍ശനമായ നടപടികളാണ് മന്ത്രാലയം സ്വീകരിക്കുന്നത്.
ഇതില്‍ എല്ലാ വകുപ്പുകളിലെയും തൊഴില്‍ റെക്കോര്‍ഡുകള്‍ ഇഴകീറി പരിശോധിക്കുന്നുണ്ട്. അതുപോലെ സ്‌കൂളുകലിലെ രേഖകളും, തൊഴില്‍ ചെയ്യുന്ന സമയവും, ഫിംഗര്‍പ്രിന്റ് സംവിധാനത്തിലൂടെ പരിശോധിക്കുന്നുണ്ട്. ഈ വീഴ്ച്ച എങ്ങനെ സംഭവിച്ചുവെന്നാണ് പരിശോധിക്കുന്നത്. മനപ്പൂര്‍വം മുന്‍ ജീവനക്കാര്‍ക്ക് ശമ്പളം ലഭ്യമാക്കുന്നതാണോ എന്നും അറിയേണ്ടതുണ്ട്.












Click it and Unblock the Notifications