കുവൈത്തില്‍ താല്‍ക്കാലിക തൊഴില്‍ വിസകള്‍ നല്‍കുന്നത് പുനരാരഭിച്ചു; അപേക്ഷിക്കാം ഇങ്ങനെ
കുവൈത്ത് സിറ്റി: ഹ്രസ്വകാലത്തേക്ക് ഒരു വിദേശ ജോലി തേടുകയാണോ? അതും കുവൈത്തില്‍. എങ്കില്‍ ഇതാ ശുഭവാര്‍ത്തയെത്തിരിക്കുകയാണ്. താല്‍ക്കാലിക സര്‍ക്കാര്‍ കരാറുകള്‍ക്കായുള്ള തൊഴില്‍ വിസകള്‍ പുനരാരംഭിച്ചതായി പ്രഖ്യാപിച്ചിരിക്കുകയാണ് കുവൈത്തിലെ പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍(പിഎഎം) ഇത് വര്‍ധിച്ചുവരുന്ന തൊഴില്‍ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും പൊതുമേഖലാ പദ്ധതികളെ പിന്തുണയ്ക്കുന്നതിനുമുള്ള നീക്കമാണ്.
ഒരു വര്‍ഷത്തില്‍ താഴെയായിരിക്കും ഈ വിസകളുടെ കാലാവധി. കഴിഞ്ഞ ആഴ്ച്ചയാണ് ഈ തീരുമാനം പ്രഖ്യാപിച്ചതെങ്കിലും ഇന്ന് മുതലാണ് നിലവില്‍ വരുന്നത്. ഇത് ഇന്ത്യക്കാര്‍ക്ക് അടക്കം വലിയ നേട്ടമാകും.

ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍ സബാഹിന്റെ നിര്‍ദേശപ്രകാരമാണ് വീണ്ടും വിസ പദ്ധതി പുനരാരംഭിച്ചത്. താല്‍ക്കാലിക സര്‍ക്കാര്‍ പദ്ധതികള്‍ക്കായി ഈ വിസകള്‍ ലഭ്യമാവുമെന്ന് നേരത്തെ അല്‍ സബാഹ് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചിരുന്നു. കുവൈത്തിന്റെ തൊഴില്‍ മേഖലയ്ക്ക് കൂടുതല്‍ വൈവിധ്യത നല്‍കാന്‍ ഫ്‌ളെക്‌സിബിളിറ്റിക്കും സഹായിക്കും.
ഹ്രസ്വകാല-പൊതുമേഖല പദ്ധതികള്‍ക്കാണ് കൂടുതല്‍ ഈ വിസകള്‍ ഉപകാരപ്പെടുകയെന്ന് പിഎംഎം എക്‌സില്‍ കുറിച്ചു. ഒരു വര്‍ഷത്തില്‍ താഴെ കാലാവധിയുടെ സര്‍ക്കാര്‍ കരാറുകള്‍ ധാരാളം കുവൈത്തിലുണ്ട്. ഹ്രസ്വകാല സര്‍ക്കാര്‍ അസൈന്‍മെന്റുകള്‍ക്കായി വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ പ്രവേശനം സുഗമമാക്കുന്നതിന് വിസകള്‍ക്കുള്ള അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്.
വര്‍ക്കിംഗ് വിസകള്‍ എന്തെല്ലാം ആവശ്യം?
കുവൈത്തില്‍ വര്‍ക്കിങ് വിസയ്ക്ക് അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ? അതിന് ചില കാര്യങ്ങള്‍ ആവശ്യമാണ്. ആക്ടീവായ പാസ്‌പോര്ട്ട് നിങ്ങള്‍ക്കുണ്ടായിരിക്കണം. കാലാവധി കഴിയാന്‍ ചുരുങ്ങിയത് ആറ് മാസമെങ്കിലും ബാക്കിയുണ്ടായിരിക്കണം. കുവൈത്ത് വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നുള്ള വിസ ആപ്ലിക്കേഷനും ആവശ്യമാണ്.
പാസ്‌പോര്ട്ട സൈസ് ഫോട്ടോ, എച്ച്‌ഐവി-എയിഡ്‌സ് പരിശോധനാ ഫലം, നിങ്ങളുടെ ആരോഗ്യനില മികച്ചതാണെന്ന് സാക്ഷ്യപ്പെടുത്തുന്ന ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റ്, ക്രിമിനല്‍ റെക്കോര്‍ഡുകളില്ലെന്ന് തെളിയിക്കുന്ന പോലീസ് ക്ലിയറന്‍സ് എന്നിവയാണ് വിസയ്ക്ക് അപേക്ഷിക്കുന്നതിനായി വേണ്ടത്.
ഈ രേഖകള്‍ സമര്‍പ്പിച്ചാല്‍ നോ ഒബജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നിങ്ങള്‍ക്ക് ലഭിക്കും. ഇതിലൂടെ കുവൈത്തിലേക്കുള്ള പ്രവേശനം സാധ്യമാകും. കുവൈത്തില്‍ നിങ്ങള്‍ക്ക് റെസിഡന്‍സി വിസയും ലഭിക്കും. ഇതുണ്ടെങ്കില്‍ മാത്രമേ കുവൈത്ത് സിവില്‍ ഐഡിക്ക് അപേക്ഷിക്കാനാവൂ. മുപ്പത് ദിവസത്തിനുള്ളില്‍ ഇത് ലഭ്യമാവും.
നിങ്ങളുടെ കമ്പനിയുടമ വര്‍ക്ക് പെര്‍മിറ്റിന്റെ കോപ്പി ഇന്ത്യയിലെ കുവൈത്ത് എംബസിയിലേക്കാണ് അയക്കുക. ആവശ്യമെങ്കില്‍ ചിലപ്പോള്‍ എംബസി സന്ദര്‍ശിക്കേണ്ടി വരും. എംബസി ഇല്ലെങ്കില്‍ തൊഴില്‍ ഉടമ വര്‍ക്ക് പെര്‍മിറ്റ് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിനാണ് സമര്‍പ്പിക്കുക.












Click it and Unblock the Notifications