Get Updates
Get notified of breaking news, exclusive insights, and must-see stories!

റമദാൻ പ്രമാണിച്ച് യുഎഇയിൽ വമ്പൻ ഓഫറുകൾ; 65 ശതമാനം വിലക്കുറവുമായി ലുലു ഗ്രൂപ്പും, ഒപ്പം മറ്റ് കമ്പനികളും

പ്രവാസികൾക്ക് ഉൾപ്പെടെ ആശ്വാസമായി കൊണ്ട് വിശുദ്ധ റമദാൻ മാസത്തിന് മുന്നോടിയായി യുഎഇയിലെ പ്രമുഖ റീട്ടെയിൽ സ്ഥാപനങ്ങൾ വൻ വിലക്കിഴിവുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ആയിരക്കണക്കിന് ഉൽപ്പന്നങ്ങൾക്ക് 70 ശതമാനം വരെ കിഴിവുകളാണ് ലഭ്യമാകുന്നത്. ഉൽപ്പന്നങ്ങളുടെ വില ഒരു ദിർഹം മുതലാണ് ആരംഭിക്കുന്നത്. ഫെബ്രുവരി 18-നോ 19-നോ റമദാൻ ആരംഭിക്കുമെന്നാണ് കരുതുന്നത്. ഇതിന് ശേഷമായിരിക്കും ഉപഭോക്താക്കൾക്ക് കൂടുതൽ ഓഫറുകൾ ലഭ്യമാവുക.

പഴങ്ങൾ, പാനീയങ്ങൾ, വ്യക്തിഗത ശുചിത്വ ഉൽപ്പന്നങ്ങൾ, അടുക്കള ഉപകരണങ്ങൾ തുടങ്ങി പലതരം ഉൽപ്പന്നങ്ങൾക്ക് കിഴിവുകൾ ലഭ്യമാണ്. അവശ്യസാധനങ്ങൾ, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്‌സ്, വ്യക്തിഗത പരിചരണ വസ്‌തുക്കൾ എന്നിവയുൾപ്പെടെയുള്ളവയ്ക്ക് ഓൺലൈൻ, ഓഫ്‌ലൈൻ സ്‌റ്റോറുകളിൽ ആകർഷകമായ ഓഫറുകൾ ലഭിക്കുമെന്നതാണ് ശ്രദ്ധേയമായ കാര്യം.

uaelulugroupoffers

ഓഫർ പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പും

റീട്ടെയിൽ ഭീമനായ ലുലു ഗ്രൂപ്പ് 5500-ൽ അധികം പലചരക്ക്, ഇലക്ട്രോണിക്‌സ്, വീട്ടുപകരണങ്ങൾ ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾക്ക് 65 ശതമാനം വരെ കിഴിവ് പ്രഖ്യാപിച്ചു. 300 അവശ്യവസ്‌തുക്കൾക്ക് വില വർധിപ്പിക്കില്ലെന്നും ലുലു അറിയിച്ചു. 'ഹെൽത്തി റമദാൻ', 'ഡേറ്റ്സ് ഫെസ്‌റ്റിവൽ', 'സ്വീറ്റ് ട്രീറ്റ്സ്' തുടങ്ങിയ പദ്ധതികളും ലുലു നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

കൂടാതെ പുതിയ ഭക്ഷ്യവസ്‌തുക്കൾ, ഇഫ്‌താർ ആവശ്യവസ്തുക്കൾ, ഫാഷൻ, ഇലക്ട്രോണിക്‌സ്, വീട്ടുപകരണങ്ങൾ എന്നിവയ്ക്ക് ലുലുവിന്റെ എല്ലാ സ്‌റ്റോറുകളിലും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും അഗ്രഗേറ്റർ ചാനലുകളിലും ആകർഷകമായ ഓഫറുകൾ ലഭ്യമാക്കും. ഉപഭോക്താക്കൾക്ക് റമദാൻ കാലത്ത് ഇത് വലിയ ലാഭമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ.

ഓഫറുകളുമായി മറ്റ് കമ്പനികളും

ആമസോൺ ജനുവരി 27 മുതൽ ഫെബ്രുവരി 14 വരെ യുഎഇയിലെ ഉപഭോക്താക്കൾക്കായി നല്ല ഓഫറുകൾ അവതരിപ്പിച്ചിട്ടുണ്ട്. പ്രാദേശികവും അന്തർദേശീയവുമായ ബ്രാൻഡുകളിൽ കിഴിവുകൾ ലഭ്യമാണ്. തൽക്ഷണ ഡിസ്‌കൗണ്ടുകൾക്കും ഇഎംഐ സൗകര്യങ്ങൾക്കുമായി ആമസോൺ ബാങ്കുകളുമായി സഹകരിച്ചുപോരുന്നു. സൗകര്യപ്രദമായ ഡെലിവറി ഓപ്ഷനുകളും നൽകുന്നു.

നിത്യോപയോഗ സാധനങ്ങളിൽ 50 ശതമാനം വരെ ലാഭം നേടാമെന്ന് ആമസോൺ അറിയിച്ചു. പാചക അവശ്യവസ്‌തുക്കൾ, പലചരക്ക് സാധനങ്ങൾ, വീട്ടുപകരണങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, ആമസോൺ നൗവിൽ ആദ്യ മൂന്ന് ഓർഡറുകൾക്ക് 30 ശതമാനം വരെയും, തുടർന്നുള്ള ഓർഡറുകൾക്ക് 20 ശതമാനം വരെയും ഉപഭോക്താക്കൾക്ക് കിഴിവ് ലഭിക്കും.

അബുദാബി ആസ്ഥാനമായുള്ള എഡിസിഒഒപി, റമദാന്റെ ഭാഗമായി 20 ദശലക്ഷം ദിർഹം നിക്ഷേപം പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി വിലക്കുറവും ഉണ്ടാവും. 4000-ൽ അധികം ഉൽപ്പന്നങ്ങൾക്ക് 60 ശതമാനം വരെ ലാഭവും 1500 പ്രധാന ഉൽപ്പന്നങ്ങളുടെ വില കുറയ്ക്കലും ഇതിൽ ഉൾപ്പെടുന്നു. ഇത് ഉപഭോക്താക്കൾക്ക് വലിയ പ്രയോജനം നൽകും.

കൂടാതെ ഈ മുൻനിര റീട്ടെയിലർ 30,000 സൗജന്യ ഇഫ്‌താർ ഭക്ഷണപ്പൊതികൾ കൂടി വിതരണം ചെയ്യും. 99 ദിർഹം, 149 ദിർഹം എന്നീ വിലകളിലുള്ള 12,000 റമദാൻ അവശ്യസാധന കിറ്റുകളും സ്‌റ്റോറുകളിലൂടെയും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെയും ലഭ്യമാക്കും. തദ്ദേശീയ ഉൽപ്പന്നങ്ങളും ബ്രാൻഡുകളും പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്നവയും പ്രദർശിപ്പിക്കാൻ എമിറാത്തി വനിതാ സംരംഭകർക്ക് ഇത് വേദി ഒരുക്കും.

കൂടാതെ അൽ മായ സൂപ്പർമാർക്കറ്റുകൾ തിരഞ്ഞെടുക്കപ്പെട്ട വിഭാഗങ്ങളിൽ 25 ശതമാനം മുതൽ 40 ശതമാനം വരെ കിഴിവുകൾ നൽകുന്നുണ്ട്. അവശ്യസാധനങ്ങൾക്കും ഉയർന്ന ഡിമാൻഡുള്ള ഉൽപ്പന്നങ്ങൾക്കും ഉപഭോക്താക്കൾക്ക് വലിയ ലാഭം നൽകുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഭക്ഷ്യവസ്‌തുക്കൾ, പാനീയങ്ങൾ, ദൈനംദിന ഗാർഹിക അവശ്യവസ്‌തുക്കൾ എന്നിവയുൾപ്പെടെ 300-ൽ അധികം ഉൽപ്പന്നങ്ങൾക്ക് റമദാൻ ആവശ്യങ്ങൾക്കനുസരിച്ച് കമ്പനി കിഴിവ് നൽകും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+