ഈ നേട്ടം ലുലുവിന് മാത്രം സ്വന്തം: സൗദിയുടെ പ്രത്യേക പരിഗണന; മലയാളി ഹാജിമാർക്കുള്‍പ്പെടെ സഹായം
മക്ക: സൗദി അറേബ്യയിലെ പ്രവർത്തനങ്ങള്‍ ഈ വർഷം കൂടുതല്‍ ശക്തമാക്കുമെന്ന് ലുലു ഗ്രൂപ്പ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി പുണ്യനഗരങ്ങളായ മക്കയിലും മദീനയിലും അടക്കം പുതിയ സ്റ്റോറുകളും തുറന്ന് കഴിഞ്ഞു. ഇപ്പോഴിതാ ലക്ഷക്കണക്കിന് തീർത്ഥാടകർ എത്തുന്ന ഹജ്ജുമായി ബന്ധപ്പെട്ട് മിന, അറഫ, മുസ്ദലിഫ എന്നിവിടങ്ങളിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളോട് ചേർന്ന് പുതിയ റീട്ടെയിൽ സ്റ്റോറുകളും തുറന്നിരിക്കുകയാണ്. സ്റ്റോറുകള്‍ എല്ലാം തന്നെ ഇതിനോടകം തന്നെ പ്രവർത്തനം ആരംഭിച്ച് കഴിഞ്ഞു.
കേരളത്തില്‍ നിന്നും പോയ തീർത്ഥാടകർക്ക് ഉള്‍പ്പെടെ ലുലുവിന്റെ സേവനം പുണ്യനഗരത്തില്‍ ഉപയോഗപ്പെടുത്താനാകും. തീർത്ഥാടകർക്ക് ഭക്ഷണം, പാനീയങ്ങൾ, വ്യക്തിഗത പരിചരണ ഉൽപ്പന്നങ്ങൾ തുടങ്ങിയ അവശ്യവസ്തുക്കൾ ഇവിടെ എളുപ്പത്തിൽ ലഭ്യമായിരിക്കും. മക്ക സിറ്റിയിലെ റോയൽ കമ്മിഷന്റെ മേൽനോട്ടത്തിൽ കിദാൻ ഡെവലപ്മെന്റ് കമ്പനിയുമായി സഹകരിച്ചാണ് ലുലു സ്റ്റോറുകളുടെ പ്രവർത്തനം.

മക്ക സിറ്റിയിലെയും പുണ്യസ്ഥലങ്ങളിലെയും റോയൽ കമ്മിഷന്റെ മേൽനോട്ടത്തിൽ, കിദാൻ ഡെവലപ്മെന്റ് കമ്പനിയുടെ എക്സിക്യൂട്ടീവ് മാനേജർ മുഹമ്മദ് അൽ - മെജ്മാജും ലുലു ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് അഡ്മിനിസ്ട്രേഷൻ മാനേജർ ബഷാർ നസീർ അൽ-ബേഷറും തമ്മിൽ ഒപ്പുവെച്ച കരാറിന്റെ ഭാഗമായാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കിയതെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.
പുണ്യസ്ഥലങ്ങളോട് ചേർന്നുള്ള പരമ്പരാഗത വിപണികളെ ആധുനികവൽക്കരിക്കുന്നതിനും തീർത്ഥാടകർക്ക് മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും സംഘടിത റീട്ടെയിൽ സേവനങ്ങളും നൽകുന്നതിനും കിദാൻ ഡെവലപ്മെന്റ് കമ്പനി വലിയ പ്രധാന്യമാണ് കൊടുക്കുന്നത്. ഹജ്ജ് അനുഭവം മെച്ചപ്പെടുത്തുന്നതിനുള്ള സൗദി വിഷൻ 2030-ന്റെ പ്രധാന ലക്ഷ്യങ്ങളുടെ ഭാഗമായി കൂടിയാണ് ഇത്തരമൊരു സംരഭം. സംരംഭം, പൊതു-സ്വകാര്യ മേഖലകളുടെ സഹകരണത്തിലൂടെ തീർത്ഥാടകർക്ക് മെച്ചപ്പെട്ട സേവനങ്ങൾ നൽകുന്നതിനുള്ള ഒരു മാതൃകയാണെന്നും അധികൃതർ വ്യക്തമാക്കുന്നു.
ഈ വർഷം 122000-ത്തിലധികം ഇന്ത്യൻ തീർത്ഥാടകർ ഹജ്ജിനായി പുറപ്പെട്ടുവെന്നാണ് കണക്ക്. ഇതിൽ 16000-ത്തിലധികം പേരും കേരളത്തിൽ നിന്നുള്ളവരാണ്. വൈവിധ്യമാർന്ന തീർത്ഥാടക സമൂഹത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പ്രത്യേക ശ്രദ്ധ നല്‍കുന്ന ലുലു സ്റ്റോറുകളില്‍ എല്ലാ ജനവിഭാഗങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന തരത്തിലുള്ള ഉത്പന്നങ്ങള്‍ തയ്യാറാക്കിയിട്ടുണ്ടാകും.
ഏറ്റവും വലിയ പ്രത്യേകത എന്താണെന്ന് വെച്ചാല്‍പുണ്യസ്ഥലങ്ങളോട് വളരെ അടുത്തായി പ്രവർത്തിക്കുന്ന ആദ്യത്തെ പ്രധാന റീട്ടെയിലർമാരിൽ ഒന്നായി ലുലു മാറിയിരിക്കുന്നു എന്നതാണ്. ഗള്‍ഫ് മേഖലയില്‍ പ്രത്യേകിച്ച്, സൗദി അറേബ്യയിലേയും മറ്റും ലുലുവിന്റെ പ്രാധാന്യവും ഇത് എടുത്ത് കാണിക്കുന്നു.
അതേസമയം, ലുലു ഗ്രൂപ്പിന്റെ ഈ സംരംഭത്തിന് പുറമേ, സൗദി അറേബ്യ ഹജ്ജ് അനുഭവം മെച്ചപ്പെടുത്തുന്നതിന് നിരവധി മറ്റ് നടപടികളും സ്വീകരിച്ചിട്ടുണ്ട്. മിന, അറഫ, മുസ്ദലിഫ എന്നിവിടങ്ങളിൽ 28000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള വിശ്രമ കേന്ദ്രങ്ങൾ, 86 എമർജൻസി, പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾ, 135 പ്രഷർ ടാങ്ക് സൈറ്റുകൾ എന്നിവയും സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ, 50,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള മിനയിലെ നടപ്പാതകളിലും 60,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള അറഫയിലും ഷേഡിംഗ്, കൂളിംഗ് സംവിധാനങ്ങളും ഏർപ്പെടുത്തി.
സഊദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ തന്നെ ഹജ്ജ് തീർത്ഥാടകർക്കായി ഒരുക്കിയ സൗകര്യങ്ങൾ വിലയിരുത്താൻ ഇന്ന് മിനയിലെ തമ്പുകളിലെത്തി. തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനും സഊദി ഭരണാധികാരിയുമായ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിന്റെ നിർദേശാനുസരണമായിരുന്നു ഈ സന്ദർശനം. മിനയിലും പുണ്യസ്ഥലങ്ങളിലും ഹാജിമാർക്ക് ഒരുക്കിയ സൗകര്യങ്ങളും അവർക്ക് കർമങ്ങൾ സുരക്ഷിതവും സൗകര്യപ്രദവുമായി നിർവഹിക്കാനുള്ള സേവനങ്ങളും കിരീടാവകാശി പരിശോധിച്ചു.
-
യുഎഇയിൽ യുദ്ധം മാത്രമല്ല അടുത്ത പണി വരുന്നു; താപനില കുറയും, മഴയ്ക്ക് സാധ്യത, യാത്രക്കാർ ജാഗ്രത പാലിക്കുക -
ഈദ് നമസ്കാരം പള്ളിക്കുള്ളില്‍ മാത്രം മതി; തുറസായ സ്ഥലത്തെ പ്രാര്‍ത്ഥന വിലക്കി യുഎഇ -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
ഈദുല്‍ ഫിതര് മാര്‍ച്ച് 20നാണോ? സൗദി അറേബ്യയിലും കേരളത്തിലും ഒരേ ദിവസമാകുമോ പെരുന്നാള്‍ -
പെരുന്നാൾ നിലാവിൽ യുദ്ധത്തിന്റെ കരിനിഴൽ; ഗൾഫിലെ ഈദ് ആഘോഷങ്ങൾ ഇങ്ങനെ -
പ്രതീക്ഷിക്കാത്ത സമയത്ത് ധനം കൈവശം വന്നുചേരും, സ്ഥലം വാങ്ങും, കൃഷിയിൽ നിന്ന് വരുമാനം, നാൾഫലം -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം'












Click it and Unblock the Notifications