ഗൾഫിൽ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ ലുലു; ബഹ്റൈനിലേക്ക് പ്രത്യേക വിമാനത്തിൽ പഴം, പച്ചക്കറി എത്തിച്ചു
ദുബായ്: പശ്ചിമേഷ്യൻ സംഘർഷത്തിൽ കഷ്‌ടത അനുഭവിക്കുന്ന ഇന്ത്യൻ പ്രവാസികൾക്ക് ഉൾപ്പെടെ വലിയ ആശ്വാസമേകി, ഗൾഫിൽ ആവശ്യസാധനങ്ങളുടെ സുഗമമായ ലഭ്യത ഉറപ്പാക്കാൻ നടപടി സ്വീകരിച്ച് ലുലു. ഇതിന്റെ ഭാഗമായി കൂടുതൽ ഗൾഫ് രാഷ്ട്രങ്ങളിലേക്ക് പ്രത്യേക വിമാനങ്ങളിൽ ഭക്ഷ്യോത്പന്നങ്ങൾ ലുലു എത്തിച്ചു. കേരളത്തിൽ നിന്നുള്ള പഴം, പച്ചക്കറി ഉൾപ്പടെയാണ് ഗൾഫിലെ ലുലു സ്‌റ്റോറുകളിലേക്ക് പ്രത്യേക വിമാനങ്ങളിൽ ലഭ്യമാക്കുന്നത്.
യുഎഇക്കും കുവൈത്തിനും പിന്നാലെ ബഹ്റൈനിലേക്കും ഭക്ഷ്യോത്പന്നങ്ങൾ ലഭ്യമാക്കിയാണ് ലുലുവിന്റെ കരുതൽ. കൊച്ചിയിൽ നിന്ന് 5.5 ടൺ പഴം പച്ചക്കറി, മുംബൈയിൽ നിന്ന് 6 ടൺ പഴം പച്ചക്കറി, തായ്‌ലാൻഡിൽ നിന്ന് 15.6 ടൺ പഴം പച്ചക്കറി, കരിക്ക്, ജ്യൂസ് അടക്കം ദമ്മാം വിമാനത്താവളം വഴി ബഹ്റൈനിലേക്ക് എത്തിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം കുവൈത്തിലേക്ക് 82 ടൺ ഭക്ഷ്യോത്പന്നങ്ങൾ ഇന്ത്യയിൽ നിന്ന് എത്തിച്ചിരുന്നു. കേരളത്തിൽ നിന്ന് ഉൾപ്പടെ 32 ടൺ പഴം പച്ചക്കറി ഉത്പന്നങ്ങൾ കൊച്ചിയിൽ നിന്നും, ഇറച്ചി ഉത്പന്നങ്ങൾ അടക്കം ഡൽഹിയിൽ നിന്ന് 50 ടൺ ഭക്ഷ്യോത്പന്നങ്ങളുമാണ് കുവൈറ്റ് എയർവേസിന്റെ പ്രത്യേക വിമാനങ്ങളിൽ കുവൈത്തിലേക്ക് എത്തിച്ചത്.
ദിവസങ്ങൾക്ക് മുമ്പ് കേരളത്തില്‍ നിന്നുള്ള 80 ടണ്‍ പഴം, പച്ചക്കറികളും ഡൽഹിയിൽ നിന്ന് 80 ടൺ ഇറച്ചി ഉത്പന്നങ്ങളും യുഎഇയിലേക്ക് ലുലു എത്തിച്ചിരുന്നു. 8 ദിവസത്തിനിടെ ഇരുപതോളം വിമാനങ്ങളിലായി ലോകത്തെ വിവിധയിടങ്ങളിൽ നിന്നുള്ള ഭക്ഷ്യോപന്നങ്ങൾ ജിസിസി വിപണികളിലേക്ക് ലുലു ലഭ്യമാക്കിയിരുന്നു. കൂടാതെ, വരും ദിവസങ്ങളിലും കൂടുതൽ സർവീസുകൾ നടത്താനാണ് ലുലുവിന്റെ തീരുമാനം.
ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ഇന്ത്യയിലെ കർഷകർക്കും ഭക്ഷ്യ കയറ്റുമതി മേഖലയ്ക്കും വലിയ ആശ്വാസമാകുന്നത് കൂടിയായി ലുലുവിന്റെ നീക്കം. കാർഷിക കയറ്റുമതി രംഗത്തിനും ഉണർവേകുന്നതാണ് ഈ നടപടി. അവശ്യ ഉത്പന്നങ്ങളുടെ കൃത്യമായ ലഭ്യതയും വിലസ്ഥിരതയും ലുലു ഉറപ്പാക്കിയിട്ടുണ്ടെന്നും, ആശങ്കയുടെ ആവശ്യമില്ലെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി നേരത്തെ വ്യക്തമാക്കിയിരുന്നു.
യുഎസ്, ഇസ്രായേൽ-ഇറാൻ സംഘർഷത്തിൽ വലയുന്ന ഇന്ത്യൻ പ്രവാസികൾക്കും, കയറ്റുമതി മന്ദഗതിയിൽ ആയതോടെ കഷ്‌ടത്തിലായ രാജ്യത്തെ കർഷകർക്കും ഒരുപോലെ ഗുണമാവുന്ന നീക്കമാണ് ലുലു ഗ്രൂപ്പിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നത്. റമദാൻ മാസത്തിൽ കയറ്റുമതി കുറഞ്ഞതോടെ കർഷകരും ആവശ്യത്തിന് ഭക്ഷ്യ വസ്‌തുക്കൾ ഇല്ലാതെ പ്രവാസികളും ബുദ്ധിമുട്ടരുത് എന്ന ഉദ്ദേശത്തോടെയാണ് ലുലു ഗ്രൂപ്പ് കൂടുതൽ വിമാന സർവീസുകളിലൂടെ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നത്.
-
യുഎഇയിൽ കനത്ത മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത; കടൽ പ്രക്ഷുബ്ധമാവും, യാത്രക്കാർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം -
യുഎഇ നിവാസികളുടെ ശ്രദ്ധയ്ക്ക്; വെള്ളിയാഴ്ച വരെ മഴ തുടരാൻ സാധ്യത, പൊടിക്കാറ്റിനെയും സൂക്ഷിക്കണം, കാഴ്ച മറയും -
ഖത്തറിന്റെ ആ മോഹം നടന്നേക്കില്ല; 10000 കോടിക്ക് 5 പദ്ധതി മതിയാകില്ല, പ്ലാന്‍ ബി കണ്ടെത്തിയേക്കും -
ട്രംപിന്റെ ബിസിനസ് ബുദ്ധി? 20 മിനുട്ടില്‍ 840 കോടിയുടെ ലാഭം, ഇറാന് പ്രഖ്യാപനം വ്യാജമോ -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സൗദി അറേബ്യ സ്ഥാപിക്കുന്നതിന് മുമ്പ് മക്കയും മദീനയും ഭരിച്ചത് ആര്? തുര്‍ക്കിക്ക് ഇവിടെ എന്തുകാര്യം -
യുഎഇയിൽ പ്രളയസമാനമായ മഴ; വരും മണിക്കൂറുകളിൽ അതീവ ജാഗ്രതാ നിർദ്ദേശം! -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില











Click it and Unblock the Notifications