ബിഗ് ടിക്കറ്റിൽ ഇക്കുറിയും മലയാളി തിളക്കം; നറുക്കടിച്ചത് കൊല്ലം സ്വദേശിക്ക്, സമ്മാനത്തുകയായി എത്ര കിട്ടും?
അബുദാബി: ബിഗ് ടിക്കറ്റിൽ കൊല്ലം സ്വദേശി അടക്കമുള്ള മൂന്ന് ഇന്ത്യക്കാർക്ക് സമ്മാനം. പ്രതിവാര നറുക്കെടുപ്പിലാണ് മലയാളി ഉൾപ്പെടെയുള്ളവർക്ക് ഭാഗ്യം തെളിഞ്ഞത്. ദുബായിൽ കഴിഞ്ഞ ഏഴ് വർഷമായി പർച്ചേസ് ഓഫീസറായി ജോലി ചെയ്യുന്ന കൊല്ലം സ്വദേശി അജയ് കൃഷ്‌ണകുമാർ ജയൻ (32) ആണ് ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 50,000 ദിർഹം സമ്മാനം ലഭിച്ച മലയാളി. കഴിഞ്ഞ ഒരു വർഷമായി ബിഗ് ടിക്കറ്റ് എടുക്കാറുള്ള അജയെ ഇപ്പോഴാണ് ഭാഗ്യം തേടിയെത്തിയത്.
തന്റെ പത്തോളം വരുന്ന സുഹൃത്തുകൾക്ക് ഒപ്പമാണ് അജയ് പതിവായി ബിഗ് ടിക്കറ്റ് എടുക്കാറുള്ളത്. താൻ വിജയിയാണെന്ന് അറിയിച്ചുള്ള ഫോൺകോൾ ലഭിച്ചപ്പോൾ ഞെട്ടിത്തരിച്ചുപോയെന്നാണ് അജയ് പറയുന്നത്. അപ്രതീക്ഷിത വിജയത്തിൽ ഒന്നും പറയാനായില്ലെന്നും സമ്മാനത്തുക സുഹൃത്തുക്കൾക്കൊപ്പം വീതിക്കുമെന്നും അജയ് കൃഷ്‌ണൻ പറയുന്നത്. നറുക്കടിച്ചെങ്കിലും ഇനിയും ബിഗ് ടിക്കറ്റ് വാങ്ങുന്നത് തുടരാനാണ് അജയുടെ തീരുമാനം.

ഇത്തവണ ബിഗ് ടിക്കറ്റിന്റെ ജൂലൈ മാസത്തിന്റെ മൂന്നാമത്തെ വീക്കിലി ഇ-ഡ്രോയാണ് കഴിഞ്ഞ ദിവസം ആവേശകരമായി നടന്നത്. ഇതിൽ നാല് ഭാഗ്യശാലികളെയാണ് ഇത്തവണ വിജയികളായി തിരഞ്ഞെടുത്തിരിക്കുന്നത്. അജയ് ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർക്ക് പുറമേ സമ്മാനം നേടിയ മറ്റൊരാൾ ബംഗ്ലാദേശ് പൗരനാണ്. ഓരോരുത്തർക്കും 50000 ദിർഹം വീതമാണ് സമ്മാന തുകയായി ലഭിക്കുക, എന്ന് വച്ചാൽ 11 ലക്ഷത്തിൽ അധികം രൂപ.
വിജയിച്ച മറ്റ് ഇന്ത്യക്കാർ
സൗദി അറേബ്യയിൽ 15 വർഷമായി സേഫ്റ്റി ഓഫിസറായി ജോലി ചെയ്യുന്ന സമീർ അഹമ്മദ്, സുസ്‌മിത എന്നിവരാണ് സമ്മാനം നേടിയ മറ്റ് രണ്ട് ഇന്ത്യക്കാർ. ഓഫറിൽ ലഭിച്ച സൗജന്യ ടിക്കറ്റിലൂടെയാണ് സമീറിന് സമ്മാനം ലഭിച്ചതെന്ന പ്രത്യേകത കൂടിയുണ്ട്. സമ്മാനത്തുക കൊണ്ട് തന്റെ കുടുംബത്തെ സൗദിയിലേക്ക് കൊണ്ടുവരാനും നിലവിലുള്ള വായ്‌പകൾ തിരിച്ചടക്കാനുമാണ് തീരുമാനമെന്ന് സമീർ പറയുന്നു.
ഹൈദരാബാദ് സ്വദേശിയാണ് സമീർ. ബിഗ് ടിക്കറ്റിൽ ഭാഗ്യം പരീക്ഷിക്കാൻ തുടങ്ങിയിട്ട് വെറും മൂന്ന് മാസം ആവുമ്പഴേക്കും സമീറിനെ തേടി ലക്ഷങ്ങളാണ് സമാനമായി എത്തിയിരിക്കുന്നത്. ബണ്ടിൽ ഓഫറിലൂടെ ലഭിച്ച മൂന്നു ടിക്കറ്റുകളിലൊന്നാണ് സമീറിനെ സമ്മാനത്തിന് അർഹനാക്കിയത്. മുഹമ്മദ് ഖോർസെദ് ആലം എന്നാണ് സമ്മാനത്തിന് അർഹനായ ബംഗ്ലാദേശ് പൗരന്റെ പേര്.
ബിഗ് ടിക്കറ്റ് ആവേശം ശക്തമാവുന്നു
ബിഗ് ടിക്കറ്റിന്റെ ജൂലൈ മാസത്തെ പ്രൊമോഷനുകൾ അവസാന ആഴ്ച്ചയിലേക്ക് കടക്കുകയാണ് ഇപ്പോൾ. ഇതിന്റെ ഭാഗമായുള്ള ഗ്രാൻഡ് പ്രൈസ് ഡ്രോ നടക്കുക ഓഗസ്‌റ്റ് 3-നാണ്. ഒരു വിജയി മാത്രമല്ല അന്നുണ്ടാകുക. ആറ് ഭാഗ്യശാലികൾക്ക് കൂടെ സമാശ്വാസമായി 50,000 ദിർഹം വീതം നേടാനാവും എന്നതാണ് പ്രധാന കാര്യം.












Click it and Unblock the Notifications