Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; പ്രതിവാര ഇ-ഡ്രോയിൽ സമ്മാനം നേടി പ്രവാസി, 25,000 ദിർഹം കിട്ടും

ദുബായ്: ബിഗ് ടിക്കറ്റിന്റെ മെയ് മാസത്തിലെ മൂന്നാമത്തെ പ്രതിവാര ഇ-ഡ്രോയിൽ ദിർഹം 25,000 വീതം നാല് വിജയികൾക്ക് സമ്മാനം ലഭിച്ചതിൽ മലയാളി പ്രവാസിയും. ഈദ് അൽ അദ്ഹ ദിനത്തിൽ നടന്ന 287-ാം നറുക്കെടുപ്പിൽ ഷാർജയിൽ മുപ്പതുവർഷമായി താമസിക്കുന്ന പാകിസ്ഥാൻ സ്വദേശിയായ സൈറ്റ് സൂപ്പർവൈസറും, സുഹൃത്തുക്കളോടൊപ്പം ടിക്കറ്റെടുത്ത ബംഗ്ലാദേശ് നിർമ്മാണത്തൊഴിലാളിയും, അവധിക്കായി നാട്ടിലുണ്ടായിരുന്ന ഒരു മലയാളി പ്രവാസിയും, ഖത്തറിലെ ഒരു ഫിലിപ്പീനി പൗരനുമാണ് ഓൺലൈൻ ടിക്കറ്റുകളിലൂടെ ഭാഗ്യം നേടിയത്.

യുഎഇ നിവാസിയായ ഇന്ത്യൻ പ്രവാസി ആരീപ്പുറത്ത് ഷാനവാസ് അബ്‌ദുൾറഹിമാൻ, അവധിക്കാലത്ത് ഇന്ത്യയിലായിരിക്കുമ്പോൾ ആയിരുന്നു വിജയവാർത്ത അറിഞ്ഞത്. നാട്ടിലേക്കുള്ള അദ്ദേഹത്തിന്റെ യാത്രാനുഭവത്തെ ഇത് കൂടുതൽ അവിസ്‌മരണീയമാക്കി. 287-233906 എന്ന ടിക്കറ്റ് ഓൺലൈനായി വാങ്ങിയ ഷാനവാസ്, ബിഗ് ടിക്കറ്റിലൂടെ ഭാഗ്യം നേടിയ നിരവധി ദീർഘകാല യുഎഇ താമസക്കാരിൽ ഒരാളാൾ കൂടിയാണ്.

big ticket

25,000 ദിർഹം (ഏകദേശം ആറര ലക്ഷത്തിലേറെ ഇന്ത്യൻ രൂപ) വീതമാണ് സമ്മാനാർഹർക്ക് ലഭിച്ചത്.
മുഹമ്മദ് അൻവർ ഉൽ ഹഖ് എന്ന 48 വയസുകാരൻ പാകിസ്ഥാൻ സൈറ്റ് സൂപ്പർവൈസർക്ക് ഈ വിജയം നീണ്ട കാത്തിരിപ്പിന് ശേഷമാണ് വന്നെത്തിയത്. കഴിഞ്ഞ 30 വർഷമായി ഷാർജയെ സ്വന്തം വീടാക്കി മാറ്റിയ അദ്ദേഹം, 20 വർഷമായി എല്ലാ മാസവും 10 സഹപ്രവർത്തകരുമായി ചേർന്ന് ബിഗ് ടിക്കറ്റ് വാങ്ങാറുണ്ടായിരുന്നു. സ്ഥിരോത്സാഹം ഒടുവിൽ വിജയത്തിലെത്തിക്കുമെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു, അതുപോലെ നടക്കുകയും ചെയ്‌തു.

വിജയവാർത്ത അറിയിച്ചപ്പോൾ അദ്ദേഹത്തിൻ്റെ ആദ്യത്തെ പ്രതികരണം അൽഹംദുലില്ലാഹ് എന്നായിരുന്നു. നിലവിൽ യുഎഇയിലുള്ള കുടുംബത്തോടൊപ്പം സന്തോഷം ആഘോഷിക്കുന്ന അദ്ദേഹം, സമ്മാനത്തുക എങ്ങനെ വിനിയോഗിക്കണമെന്ന് സാവധാനം തീരുമാനിക്കുകയാണ്. ഭാവിയിൽ ഇനിയും ബിഗ് ടിക്കറ്റ് എടുക്കുമെന്നാണ് അദ്ദേഹം പറയുന്നത്.

അതേസമയം, ബിഗ് ടിക്കറ്റിൽ അടുത്ത മാസമാണ് വമ്പൻ വരാനിരിക്കുന്നത്. ജൂൺ മൂന്നിന് നടക്കുന്ന മഹാ നറുക്കെടുപ്പിൽ 20 മില്യൺ (രണ്ട് കോടി) ദിർഹത്തിന്റെ ഒന്നാം സമ്മാനമാണ് ബിഗ് ടിക്കറ്റ് ഉപയോക്താക്കളെ കാത്തിരിക്കുന്നത്. മേയ് 1 മുതൽ 24 വരെയുള്ള കാലയളവിൽ ഒന്നിച്ച് രണ്ട് ടിക്കറ്റുകൾ വാങ്ങിയവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന നാല് ഫൈനലിസ്‌റ്റുകൾക്ക് 150,000 ദിർഹം വരെ സ്വന്തമാക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.

പണം മാത്രമല്ല ധാരാളം വേറെയും സമ്മാനങ്ങൾ ബിഗ് ടിക്കറ്റ് സമ്മാനം നേടുന്നവരെ കാത്തിരിക്കുന്നുണ്ട് എന്നതാണ് പ്രത്യേകത. ആഡംബര കാറുകളായ റേഞ്ച് റോവർ വെലാർ, ബിഎംഡബ്ല്യു എക്‌സ്6 എന്നിവ സ്വന്തമാക്കാനുള്ള അവസരവും ബിഗ് ടിക്കറ്റ് ഒരുക്കിയിട്ടുണ്ട്. മലയാളികൾ അടക്കമുള്ളവർക്ക് സ്ഥിരമായി സമ്മാനം ലഭിക്കാറുള്ളതിനാൽ ജൂൺ മൂന്നിലെ മെഗാ നറുക്കെടുപ്പിനാണ് എല്ലാവരും ക്ഷമയോടെ കാത്തിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+