റാസല്‍ഖൈമയിലുണ്ടായ ബസ് അപകടത്തില്‍ മരിച്ചവരില്‍ മലയാളികളും, മരണസംഖ്യ 13 ആയി

യുഎഇയിലെ റാസല്‍ഖൈമയിലുണ്ടായ ബസ് അപകടത്തില്‍ മരിച്ചവരില്‍ ഏറെയും മലയാളികളെന്ന് റിപ്പോര്‍ട്ട്. ബസ്സിന് പിറകില്‍ ട്രക്ക് ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ മരണസംഖ്യ 13 ആയി. ചികിത്സയില്‍ ആയിരുന്ന രണ്ട് പേര്‍ കൂടി മരണപ്പെട്ടതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്.

റാസല്‍ഖൈമയിലെ അല്‍ വതന്‍ സ്ട്രീറ്റിലാണ് അപകടം ഉണ്ടായത്. ബസ്സില്‍ 41 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇതില്‍ 14 പേര്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. മലയാളികള്‍ നടത്തുന്ന ട്രാവല്‍സിന്റെ ബസ്സ് ആണ് അപകടത്തില്‍പ്പെട്ടത്.

ഒമാനിലേക്ക് വിസ മാറ്റാനായി പോയ ആളുകള്‍ തിരികെ വരുമ്പോഴാണ് ദാരുണമായ അപകടം ഉണ്ടായിരിക്കുന്നത്. മരണപ്പെട്ട മലയാളികളുടെ പേര് വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. യാത്രയ്ക്കിടെ തകരാറിലായതിനെ തുടര്‍ന്ന് റോഡരികില്‍ നിര്‍ത്തിയിട്ട ബസ്സിലേക്കാണ് ട്രക്ക് വന്ന് ഇടിച്ചത് എന്നാണ് വിവരം.

Ras al khaimah

യുഎഇ ആഭ്യന്തര മന്ത്രാലയം ആണ് ബസ് അപകടത്തിന്റെ വിവരം പുറത്ത് വിട്ടത്. മരിച്ചവരില്‍ മലയാളികളെ കൂടാതെ ഒരു ശ്രീലങ്കന്‍ സ്വദേശിയും ഫിലിപ്പൈന്‍ സ്വദേശിയും ഉണ്ടെന്നാണ് വിവരം. അപകടത്തിന് തൊട്ട് പിന്നാലെ അടിയന്തര രക്ഷാപ്രവര്‍ത്തന സംഘം സ്ഥലത്ത് എത്തിയാണ് ആളുകളെ ആശുപത്രിയിലേക്ക് മാറ്റിയത്.

'എല്ലാം അറിഞ്ഞുകൊണ്ടു തന്നെയാണോ ഈ മൗനവും കീഴടങ്ങലും'? ആർഎസ്എസിനെ പുകഴ്ത്തിയ മോഹൻലാലിന് വിമർശനം
'എല്ലാം അറിഞ്ഞുകൊണ്ടു തന്നെയാണോ ഈ മൗനവും കീഴടങ്ങലും'? ആർഎസ്എസിനെ പുകഴ്ത്തിയ മോഹൻലാലിന് വിമർശനം

മരണപ്പെട്ടവരുടെ മൃതദേഹങ്ങളും പരിക്കേറ്റവരും ദുബായിലേയും ഷാര്‍ജയിലേയും വിവിധ ആശുപത്രികളിലായിട്ടാണ് ഉളളതെന്നാണ് വിവരം. അപകടത്തെക്കുറിച്ച് യുഎഇ ആഭ്യന്തര മന്ത്രാലയം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തിന് ശേഷമായിരിക്കും അപകടത്തില്‍പ്പെട്ടവരുടെ വിവങ്ങള്‍ പുറത്ത് വിടുക. അപകടത്തില്‍പ്പെട്ട ഇന്ത്യക്കാരുടെ വിവരങ്ങള്‍ അറിയാന്‍ ഹെല്‍പ് ലൈന്‍ നമ്പറായ 800 463 21 ല്‍ ബന്ധപ്പെടാവുന്നതാണെന്നും 24 മണിക്കൂറും സേവനം ലഭിക്കുമെന്നും ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma